NEWSWorld

ഇസ്രായേൽ – പലസ്തീൻ യുദ്ധത്തിന് 100 ദിവസം; ഇതുവരെ കൊല്ലപ്പെട്ടത്  23,843 പലസ്തീൻകാര്‍

ഗാസ: കഴിഞ്ഞ ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്നാരംഭിച്ച യുദ്ധത്തില്‍ ഗസ്സയില്‍ ഇതുവരെ 23,843 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു; 60,317 പേര്‍ക്കു പരുക്കേറ്റു.
ഇന്നലെ മാത്രം മധ്യ ഗസ്സയിലും ഖാൻ യൂനിസിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളില്‍ 135  ഹമാസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
2023 ഒക്ടോബര്‍ 7നു ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിൽ 1200 പേരെ വധിക്കുകയും 240 പേരെ ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചത്. ഹമാസിനെ നശിപ്പിക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് ആവര്‍ത്തിച്ച ഇസ്രായേൽ സേന സാധാരണക്കാര്‍ക്കു ഉപദ്രവമുണ്ടാകുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു.അതേസമയം ഖാൻ യൂനിസില്‍ ഇസ്രയേലിന്റെ ഹെലികോപ്റ്റര്‍ തകര്‍ത്തതായി ഹമാസും അവകാശപ്പെട്ടു.

ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, യഹൂദ്യയിലും സമരിയയിലും ജോര്‍ദാന്‍ താഴ്‌വര പ്രദേശങ്ങളിലുമായി 2,650ലധികം തീവ്രവാദികളെ ഇസ്രായേൽ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്, അവരില്‍ ഏകദേശം 1,300 പേര്‍ ഹമാസുമായി നേരിട്ട് ബന്ധമുള്ളവരാണ്.

Back to top button
error: