NEWSWorld

ആറുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ‘ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രവു’മായി ഇറ്റാലിയൻ ഫോട്ടോഗ്രാഫർ

രു ചിത്രം ക്യാമറയില്‍ പകര്‍ത്താന്‍ ആരെങ്കിലും വര്‍ഷങ്ങളോളം കാത്തിരിക്കാറുണ്ടോ? സാധ്യത കുറവാണ്. എന്നാല്‍ ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ വലേരിയോ മിനാറ്റോ തന്റെ പ്രിയപ്പെട്ട ചിത്രം പകര്‍ത്താന്‍ കാത്തിരുന്നത് ആറ് വര്‍ഷമാണ്.
ഒടുവിൽ കാലത്തിന്റെ കാവ്യനീതി പോലെ അത് ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രവുമായി.

ആറ് വര്‍ഷത്തെ പ്രയത്‌നത്തിനിടയിൽ  ചന്ദ്രന്റെ സഞ്ചാരപദവും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം അദ്ദേഹത്തിന്  പഠിക്കേണ്ടി വന്നു. ഇപ്പോഴിതാ നാസയെ പോലും വിസ്മയ്പ്പിക്കുന്ന  ചിത്രവുമായെത്തിയിരിക്കുകയാണ് വലെറിയോ. 2023 ഡിസംബര്‍ 15 -ന് രാത്രി 6.52 -നാണ് വലെറിയ വര്‍ഷങ്ങളോളം കാത്തിരുന്ന ആ ഷോട്ട് ക്യാമറയില്‍ പതിഞ്ഞത്. ചാന്ദ്ര വിന്യാസത്തിന്റെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്.

 

Signature-ad

ടൂറിനിലെ സുപെര്‍ഗ ബസിലിക്കയുടെ ഗോപുരവും പിന്നില്‍ മോന്റാവിസോ മലനിരകളും അതിന് പിന്നിലായി ചന്ദ്രനും വരുന്ന മാജിക്കല്‍ ഫ്രെയിമാണ് ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. ഡിസംബറില്‍ നാസയുടെ ‘അസ്‌ട്രോണമി പിക്ചര്‍ ഓഫ് ദി ഡേ’ അവാര്‍ഡും ഈ ചിത്രം  നേടിയെടുത്തു.

 

നാസ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ ചിത്രത്തിന് മൂന്ന് ലക്ഷത്തിന് മുകളില്‍ ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. ഇതിന്റെ ടൈം ലാപ്‌സ് വിഡിയോയും വലെറിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയും നെറ്റിസണ്‍സും ഇപ്പോൾ അദ്ദേഹത്തിന്റെ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്.

Back to top button
error: