World

    • ‘ഇന്ത്യക്കു വട്ടായി, ഭീകരാക്രമണത്തില്‍ പങ്കെടുത്തവരില്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമും!’: ഇന്ത്യ പുറത്തുവിട്ട രേഖാചിത്രം ഉപയോഗിച്ച് പാകിസ്താനില്‍ വ്യാപക പ്രചാരണം; പൊളിച്ചടുക്കി പാക് മാധ്യമം

      ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം വ്യാജ വിവരങ്ങളുടെ പരമ്പരയാണു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ആക്രമണത്തിനു പിന്നാലെ ഭീകരരെന്നു സംശയിക്കുന്നവരുടെ രേഖാ ചിത്രങ്ങള്‍ ഇന്ത്യ പുറത്തുവിട്ടിരുന്നു. ഇവ മാധ്യമങ്ങളും വാര്‍ത്തയാക്കി. എന്നാല്‍, ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യക്കെതിരേ വ്യാപക അധിക്ഷേപമാണു പാകിസ്താനില്‍ നടക്കുന്നത്. ആക്രമണത്തില്‍ പങ്കെടുത്തെന്നവരുടെ കൂട്ടത്തില്‍ പാകിസ്താനില്‍ ആ സമയത്തു ക്രിക്കറ്റ് കളിച്ചിരുന്ന ബാബര്‍ അസമുമുണ്ടോ എന്ന തരത്തിലായിരുന്നു പരിഹാസം. ഇന്ത്യ പുറത്തുവിട്ടെന്നു പറയുന്ന രേഖാചിത്രം ചൂണ്ടിക്കാട്ടിയായിരുന്നു കളിയാക്കല്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള മാധ്യമമായ ഡോണ്‍ തന്നെ ഇക്കാര്യം ‘ഫേക്ക്’ ആണെന്നു ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 26 പേരാണു മുസ്ലില്‍ ഭൂരിപക്ഷ പ്രദേശമായ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്വം ‘ദ റസിസ്റ്റന്റ് ഫ്രണ്ട്’ എന്ന സംഘടനയും ഏറ്റെടുത്തിരുന്നു. ഇതുവരെ ഇങ്ങനെയൊരു സംഘടനയെക്കുറിച്ചു വലിയ വിവരങ്ങളില്ലായിരുന്നു. കശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതിനെതിരേയായിരുന്നു അക്രമമെന്നാണു സംഘടന അവകാശപ്പെടുന്നത്. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള നിരവധി ഫേസ്ബുക്ക്, ട്വിറ്റര്‍ (എക്‌സ്) യൂസര്‍മാര്‍ പ്രചരിപ്പിച്ച സ്‌ക്രീന്‍ ഷോട്ടുകളാണു പരിശോധിക്കുന്നത്. ഇന്ത്യ ടുഡേയുടെ എക്‌സ്…

      Read More »
    • ‘നായിന്റെ മക്കളേ, ആയുധം താഴെ വയ്ക്കൂ, ബന്ദികളെ വിട്ടയയ്ക്കൂ’: ഹമാസിനെതിരേ പൊട്ടിത്തെറിച്ച് പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്; ‘ഗാസയില്‍ ഹമാസ് വരുത്തിയത് ഗുരുതര നാശം; കൂട്ടക്കൊലകള്‍ അവസാനിക്കാന്‍ സ്ഥലംവിടണം’

      ഗസ: ഇസ്രയേല്‍- ഹമാസ് യുദ്ധം രക്തരൂക്ഷിതമായി തുടരുന്നതിനിടെ ഹാമസിനെതിരേ രൂക്ഷമായ പരാമര്‍ശവുമായി പാലസ്തീന്‍ അതോറിട്ടി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ‘നായിന്റെ മക്കളായ ഹമാസ് ആയുധം താഴെ വയ്ക്കണമെന്നും ഇസ്രായേല്‍ ബന്ദികളെ വിട്ടയയ്ക്കണ’മെന്നും ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ നടക്കുന്ന ഇസ്രായേല്‍ കൂട്ടക്കൊല അവസാനിപ്പിക്കുകയാണു ആദ്യം വേണ്ടത്. ഹമാസ് ഇസ്രയേലികളെ ബന്ദികളാക്കിയതു മറയാക്കിയാണ് ആക്രമണം അഴിച്ചുവിടുന്നത്. ‘നായിന്റെ മക്കളെ, നിങ്ങള്‍ ബന്ദികളെ വിട്ടയയ്ക്കൂ, അങ്ങനെ അവരുടെ ന്യായീകരണത്തിന് അന്ത്യമിടൂ’ എന്നും അബ്ബാസ് പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമള്ളയില്‍നിന്ന് സുദീര്‍ഘമായ ടെലിവിഷന്‍ പ്രസംഗത്തിനിടെയാണു അബ്ബാസിന്റെ രൂക്ഷമായ പരാമര്‍ശം. ഗാസയില്‍ വംശഹത്യയല്ല നടക്കുന്നതെന്നും പ്രതിരോധത്തിനുവേണ്ടിയും ഹമാസിനെ ഇല്ലാതാക്കാനും വേണ്ടിയാണു യുദ്ധമെന്നും ഇസ്രയേല്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് അബ്ബാസിന്റെ പ്രസംഗവും പുറത്തുവന്നത്. പാലസ്തീന്‍ നേതാക്കളില്‍നിന്ന് അടുത്തിടെ പുറത്തുവന്നതില്‍ ഏറ്റവും ശക്തമായ ഹമാസ് വിമര്‍ശനമെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഇസ്ലാമിനെ സംബന്ധിച്ച് നായ്ക്കള്‍ ഹറാമാണ്. അതുമായി ചേര്‍ത്തുള്ള പരാമര്‍ശം ഏറെ അധിക്ഷേപാര്‍ഹമായിട്ടാണ് കണക്കാക്കുന്നതും. ആദ്യഘട്ട വെടിനിര്‍ത്തലിനുശേഷം ബന്ദികളെ കൈമാറുന്നതില്‍ ഹാമസ് വിമുഖത…

      Read More »
    • യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കിടെ റഷ്യന്‍ സൈനിക ജനറല്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു; പിന്നില്‍ യുക്രൈനെന്നെ് റഷ്യ; 100 ദിവസത്തിനുളളില്‍ യുദ്ധം നിര്‍ത്തിക്കുമെന്ന ട്രംപിന്റെ ഉറപ്പുകള്‍ക്കും തിരിച്ചടിയാകും

      മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്ഫോടനം. മെയിന്‍ ഓപ്പറേഷന്‍സ് ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി മേധാവിയായ ലെഫ്റ്റനന്റ് ജനറല്‍ യാരോസ്ലാവ് മോസ്‌കാലിക് ആണ് കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനെന്ന് റഷ്യന്‍ അധികൃതര്‍ അറിയിച്ചു. സ്ഫോടനം റഷ്യ-യുഎസ് സമാധാന ചര്‍ച്ചകളില്‍ കരിനിഴല്‍ വീഴ്ത്തിയേക്കും. യുഎസ് പ്രസിഡന്റായി തിരിച്ചെത്തുന്ന ആദ്യ 100 ദിവസത്തിനുള്ളില്‍ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് സ്വയം നിശ്ചയിച്ച സമയപരിധി അടുത്തിരിക്കെയാണ് വെടിനിര്‍ത്തലിനെക്കുറിച്ചുള്ള അടിയന്തര ചര്‍ച്ചകള്‍ക്കായി വിറ്റ്കോഫ് റഷ്യന്‍ തലസ്ഥാനത്തെത്തിയത്. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ കൊല്ലപ്പെടുന്ന പത്താമത്തെ സൈനിക ജനറലാണ് യാരോസ്ലാവ് മോസ്‌കാലിക്. യുക്രൈന്റെ വിവിധപ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ആറുകുട്ടികളുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചിരുന്നു. 63 പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ…

      Read More »
    • അവര്‍ സ്വാതന്ത്ര്യ സമര സേനാനികള്‍; ഇന്ത്യ അതിര്‍ത്തിയില്‍ പടയൊരുക്കം തുടങ്ങുന്നതിനിടെ പാക് ഉപ പ്രധാനമന്ത്രിയുടെ പ്രകോപനം; അതിര്‍ത്തി ഗ്രാമങ്ങള്‍ മുള്‍മുനയില്‍; പാക് പിടിയിലായ ബിഎസ്എഫ് ജവാന്റെ മോചനവും നീളുന്നു

