World
-
സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് മാലദ്വീപ്
മാലി: മോദി വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുണ്ടായ സമ്മര്‍ദവും നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് മാലദ്വീപ്. മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈന സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ കടുത്ത നിലപാട്. മാര്‍ച്ച് 15 ന് മുൻപ് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്നാണ് നിര്‍ദേശം.2023 നവംബറില്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി നിര്‍ദേശിച്ചിരുന്നില്ല. നിലവില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂക്ഷമായതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ഇന്ത്യന്‍ സൈന്യം മാലിദ്വീപിന്റെ പരമാധികാരത്തിന് ഭീഷണിയാണെന്നാണ് മുയിസുവിന്റെ ആരോപണം.മുൻ മാലദ്വീപ് ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ത്യയ്ക്ക് വര്‍ഷങ്ങളായി മാലിദ്വീപില്‍ ചെറിയ തോതിലുള്ള സൈനിക സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണത്തില്‍ സഹായിക്കുക എന്നിവയായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന ചുമതലകള്‍. ഇന്ത്യയോടുള്ള നിലപാട് കടുപ്പിക്കുന്നു എന്ന…
Read More » -
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സര്‍ക്കാർ
പോർട്ട് ലൂയിസ്: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേക അവധി ഉത്തരവുമായി മൗറീഷ്യസ് സര്‍ക്കാര്‍. ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനെ അടയാളപ്പെടുത്തുന്ന പ്രാദേശിക പരിപാടിയില്‍ പങ്കെടുക്കാനായി ഈ അവധി വിനിയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇന്ത്യൻ വംശജരുടെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമാണ് മൗറീഷ്യസ് . ജനസംഖ്യയിൽ എഴുപതു ശതമാനത്തോളം ഇന്ത്യൻ വംശജരാണ്.അതിൽ അമ്പതു ശതമാനത്തിലേറെ ജനങ്ങൾ ഹിന്ദുമത വിശ്വാസികളുമാണ്. ഇന്ത്യൻ മാഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്.ആഫ്രിക്കൻ വൻകരയിൽപ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറൻ ഇന്ത്യൻ തീരത്തുനിന്നും 3,943 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.മൗറീഷ്യസ് ദീപ് കൂടാതെ കാർഗദോസ് കാരാജോസ്, രോദ്രിഗിയസ്, അഗലേഗ എന്നീ ദ്വീപസമൂഹങ്ങളും ഈ രാഷ്ട്രത്തിൽ ഉൾപ്പെടുന്നു. 2040 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള മൗറീഷ്യസ്സിന്റെ തലസ്ഥാനം പോർട്ട് ലൂയിസ് ആണ്.
Read More » -
വെരുട്ടാൻ നോക്കരുത് ; ചൈനയില്‍ നിന്ന് മടങ്ങവേ ഇന്ത്യക്കെതിരെ മാലിദ്വീപ് പ്രസിഡന്റ് മുയിസുവിന്റെ പരോക്ഷ പരാമര്‍ശം
മാലി: ചൈനയില്‍ നിന്ന് മാലദ്വീപിലിക്ക് മടങ്ങവേ ഇന്ത്യക്കെതിരെ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പരോക്ഷ പരാമര്‍ശം. തന്റെ രാജ്യം ചെറുതായിരിക്കാം, പക്ഷേ തങ്ങളെ ഭീഷണിപ്പെടുത്താൻ ആര്‍ക്കും ലൈസൻസ് നല്‍കിയിട്ടില്ല എന്നാണ് മുയിസു കടുത്ത സ്വരത്തില്‍ പറഞ്ഞത്. ഒരു രാജ്യത്തിന്റെയും പേരെടുത്തുപറയാതെയാണ് ചൈനാ അനുകൂലിയായ നേതാവിന്റെ പരാമര്‍ശം. ബീജിങ്ങിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു ഇന്ത്യയെ ലാക്കാക്കി പറഞ്ഞു. ഞങ്ങള്‍ ആരുടെയെങ്കിലും പിന്നാമ്ബുറത്തല്ല, ഞങ്ങള്‍ സ്വതന്ത്ര, പരമാധികാര രാഷ്ട്രമാണ്. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മുൻ മാലദ്വീപ് ഭരണകൂടത്തിന്റെ ഇന്ത്യാ അനുകൂല നയത്തെയും മുയിസു പരിഹസിച്ചു ഒരു കസേരയില്‍ നിന്ന് എഴുന്നേറ്റ് മറ്റൊരു കസേരയില്‍ ഇരിക്കാൻ മുൻഭരണകൂടം വിദേശരാജ്യത്തിന്റെ അനുമതി തേടിയെന്നാണ് മുയിസുവിന്റെ പരിഹാസം
Read More » -
നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പടെ 12 പേര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ക്ക് ദാരുണാന്ത്യം.ഭാലുബാംഗിന് സമീപം രപ്തി നദിയിലേക്കാണ് ബസ് മറിഞ്ഞത്.മരിച്ചവരിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നു. വെള്ളിയാഴ്ച രാത്രി ബാങ്കെയിലെ നേപ്പാള്‍ ഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 22 യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഭാലുബാംഗ് പൊലീസ് അറിയിച്ചു. ബിഹാറിലെ മലാഹിയില്‍ നിന്നുള്ള യോഗേന്ദ്ര റാം (67), ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുനെ (31) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. മരിച്ചവരെ നേപ്പാള്‍ ലമാഹി ആശുപത്രിയിലേക്ക് പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ടുപോയതായി ഭാലുബാംഗ് സ്റ്റേഷൻ ചീഫ് ഇൻസ്പക്ടര്‍ ഉജ്വല്‍ ബഹാദൂര്‍ സിംഗ് അറിയിച്ചു.
Read More » -
ജിഹാദിന് സമയമായി; എല്ലാവരും സംഭാവന നല്‍കണമെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേ
ഗാസ: ഇസ്രായേലിനെതിരെ ആക്രമണം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അതിന് പണം വേണമെന്നും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേ. ഇസ്ലാമിക പണ്ഡിതന്മാര്‍ പാലസ്തീനികള്‍ക്കുവേണ്ടി അവരവരുടെ രാജ്യങ്ങളില്‍ വാദിക്കണമെന്നും തങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കണമെന്നും ഹനിയേ പറഞ്ഞു. വാളുകള്‍ കൊണ്ടുള്ള ജിഹാദിന് സമയം അതിക്രമിച്ചു കഴിഞ്ഞു . ഇസ്ലാമിക രാഷ്‌ട്രത്തിന് ഒരു പ്രധാന പങ്കുണ്ട്. ഇത് ജറുസലേമിനും അല്‍-അഖ്സ പള്ളിക്കും വേണ്ടിയുള്ള യുദ്ധമാണ്, അല്ലാതെ പാലസ്തീൻ ജനതയുടെയോ ഗാസയുടെയോ ഗാസയിലെ ജനങ്ങളുടെയോ യുദ്ധമല്ല.അതിനാൽ ഇസ്ലാമിക പണ്ഡിതൻമാർ അവര്‍ താമസിക്കുന്ന രാജ്യങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, സിവില്‍ സമൂഹം, സ്ഥാപനങ്ങള്‍ എന്നിവരോട് ഹമാസിനെ സഹായിക്കാൻ ആവശ്യപ്പെടണം -ഹനിയേ പറഞ്ഞു.
Read More » -
യമനിൽ വീണ്ടും യു.എസ്, യു.കെ ആക്രമണം; തിരിച്ചടിക്കുമെന്ന് ഹൂതികൾ
സൻഅ: തുടര്‍ച്ചയായ രണ്ടാം ദിനവും യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. യമൻ തലസ്ഥാനമായ സന്‍ആയിലും തീരനഗരമായ ഹുദൈദയിലുമാണ് ആക്രമണം രൂക്ഷമായത്. 16 ഹൂതി കേന്ദ്രങ്ങളില്‍ 73 വ്യോമാക്രമണങ്ങളാണ് നടത്തിയത്.അഞ്ച് മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ഗാസയിലെ ഹമാസ് – ഇസ്രയേല്‍ സംഘര്‍ഷം ഇന്ന് നൂറ് ദിവസം തികയുന്നതിനിടെയാണ് പശ്ചിമേഷ്യയെ ആശങ്കയിലാഴ്ത്തി അമേരിക്കയും ബ്രിട്ടന്റെയും തുറന്ന പോരാട്ടം. 2016ന് ശേഷം യെമനില്‍ യു.എസിന്റെ ആദ്യ ആക്രമണമാണിത്. തങ്ങളുടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേറ്റതായും ഹൂതികള്‍ അറിയിച്ചു. സംഭവത്തിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതി നേതാവ് മുഹമ്മദ് അല്‍ ബുഖൈതി മുന്നറിയിപ്പ് നല്‍കി. യു.എസ് – യു.കെ ആക്രമണത്തെ ഇറാനും അപലപിച്ചു. യു.എസ്,യു.കെ വിമാനങ്ങള്‍ സംയുക്തമായാണ് ആക്രമണം നടത്തിയെന്നും 30 ഓളം ഇടങ്ങളാണ് ലക്ഷ്യം വെച്ചതെന്നും ഇതിൽ 16 എണ്ണം വിജയകരമായിരുന്നെന്നും പെന്‍റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹുദൈദ, സൻആ തുടങ്ങി പത്തിടങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ബോംബിട്ടിരുന്നിരുന്നു.അതേസമയംആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു. ഹൂതികളുടെ…
Read More » -
യൂറോപ്പിലേക്കുള്ള കവാടം; അർമേനിയയിൽ എങ്ങനെ ജോലി കണ്ടെത്താം ?
യൂറോപ്പിനും ഏഷ്യക്കും ഇടയിലായി റഷ്യ, ജോർജിയ, അസർബൈജാൻ, തുർക്കി എന്നീ രാജ്യങ്ങൾക്കടുത്തുള്ള ഒരു മനോഹരരാജ്യമാണ് അർമേനിയ.തൊട്ടടുത്തായി കാസ്പിയൻ കടൽ. അർമേനിയയുടെ തലസ്ഥാനം യെരവാനാണ്.ഇന്ന് കൂടുതൽ സന്ദർശകരെത്തുന്ന രാജ്യം കൂടിയാണ് അർമേനിയ.ഇന്ത്യൻ പാസ്പോര്‍ട്ട് ഉള്ളവർക്ക് വീസ ഓൺ അറൈവലിലൂടെ അർമേനിയയിൽ എത്താം. അതിമനോഹരമായ പർവതങ്ങൾ, മാറ്റേറും സംസ്കാരം, സമ്പന്നമായ പൈതൃകം, യക്ഷിക്കഥകളിലേതുപോലെ നിഗൂഢതകൾ ഒളിപ്പിച്ച അനേകം കോട്ടകൾ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് ഇന്ന് അർമേനിയ. വളരെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന ഒരു രാജ്യവുമാണ് അർമേനിയ.മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ചെലവുകൾ കുറവായതിനാൽ അനേകം വിനോദ സഞ്ചാരികൾ ഇവിടേക്ക് ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഭക്ഷണം, താമസം, ഇന്ധനം, മ്യൂസിയങ്ങളും മറ്റും സന്ദർശിക്കുന്നതിനുള്ള ടിക്കറ്റുകൾ എന്നിവയ്ക്കെല്ലാം വളരെ മിതമായ നിരക്കാണ് ഇവിടെയുള്ളത്. ഏകദേശം 5 ദിവസം അർമേനിയയിൽ തങ്ങുന്ന രണ്ടു പേർക്ക് ഏതാണ്ട് 190 യൂറോ മാത്രമാണ് ചെലവു വരുന്നത്. അതായത്, പ്രതിദിനം ഒരാൾക്ക് 20 യൂറോയിലും കുറവ്. ബാർബിക്യു ചെയ്തതും ഗ്രിൽ ചെയ്‌തതുമായ…
Read More » -
ഇസ്രായേൽ ആക്രമണം;ഗാസയിൽ 85 ശതമാനം ജനങ്ങളും ഭവനരഹിതരായതായി റിപ്പോർട്ട്
ഗാസ: ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രായേൽ പാലസ്തീൻ ആക്രമണങ്ങളില്‍ ഗാസയിൽ നൂറില്‍ ഒരാള്‍ എന്ന തോതില്‍ കൊല്ലപ്പെട്ടെന്നും 85 ശതമാനം ജനങ്ങളും ഭവനരഹിതരായെന്നും റിപ്പോർട്ട്. 23.7 ലക്ഷമാണ് ഗാസയിലെ ജനസംഖ്യ. ഒക്ടോബര്‍ ഏഴുമുതല്‍ ഇതുവരെ 23,357 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. അതായത് ഗാസ മുനമ്ബിലെ ജനസംഖ്യയുടെ ഒരുശതമാനം പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 19 ലക്ഷം പേരാണ് ഇതുവരെ ഭവനരഹിതരായത്. അതായത്, മൊത്തം ജനസംഖ്യയുടെ 85 ശതമാനം പേരും ആക്രമണംമൂലം വീടില്ലാത്തവരായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഗാസയിലെ അഞ്ചില്‍ നാലിലൊന്ന് പേരും പട്ടിണിയിലാണെന്ന് യു.എന്നിന് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ പറഞ്ഞു. ബോംബിങ് വഴിയുള്ള കൊലപാതകം പോലെ പട്ടിണിവഴിയുള്ള മരണവും ഗാസയിൽ റിപ്പോര്‍ട്ട്‌ചെയ്‌തേക്കാമെന്നും പ്രോഗ്രാം ഡയറക്ടര്‍ പറഞ്ഞു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തെ തുടർന്നാണ് ഇസ്രായേൽ ഗാസയിൽ യുദ്ധം ആരംഭിച്ചത്.ഇസ്രായേലിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 1200 ഓളം ആളുകളാണ് ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഏറെയും സാധാരണ…
Read More » -
ഒമാന്‍ ഉള്‍ക്കടലില്‍ യു.എസ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ
സലാല: യു.എസ് ബന്ധമുള്ള എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാൻ. ഇറാഖില്‍നിന്നുള്ള അസംസ്‌കൃത എണ്ണയുമായി തുര്‍ക്കിയിലേക്കു പുറപ്പെട്ട കപ്പലാണ് ഒമാൻ കടലിടുക്കില്‍ ഇറാൻ നിയന്ത്രണത്തിലാക്കിയത്. ഇന്നലെ യമനിലെ ഹൂതികേന്ദ്രങ്ങളിൽ കനത്ത ബോംബാക്രമണമാണ് യുഎസിന്റെ നേതൃത്വത്തിൽ നടത്തിയത്.ഇതിനുള്ള തിരിച്ചടിയാണ് ഇതെന്നാണ് വിവരം. ചെങ്കടലില്‍ ഹൂതി ആക്രമണത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാകും ഇറാന്റെ ഈ നടപടി. മാര്‍ഷല്‍ ഐലൻഡ്‌സ് പതാക കെട്ടിയ സെന്റ് നികോളാസ് കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ഇറാൻ നാവികസേനയാണ് പ്രാദേശിക സമയം ഇന്നു രാവിലെ കപ്പല്‍ നിയന്ത്രണത്തിലാക്കിയത്. തുര്‍ക്കിയിലേക്കു പോകേണ്ട കപ്പല്‍ ഇറാനിലെ ബന്ദറേ ജസ്‌കിലേക്കു വഴിതിരിച്ചുവിട്ടിരിക്കുകയാണ്. അതിനിടെ, ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം തുടരുന്ന കാലത്തോളം ചെങ്കടലിലെ ആക്രമണം തുടരുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ സമ്ബദ്ഘടനയെയും അവരെ സംരക്ഷിക്കുന്ന നാവികസേനകളെയും തകര്‍ക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ പറയുന്നു. ഇന്നലെ, യമനില്‍ ഉള്‍പ്പെടെയുള്ള ഹൂതി താവളങ്ങള്‍ക്കുനേരെ യു.എസ്-ബ്രിട്ടൻ സംയുക്ത ആക്രമണം നടത്തിയിരുന്നു.
Read More » -
യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്കയുടേയും ബ്രിട്ടന്റേയും സംയുക്താക്രമണം
സൻഅ: യമനില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത ആക്രമണം. സൻആ,ഹുദൈദ തുടങ്ങി പത്തിടങ്ങളില്‍ ബോംബിട്ടു . ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചതിന് പിന്നാലെയാണ് സൈനിക നടപടി.. ഇന്നലെ അര്‍ധരാത്രി ചേര്‍ന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തില്‍ ഹൂതികള്‍ക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു ആക്രമണം.. ആക്രമണത്തിൽ കനത്ത ആൾനാശമുണ്ടായതായാണ് റിപ്പോർട്ട്.അതേസമയം സംഭവം പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാൻ പറഞ്ഞു.
Read More »