അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്ബനിക്ക് കീഴിലുള്ള ഈഗിള്‍ ജബ്രാള്‍ട്ടര്‍ എന്ന കപ്പലിനുനേരെയാണ് ആക്രമണം നടന്നത്.
ഗാസ അതിക്രമത്തില്‍ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലില്‍ റോന്തുചുറ്റുന്ന പടക്കപ്പല്‍ യു.എസ്.എസ് ലബൂണിനുനേരെ ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45ഓടെ ഹൂതികള്‍ മിസൈല്‍ തൊടുത്തിരുന്നു. എന്നാല്‍, ലക്ഷ്യത്തിലെത്തും മുമ്ബേ ഹുദൈദ തീരത്തുവെച്ച് അമേരിക്കൻ യുദ്ധവിമാനങ്ങള്‍ മിസൈല്‍ തകര്‍ത്തിരുന്നു.
അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തില്‍ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞയാഴ്ച തുടർച്ചയായി വ്യോമാക്രമണം നടത്തിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണം നിര്‍ത്തില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം ആവര്‍ത്തിച്ചു.
നവംബര്‍ 19നുശേഷം ഹൂതികള്‍ ചെങ്കടലില്‍ 27 ആക്രമണങ്ങള്‍ നടത്തിയിരുന്നു.അതേസമയം ഹൂതികള്‍ക്കെതിരേ കൂടുതല്‍ ആക്രമണത്തിന് അമേരിക്ക മടിക്കില്ലെന്ന് പ്രസിഡന്റ് ബൈഡൻ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.