      ജമ്മു: പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരെ പ്രശംസിച്ച് പാക് ഉപ പ്രധാനമന്ത്രി. ആക്രമണം നടത്തിയവര്‍ സ്വാതന്ത്ര്യസമര സേനാനികളെന്ന് ഇഷാക് ദര്‍. അതിര്‍ത്തിയിലെ പ്രകോപനങ്ങള്‍ക്കിടെയാണ് പരാമര്‍ശം. അതേ സമയം പാക് സേനയുടെ കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാന്റെ മോചനം നീളുന്നു. ഫ്‌ലാഗ് മീറ്റിങ്ങിന് തയാറാകാതെ പാക് റേഞ്ചേഴ്‌സ്. ഇന്നലെ വൈകിട്ട് ബിഎസ്എഫ് കാത്തുനിന്നിട്ടും പാക് ഭാഗത്തുനിന്ന് ആരുമെത്തിയില്ലെന്ന് വിവരം. പഹല്‍ഗാം ആക്രമണവുമായി ബന്ധമുള്ള രണ്ട് പ്രാദേശികഭീകരരുടെ വീട് തകര്‍ത്തു. തെക്കന്‍ കശ്മീരിലെ ത്രാലിലെ ആസിഫ് ഷെയ്ക്കിന്റെ വീടും തകര്‍ത്തവയില്‍ ഉള്‍പ്പെടുന്നു. വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നെന്നാണു വിവരം. ബന്ദിപ്പോരയിലെ ഏറ്റുമുട്ടലില്‍ സൈന്യം ലഷ്‌കറെ കമാന്‍ഡെറെ വധിച്ചു. അല്‍ത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്. കൂടുതല്‍ ഭീകരര്‍ ബന്ദിപ്പോറയില്‍ ഉണ്ടെന്ന് നിഗമനത്തില്‍ മേഖലയില്‍ സേന തിരച്ചില്‍ തുടരുകയാണ്. അതിനിടെ പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അതിര്‍ത്തികളില്‍ പടയൊരുക്കം തുടങ്ങി ഇന്ത്യ. സെന്‍ട്രല്‍ സെക്ടറില്‍നിന്ന് റഫാല്‍, സുഖോയ് 30 എം.കെ.ഐ എന്നീ യുദ്ധവിമാന സ്‌ക്വാഡ്രണുകളെ, പാക് അതിര്‍ത്തിയിലെ വ്യോമതാവളങ്ങളിലേക്ക് വിന്യസിച്ചതായാണ്…

      Read More »
    • അടുത്ത മാര്‍പാപ്പ: പ്രവചനവുമായി ചാറ്റ് ജിപിടി; പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കു സാധ്യത; ആ നിഗമനത്തിന് യുക്തിസഹമായ കാരണവുമുണ്ട്

      വാഷിങ്ടണ്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയെ സംബന്ധിച്ച് ചര്‍ച്ച തുടരവേ പ്രവചനവുമായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്(എഐ). കര്‍ദിനാള്‍മാരായ പിയെട്രോ പരോലിന്‍, ലൂയിസ് അന്റോണിയോ ടാഗില്‍ എന്നിവര്‍ക്കാണു ചാറ്റ്ജിപിടി സാധ്യത കല്‍പിച്ചത്. 37 ശതമാനം സാധ്യതയാണു കര്‍ദിനാള്‍ പിയെട്രോ പരോലിന് എ.ഐ. കല്‍പിക്കുന്നത്. കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗിലിന് 33 ശതമാനവും. മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് നടക്കാനിരിക്കുന്നതേയുള്ളൂ. 135 കര്‍ദിനാള്‍മാര്‍ക്കാണു വോട്ടവകാശമുള്ളത്. 70 വയസുകാരനായ കര്‍ദിനാള്‍ പിയെട്രോ പരോലിനെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പാരമ്പര്യത്തിന്റെ സ്വാഭാവിക അവകാശിയായി പലരും കാണുന്നു. ഇറ്റലിയുടെ പ്രതിനിധിയാണ് അദ്ദേഹം. 2013 മുതല്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയാണ് അദ്ദേഹം. നാലു കര്‍ദിനാള്‍മാരുടെ പേരുകള്‍ സഭാധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു വരാമെന്നാണു ചാറ്റ്ജിപിടിയുടെ നിഗമനം. മാമോദീസ സ്വീകരിച്ച ഏതൊരു കത്തോലിക്കാ പുരുഷനും തത്വത്തില്‍ മാര്‍പാപ്പ സ്ഥാനത്തേക്ക് മത്സരിക്കാം. പക്ഷേ, മുതിര്‍ന്ന കര്‍ദിനാള്‍മാരില്‍നിന്നാകും തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 108 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പയാണു നിയമിച്ചത്. ഇത് മുന്‍ മാര്‍പാപ്പയോട് അടുപ്പമുള്ള ഒരു സ്ഥാനാര്‍ത്ഥി…

      Read More »
    • പുടിന്റെ രഹസ്യപുത്രന്റെ ചിത്രങ്ങള്‍ പുറത്ത്; ചിത്രങ്ങള്‍ പ്രചരിക്കുന്നത് റഷ്യന്‍ വിരുദ്ധ ടെലിഗ്രാം ചാനലില്‍; കാമുകിയും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ അലീനയില്‍ പിറന്നതെന്നും സണ്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട്

      റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇതുവരെ രഹസ്യമായി സൂക്ഷിച്ച പത്തു വയസു പ്രായമുള്ള മകന്‍ ഇവാന്റെ ചിത്രങ്ങള്‍ പുറത്ത്. റഷ്യന്‍ വിരുദ്ധ ടെലഗ്രാം ചാനലായ VChK-OGPU ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പുട്ടിന്റെ കാമുകിയെന്നും രഹസ്യഭാര്യയെന്നുമറിയപ്പെടുന്ന പഴയകാല ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് 41കാരി അലീന കബയേവയില്‍ പുടിനുണ്ടായ മകന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമാണ് ഇവാന്‍ വ്ളാഡിമിറോവിച്ച് പുടിന്‍ എന്ന പുടിന്റെ മകന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. പൊതുയിടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും ഇവാനെ മറച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. മങ്ങിയതാണെങ്കിലും ഉയര്‍ന്ന റെസല്യൂഷനുകളിലുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വലിയ സുരക്ഷയില്‍ പൊതുജനത്തിന്റെ കണ്ണില്‍പെടാതെ ഏകാന്ത ജീവിതമാണ് ഇവാന്‍ നയിക്കുന്നതെന്നും കുട്ടിയായിരുന്ന പുടിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവാന്‍ എന്നും ചിത്രം പുറത്തുവിട്ട ടെലഗ്രാം ചാനല്‍ പറയുന്നു. This is Ivan Vladimirovich Putin, one of Vladimir Putin’s secret children. The ten year old ‘hardly communicates with other children, spending…

      Read More »
    • ഒടുവില്‍ ആശ്വാസ തീരത്ത്; റഷ്യന്‍ കൂലി പട്ടാളത്തില്‍ ചേര്‍ന്ന വടക്കാഞ്ചേരി സ്വദേശിക്ക് മോചനം: ജെയിന്‍ കുര്യന്‍ ഉടന്‍ വീട്ടിലെത്തും; ടിക്കറ്റ് എടുത്തു നല്‍കിയത് റഷ്യന്‍ മലയാളികള്‍

      തൃശൂര്‍ : റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട വടക്കാഞ്ചേരി കുറാഞ്ചേരി സ്വദേശിയായ യുവാവിന് മോചനം. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ജെയിന്‍ കുര്യനെ വിട്ടയച്ചു. മോസ്‌കോയിലെ ആശുപത്രിയില്‍ നിന്നും ജെയിന്‍ കുര്യനെ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയിലെത്തിയ ജെയിന്‍ കുര്യന്‍ ബന്ധുക്കളോട് ഫോണില്‍ സംസാരിച്ചു. പട്ടാള ക്യാമ്പിലേക്ക് തിരികെയെത്തിക്കുമെന്നുള്ള ആശങ്കകള്‍ക്കിടയാണ് യുവാവിന്റെ അപ്രതീക്ഷിത മോചനം. മലയാളികളുടെ സഹായത്തോടെയാണു നാട്ടിലേക്കു തിരിക്കാനായതെന്നു ജെയ്ന്‍ പറഞ്ഞു. പട്ടാള ക്യാമ്പിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് ഉദ്യോഗസ്ഥര്‍ ബുക്ക് ചെയ്തു നല്‍കി. റെയില്‍വേ സ്റ്റേഷനിലേക്ക് പോകും എന്നു പറഞ്ഞാണ് ഡിസ്ചാര്‍ജ് ആയതിനുശേഷം ഹോസ്പിറ്റലില്‍ നിന്നും ഇറങ്ങിയത്. അവിടെനിന്നും മലയാളികളെ സമീപിക്കുകയായിരുന്നു. അവരാണ് ടിക്കറ്റ് എടുത്ത് നല്‍കിയതെന്നും ജെയിന്‍ പറഞ്ഞു. ജെയിന്‍ തിരികെ നാട്ടിലെത്തുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ജെയിനിന്റെ കുടുംബം പറഞ്ഞു. റഷ്യയില്‍ മരിച്ച ബിനിലിന്റെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന് ബിനിലിന്റെ ഭാര്യാമാതാവ് അല്‍ഫോന്‍സ പറഞ്ഞു.   റഷ്യന്‍ കൂലിപട്ടാളത്തില്‍ അകപ്പെട്ട് യുദ്ധത്തിനിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന…

      Read More »
    • കോടീശ്വരന്‍മാര്‍ എല്ലാം നേരത്തേ അറിഞ്ഞു? ട്രംപ് നികുതി പ്രഖ്യാപിക്കും ദശലക്ഷക്കണക്കിന് ഓഹരികള്‍ വിറ്റഴിച്ച് ഫേസ്ബുക്കും ഓറക്കിളും ജെപി മോര്‍ഗനും; പിന്നാലെ 30 ശതമാനം ഇടിഞ്ഞു; വിപണി തകര്‍ന്നപ്പോള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ബ്ലൂംബെര്‍ഗ്

      ന്യൂയോര്‍ക്ക്: ട്രംപിന്റെ വിവാദമായ താരിഫ് പ്രഖ്യാപനങ്ങള്‍ക്കുമുമ്പേ കോടീശ്വരമാര്‍ തങ്ങളുടെ കോടിക്കണക്കിനു ഡോളറിന്റെ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചെന്നു ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. മെറ്റ (ഫേസ്ബുക്ക്) സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ജെപി മോര്‍ഗന്‍ ചേസ് സിഇഒ ജാമി ഡൈമണ്‍, ഓറക്കിള്‍ സിഇഒ സഫ്ര കാറ്റ്‌സ് എന്നിവര്‍ ട്രംപിന്റെ നികുതി പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്നതിനു മുമ്പേ വിറ്റഴിച്ചെന്നാണു റിപ്പോര്‍ട്ട്. ഇതിലൂടെ ഇവര്‍ സമ്പാദിച്ചുകൂട്ടിയത് ദശലക്ഷക്കണക്കിനു ഡോളറാണ്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍തന്നെ 773 മില്യണ്‍ ഡോളറിന്റെ 1.1 ദശലക്ഷം ഓഹരികള്‍ വിറ്റഴിച്ചു. ചാന്‍ സക്കര്‍ബര്‍ ഇനിഷ്യേറ്റീവിന്റെയും അനുബന്ധ ഫൗണ്ടേഷനുകളിലൂടെയുമാണ് അദ്ദേഹം വിറ്റഴിക്കല്‍ നടത്തിയത്. മെറ്റയുടെ ഓഹരിമൂല്യം 600 ഡോളര്‍ ആയി നില്‍ക്കുമ്പോള്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു വിറ്റഴിക്കല്‍. നികുതി പ്രഖ്യാപനത്തിനുശേഷം ഓഹരിമൂല്യത്തില്‍ 32 ശതമാനം ഇടിവുണ്ടായി. ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോയുടെ സിഇഒ ആയ ജാമി ഡൈമണും സമാന രീതിയില്‍ ഓഹരികള്‍ വിറ്റഴിച്ചു. 234 ദശലക്ഷം ഡോളറിന്റെ ഓഹരികളാണു വിറ്റത്. ബ്ലൂംബെര്‍ഗിന്റ…

      Read More »
    • ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രം; ഭീകരര്‍ ലക്ഷ്യമിട്ടത് പലവട്ടം; അന്നു തട്ടിക്കൊണ്ടുപോയ നാലുപേര്‍ എവിടെ? ഇന്നും അജ്ഞാതം; കേരളത്തില്‍ എത്തി മടങ്ങിയ നോര്‍വേക്കാരന്‍ നടനെ കൊന്നത് അതിക്രൂരമായി

      ജമ്മു: പഹല്‍ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് രാജ്യം. എക്കാലവും ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലമാണ് പഹല്‍ഗാം. ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ ഇതിന് മുന്‍പും ഭീകരര്‍ പഹല്‍ഗാമിനെ ലക്ഷ്യം വച്ചിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് 6 വിദേശികളെ പഹല്‍ഗാമില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കൃത്യമായി പറഞ്ഞാല്‍ 1995 ജൂലായില്‍. കൊടും ഭീകരനായ മസൂദ് അസറിന്റെ മോചനത്തിന് വേണ്ടിയായിരുന്നു അന്ന് ഭീകര്‍ 6 പേരെ തട്ടിക്കൊണ്ടുപോയതും വില പേശിയതും. ജര്‍മ്മനി, നോര്‍വെ, യുഎസ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെയാണ് 1995ല്‍ കടത്തിക്കൊണ്ടുപോയത്. ആ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അല്‍-ഫരന്‍ എന്ന സംഘടനയായിരുന്നു. ഭീകരനായ മസൂദ് അസറിനെയും, ഒപ്പമുണ്ടായിരുന്ന 20 പെരെയും പുറത്തിറക്കണമെന്ന ആവശ്യമാണ് അന്നവര്‍ ഉന്നയിച്ചത്. അന്ന് തട്ടിക്കൊണ്ടുപോയ ആറ് പേരില്‍ ഒരാളെ വളരെ ക്രൂരമായാണ് ഭീകര്‍ കൊന്നുകളഞ്ഞത്. അന്ന് കൊല്ലപ്പെട്ടത് നോര്‍വേക്കാരനായ ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ എന്ന ഇരുപത്തേഴുകാരനായ നടനെയായിരുന്നു. കവികൂടിയായിരുന്ന അദ്ദേഹം കിട്ടിയ പ്രതലങ്ങളിലെല്ലാം കവിതകള്‍ കുറിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ്…

      Read More »
    • ട്രംപിന്റെ താരിഫ് ഓണ്‍ലൈന്‍ ഭീമന്‍മാര്‍ക്കും തിരിച്ചടി; ചൈന, ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കുന്നു; ‘കഴിയാവുന്നതെല്ലാം ചെയ്യുന്നുണ്ട്, അധികകാലം പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെ’ന്നും ആമസോണ്‍ സിഇഒ

      ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താരിഫ് വര്‍ധനയില്‍ അടിമുടി ഉലയുകയാണു ലോകം. അമേരിക്കയില്‍ വിലക്കയറ്റം രൂക്ഷമായതോടെ ആമസോണ്‍ മുതല്‍ ജപ്പാനിലെ നിര്‍മാതാക്കളും ലോകമെമ്പാടുമുള്ള ബിസിനസുകാരുമെല്ലാം നെട്ടോട്ടത്തിലാണ്. അടിസ്ഥാന നികുതിക്കൊപ്പം ഓരോ രാജ്യങ്ങള്‍ക്കും വെവ്വേറെ നികുതി കൊണ്ടുവന്നത് ഒരോ രാജ്യങ്ങളിലെയും ഉത്പന്നങ്ങളെ വ്യത്യസ്തമായാണു ബാധിക്കുന്നത്. അമേരിക്കയിലേക്കു വിലക്കുറഞ്ഞ ഉത്പന്നങ്ങള്‍ എത്തിക്കുന്ന ചൈനീസ് കമ്പനികള്‍ക്കു വന്‍ താരിഫാണു ട്രംപ് ചുമത്തിയിട്ടുള്ളത്. ശരാശരി വരുമാനക്കാരായ അമേരിക്കക്കാര്‍ക്ക് ഇത്തരം ഉത്പന്നങ്ങളോട് താത്പര്യവുണ്ട്. എന്നാല്‍, വിപണി ഓണ്‍ലൈനിലേക്കു മാറിയതിനാല്‍ ഇത് ഏറ്റവും കൂടുതല ബാധിക്കുക ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഭീമന്‍മാരെയാണ്. ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്നു വ്യക്തമാക്കുകയാണ് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി. അടുത്തിടെ സിഎന്‍ബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് താരിഫില്‍ എന്തു നിലപാട് എടുക്കുമെന്നതില്‍ സൂചനകള്‍ നല്‍കിയത്. ‘ഞങ്ങള്‍ കഴിയാവുന്നതെല്ലാം ഉപഭോക്താക്കള്‍ക്കായി ചെയ്യുന്നുണ്ട്. എന്നാല്‍, ഒരോ രാജ്യങ്ങള്‍ക്കും താരിഫ് വ്യത്യസ്തമാണ്. കമ്പനികള്‍ക്ക് 50 ശതമാനം മാര്‍ജിനൊന്നും ലഭിക്കുന്നില്ല. അതിനാല്‍ നികുതിഭാരം അവര്‍ ഇടപാടുകാരിലേക്കു കൈമാറാനാകും സാധ്യത’- അദ്ദേഹം…

      Read More »
    Back to top button
    error: