World
-
യാത്രക്കാരന്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ക്രൂ അംഗങ്ങള്‍; ഒരുമണിക്കൂര്‍ പരിശോധന, നാടകീയതക്കൊടുവില്‍ സത്യം പുറത്ത്
ലണ്ടന്‍: വിമാനത്താവളത്തിലെ സെക്യൂരിറ്റി ഗാര്‍ഡിന്റെ മൊബൈല്‍ ഫോണ്‍ യാത്രക്കാരന്‍ മോഷ്ടിച്ചെന്ന ആരോപണത്തെതുടര്‍ന്ന് വിമാനം വൈകിയത് ഒരുമണിക്കൂര്‍. ലണ്ടനില്‍ നിന്ന് ടിറാനയിലേക്കുള്ള ‘വിസ് എയര്‍’ വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൂം അംഗങ്ങളാണ് മോഷണത്തെക്കുറിച്ച് യാത്രക്കാരെ അറിയിച്ചത്. പൊലീസ് പരിശോധനയും തുടര്‍ന്നുള്ള നടപടികള്‍ക്കും പിന്നാലെ വിമാനം ഒരുമണിക്കൂറിലധികം വൈകുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച് 3.10 ന് ലണ്ടനിലെ ലൂട്ടണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാന്‍ നിന്ന വിമാനത്തിലാണ് എയര്‍ലൈന്‍ ജീവനക്കാരന്‍ മോഷണവിവരം പങ്കുവെച്ചത്. കാണാതായ ഫോണ്‍ യാത്രക്കാരന്‍ എടുക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെന്നായിരുന്നു ജീവനക്കാരുടെ ആരോപണം. ഫോണ്‍ കണ്ടെത്തുന്നവരുടെ വിമാനം പറന്നുയരില്ലെന്നും ക്രൂ അംഗങ്ങള്‍ അറിയിച്ചു. ”ഫോണ്‍ വിമാനത്തിലുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഈ വിമാനത്തിന്റേതല്ലാത്ത സാധനവുമായി യാത്രചെയ്യാന്‍ സാധിക്കില്ല. അത് സുരക്ഷാ പ്രശ്നമാണ്.സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഫോണ്‍ ആരെടുത്താലും അവര്‍ സ്വമേധയാ മുന്നോട്ട് വരമെന്നും” -ക്രൂ അംഗങ്ങള്‍ അറിയിപ്പ് നല്‍കി. എന്നാല്‍, ആരും മുന്നോട്ട് വന്നില്ല.ഒടുവില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസും വിമാനത്തിലേക്ക് വന്നു. പൊലീസ്…
Read More » -
ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം
ന്യൂഡല്‍ഹി: മുന്നൂറോളം ഇന്ത്യക്കാര്‍ 2016നുശേഷം ഔദ്യോഗിക രേഖകളുമായി പാകിസ്താനിലെത്തിയെന്നും ഇതില്‍ 40 പേരെങ്കിലും ഭീകരസംഘടനയില്‍ ചേര്‍ന്നെന്നും വിവരം. ഇവര്‍ പരിശീലനം നേടിയശേഷം ഇന്ത്യയിലേക്കു തിരികെയെത്തിയെന്നും ദേശീയ മാധ്യമമായ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. നിയന്ത്രണ രേഖവഴിയാണ് ഇവര്‍ തിരികെയെത്തിയത്. ഇവരുടെ നേതൃത്വത്തിലാണ് കശ്മീരിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേ ഭീകരാക്രമണങ്ങള്‍ നടത്തുന്നതെന്നും സുരക്ഷാ വിഭാഗത്തിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ ആക്രമണം നടത്തിയതില്‍ ആദില്‍ തോക്കര്‍ എന്ന ചെറുപ്പക്കാരനെയാണു പ്രധാന സംശയം. ഇയാള്‍ 2018 ഏപ്രിലില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി പാകിസ്താനലിലേക്കു പോയിട്ടുണ്ട്. ഒരു പരീക്ഷയില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് ഇയാള്‍ പോയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. അട്ടാരി അതിര്‍ത്തിവഴിയാണ് ഇയാള്‍ പാകിസ്താനിലേക്കു കടന്നത്. തുടര്‍ന്നു ലഷ്‌കറെ തോയ്ബയില്‍ ചേര്‍ന്നു. മറ്റു ഭീകരര്‍ക്കൊപ്പം ഇയാള്‍ 2024ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയെന്നാണു കരുതുന്നത്. പാകിസ്താനില്‍നിന്ന് എത്തിയവര്‍ക്കു നിയമപരമായ സഹായം നല്‍കുന്നതിനൊപ്പം അവരെ നയിച്ചതും ഇയാളാണെന്നാണു സംശയിക്കുന്നത്. 2019നുശേഷം ഇന്ത്യന്‍ സൈന്യം 330 ഭീകരരെയാണു കൊലപ്പെടുത്തിയത്. ഇതില്‍ 270 പേര്‍…
Read More » -
പഹല്‍ഗാം ആക്രമണം: പാകിസ്താനെ ഞെരുക്കി മെരുക്കും; അണിയറയില്‍ ഒരുങ്ങുന്നത് നയതന്ത്ര യുദ്ധം; മോദിയെ വിളിച്ചത് ജോര്‍ദാന്‍ മുതല്‍ ജപ്പാന്‍വരെയുള്ള 16 രാഷ്ട്രത്തലവന്‍മാര്‍; നിര്‍ണായക സാമ്പത്തിക ഇടനാഴിക്ക് ഇസ്രയേല്‍
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്തുണ ലഭിച്ചതോടെ പാകിസ്താനുമായുള്ള നേരിട്ടുളള യുദ്ധത്തിനു പകരം തെരഞ്ഞെടുക്കുക നയതന്ത്ര കുരുക്ക്. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള പതിനാറോളം നേതാക്കളാണു മോദിയുമായി ബന്ധപ്പെട്ടതും പിന്തുണയറിയിച്ചതും. ലോകമെമ്പാടും വ്യാപിക്കുന്ന ഭീകരവാദത്തിന്റെ കയ്പ് അറിഞ്ഞവരാണ് ഇവരെല്ലാവരും എന്നത് മോദിയുടെ നീക്കങ്ങള്‍ക്കു കരുതുന്നു പകരുമെന്നു വ്യക്തം. പാകിസ്താനുമായി ആക്രമണത്തിനു ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനു പിന്നാലെ ആയുധമെടുക്കുന്നതിനു പകരം നയതന്ത്ര നീക്കങ്ങളിലേക്കു കടന്നത് ഇതിന്റെ ബാക്കിയാണെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കുള്ളില്‍ ഭീകരര്‍ക്കു പിന്തുണ നല്‍കിയവരെ കണ്ടെത്താന്‍ മാത്രമാണിപ്പോള്‍ ഇന്ത്യന്‍ സൈന്യവും അന്വേഷണ ഏജന്‍സികളും മെനക്കെടുന്നത്. also read : ഒമ്പതുവര്‍ഷം മുമ്പ് അതിര്‍ത്തി കടന്നത് 300 കശ്മീരികള്‍; 40 പേര്‍ ലഷ്‌കറെ ക്യാമ്പില്‍; പഹല്‍ഗാം അക്രമി ആദില്‍ തിരിച്ചെത്തിയത് കഴിഞ്ഞവര്‍ഷം; 2019നു ശേഷം സൈന്യം കൊന്നത് 330 തീവ്രവാദികളെ; താഴ്വരയില്‍ ബാക്കിയുള്ളത് 120 പേര്‍; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ദേശീയ മാധ്യമം…
Read More » -
പാക്കിസ്ഥാനും തയ്യാറെടുപ്പ് തുടങ്ങി; നൂതന മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കി സൈനിക വിമാനങ്ങള്‍ കറാച്ചിയിലും ഇസ്‌ലാമാബാദിലും
ന്യൂഡല്‍ഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ആയുധങ്ങളും നല്‍കി ചൈന. ചൈനയുടെ നൂതന മിസൈലുകള്‍ പാക്കിസ്ഥാന്‍ വ്യോമസേനയ്ക്ക് ലഭിച്ചെന്നാണു റിപ്പോര്‍ട്ട്. യുദ്ധകാലാടിസ്ഥാനത്തില്‍ ആയുധങ്ങളും ദീര്‍ഘദൂര മിസൈലുകളുമാണു ചൈന വിതരണം ചെയ്തത്. പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നല്‍കിയത്. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് കകക യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളില്‍ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതല്‍ 300 കിലോമീറ്റര്‍ വരെ (120190 മൈല്‍) ദൂരപരിധിയുണ്ടെന്നാണു റിപ്പോര്‍ട്ട്. തുര്‍ക്കി വ്യോമസേനയുടെ 7 സി 130 ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍ എത്തിയിട്ടുണ്ട്. 6 വിമാനങ്ങള്‍ കറാച്ചിയിലും ഒരു വിമാനം ഇസ്‌ലാമാബാദിലുമാണ് ഇറക്കിയത്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ കടുത്ത നടപടികളുമായി മുന്നോട്ടു നീങ്ങുന്നതിനിടെ ഇന്ത്യയ്‌ക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് പാക്കിസ്ഥാന്‍ മന്ത്രി ഹനീഫ്…
Read More » -
‘ഒരു പാകിസ്ഥാൻ പ്രണയകഥ’: ബെംഗളൂരിൽ പിടിയിലായ 24കാരൻ മുലായം യാദവിൻ്റെയും 19കാരി ഇഖ്‌റ ജീവനിയുടെയും ആർദ്രമായ അനുരാഗകഥ
ബെംഗ്ളൂരു: ലുഡോയുടെ ഒരു ഓൺലൈൻ കളിയിലൂടെയാണ് ആ പ്രണയം മൊട്ടിട്ടത്. ഉത്തർപ്രദേശ് സ്വദേശി 24കാരനായ മുലായം യാദവും പാകിസ്ഥാനിയായ 19കാരി ഇഖ്‌റ ജീവനിയും ഏറെ അടുത്തു. ആ സൗഹൃദം പിന്നെ പ്രണയമായി വളർന്നു, അവളെ സ്വന്തമാക്കാൻ മുലായം ഏറെ പരിശ്രമിച്ചു. എന്നാൽ അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. അതിർത്തികൾ കടന്നുള്ള നിയമലംഘനങ്ങൾക്കു വഴിതെളിച്ച ദുരന്തകഥയായി മാറി ഒടുവിൽ ആ പ്രണയബന്ധം. ലുഡോ ഓൺലൈൻ കളിയിൽ നിന്ന് ആരംഭിച്ച പ്രണയം പിന്നീട് വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പെട്ട അതിർത്തി കടന്നുള്ള കുറ്റകൃത്യത്തിലേക്കു പരിണമിച്ചു. നിർഭാഗ്യവശാൽ, രഹസ്യാന്വേഷണ ഏജൻസികൾ ഇവരെക്കുറിച്ച് അറിഞ്ഞതോടെ ഈ പ്രണയകഥ കണ്ണീരിൽ കലാശിച്ചു. ബെംഗളൂരു സിറ്റി പൊലീസ് 2023 ജനുവരിയിൽ സർജാപൂർ റോഡിന് സമീപമുള്ള വീട്ടിൽ ഒരു അപ്രതീക്ഷിത റെയ്ഡ് നടത്തി. ഈ റെയ്ഡിൽ 24 വയസ്സുകാരനായ മുലായം സിംഗ് യാദവിനെയും, ഭാര്യയായ 19 വയസ്സുകാരി ഇഖ്‌റ ജീവനിയെയും (റിയ യാദവ് എന്ന് വ്യാജനാമം) പൊലീസ്…
Read More » -
പഹല്‍ഗാം ആക്രമണം പാകിസ്താനിലേക്കുള്ള വ്യാപാരത്തെ ബാധിക്കുമോ? ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ലേബല്‍ മാറ്റിയാല്‍ പ്രശ്‌നം കഴിഞ്ഞു! ഇടത്താവളങ്ങള്‍ വഴി എല്ലാവര്‍ഷവും ഇന്ത്യയില്‍നിന്ന് എത്തുന്നത് 10 ബില്യണ്‍ ഡോളറിന്റെ ചരക്ക്; നേരിട്ട് എത്തുന്നത് ഒരു ബില്യണ്‍ മാത്രം! പോംവഴി പറഞ്ഞ് രാജ്യാന്തര ഗവേഷക സ്ഥാപനം
ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ നയതന്ത്ര ബന്ധങ്ങള്‍ ഇടിഞ്ഞ ഇന്ത്യക്കും പാകിസ്താനും ഇടയിലെ ചരക്കുനീക്കം വലിയ ആശങ്കയാണ് ഇന്ത്യന്‍ വ്യാപാരികള്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ദശലക്ഷക്കണക്കിനു കോടിയുടെ വ്യാപാരമാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കു നടക്കുന്നത്. പാകിസ്താനിലൂടെയുള്ള വ്യോമയാന പാതകൂടി അടച്ചതോടെ വിമാനക്കമ്പനികള്‍ നിരക്കുകൂടുമെന്നു പ്രഖ്യാപിച്ചതും വലയ ആശങ്കയ്ക്ക് ഇടയാക്കി. എന്നാല്‍, എത്രയൊക്കെ പ്രശ്‌നങ്ങളുണ്ടായാലും ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം പത്തു ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ പാകിസ്താനിലെത്തുമെന്നു ഗ്ലോബല്‍ ട്രേഡ റിസര്‍ച്ച് ഇന്‍ഷ്യേറ്റീവ് (ജിടിആര്‍ഐ) കണക്കുകള്‍. ദുബായ്, സിംഗപ്പുര്‍, കൊളംബോ തുറമുഖങ്ങള്‍ വഴിയാണ് എല്ലാക്കാലത്തും ഇത്രയും തുകയുടെ ചരക്കുനീക്കം നടക്കുന്നത്. താത്കാലം പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാമെന്നും അവര്‍ സൂചന നല്‍കുന്നു. ഇന്ത്യന്‍ കമ്പനികള്‍ ഏതെങ്കിലുമൊരു തുറമുഖത്തേക്കു ചരക്ക് അയയ്ക്കണം. മറ്റൊരു കമ്പനി അവരുടെ വെയര്‍ഹൗസുകളിലേക്ക് ഇതു മാറ്റണം. നികുതിയോ മറ്റു നിരക്കുകളോ നല്‍കേണ്ടതില്ല. ഇവിടെനിന്ന് ലേബലുകളും മറ്റും മാറ്റി മറ്റൊരു കമ്പനിയുടെയും രാജ്യത്തിന്റെയും പേരു നല്‍കണം. ഉദാഹരണത്തിന് ഇന്ത്യന്‍ നിര്‍മിത സാധനത്തിന്റെ പേര് ‘മെയ്ഡ്…
Read More » -
പാകിസ്ഥാന് ഇന്ത്യയുടെ കനത്ത പ്രഹരം: ഉറി ഡാം തുറന്നതോടെ പാക് അധീന കശ്‍മീർ വെള്ളത്തിൽ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ തിരിച്ചടി തുടര്‍ന്ന് ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാകിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി.ഇന്ത്യയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭരണകൂടം ഭയചകിതരായിരിക്കുകയാണ്. മിന്നൽ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചിലയിടങ്ങളിൽ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. നദീ തീരത്ത് നിന്ന് മാറി താമസിക്കാൻ നിര്‍ദേശം നൽകി. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാകിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്. ഇതിനിടെ, നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. റാംപുർ, തുട് മാരി സെക്ടറുകൾക്ക് സമീപം വെടിവെയ്പ് നടന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് പ്രകോപനത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ചെന്നും സൈന്യം അറിയിച്ചു.ഇതിനിടെ, പഹൽഗാം ഭീകരാക്രമണത്തെതുടര്‍ന്ന് ഇന്‍റലിജന്‍സ് ബ്യൂറോ 14 ഭീകരരുടെ പട്ടിക തയ്യാറാക്കി. ബൈസരനിൽ ആക്രമണത്തിന് സഹായം നൽകിയവരുടെയും നിലവിൽ സംസ്ഥാനത്തിന്…
Read More » -
ഈ ബാലിസ്റ്റിക് മിസൈലുകള്‍ നിങ്ങളെ ലക്ഷ്യമിട്ടാണ്, വെള്ളം മുട്ടിച്ചാല്‍ യുദ്ധം: ഇന്ത്യക്കെതിരേ ആണവ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി; വ്യോമയാന വിലക്കു തുടര്‍ന്നാല്‍ ഇന്ത്യ വിമാനക്കമ്പനികള്‍ പാപ്പരാകുമെന്നും പരിഹാസം
ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാക് മന്ത്രി ഹനീഫ് അബ്ബാസി. 130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് പാക്മന്ത്രി ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നല്‍കിയെന്ന് ഇന്ത്യ ടുഡേ ഉള്‍പ്പെടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജലവിതരണം നിര്‍ത്തിയാല്‍ യുദ്ധത്തിന് തയാറെടുക്കും. വ്യോമാതിര്‍ത്തി അടച്ചിടല്‍ പാകിസ്താന്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ തകരുമെന്നും പാക് റെയില്‍വേ മന്ത്രി വ്യക്തമാക്കി. സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചുകൊണ്ട് പാകിസ്താനിലെ ജലവിതരണം നിര്‍ത്താന്‍ ഇന്ത്യ ധൈര്യപ്പെട്ടാല്‍ അത് ഒരു പൂര്‍ണ തോതിലുള്ള യുദ്ധത്തിന് തയാറെടുക്കണമെന്ന് അബ്ബാസി പറഞ്ഞു. പാകിസ്താന്റെ ആണവായുധങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും, അവയുടെ സ്ഥാനങ്ങള്‍ രാജ്യത്തുടനീളം ഒളിഞ്ഞിരിക്കുന്നുവെന്നും, പ്രകോപനമുണ്ടായാല്‍ ആക്രമിക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.”അവര്‍ നമുക്കുള്ള ജലവിതരണം നിര്‍ത്തിയാല്‍, അവര്‍ ഒരു യുദ്ധത്തിന് തയാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങള്‍, മിസൈലുകള്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല. രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങള്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. ഞാന്‍ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകള്‍, അവയെല്ലാം നിങ്ങളെ ലക്ഷ്യം…
Read More » -
ഇറാനിലെ തന്ത്രപ്രധാനമായ തുറമുഖത്ത് വന്‍ സ്‌ഫോടനം; നാലു മരണം; അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്ക്; ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ കേടുപാട്; ബന്ധമില്ലെന്ന് ഇസ്രയേല്‍
ടെഹ്റാന്‍: തെക്ക് കിഴക്കന്‍ ഇറാനിലെ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍സ്ഫോടനം. അപകടത്തില്‍ 4 പേര്‍ മരിക്കുകയും 561ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്‌ഫോടനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവന്‍ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണ്. പരുക്കേറ്റവരെ സ്ഥലത്തുനിന്നു ഒഴിപ്പിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്. ⚡️BREAKING: Video documents the aftermath of the Bandar Abbas blast in close proximity to the site of the explosion.#Iran #Iranexplosion https://t.co/NNKCGI2WgF pic.twitter.com/tigi0WpYls — War Analysis (@iiamguri9) April 26, 2025 തീ അണയ്ക്കുന്നതിനായി തുറമുഖത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയോ…
Read More » -
തീര്‍ന്നില്ല: കുടിയേറ്റക്കാരുടെ ‘മാസ്റ്റര്‍ ഡാറ്റാബേസ്’ തയറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ ഡോജ്; സകല വകുപ്പുകളില്‍നിന്നും വിവര ശേഖരണം; രേഖകളില്ലെങ്കില്‍ ‘ഒറ്റ ക്ലിക്കില്‍’ പുറത്താക്കും; ചവറുകളെയും തട്ടിപ്പുകാരെയും പറഞ്ഞുവിടുമെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ വിലങ്ങണിയിച്ചു നാട്ടിലെത്തിച്ച വിവാദമടങ്ങുംമുമ്പേ കുടിയേറ്റക്കാരെ കണ്ടെത്താനും നടപടികള്‍ വേഗത്തിലാക്കാനും വന്‍ ഡാറ്റാ ബേസ് തയാറാക്കാന്‍ ഇലോണ്‍ മസ്‌കിന്റെ വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്). സര്‍ക്കാരിലും വിവിധ വകുപ്പുകളിലുമുള്ള കുടിയേറ്റക്കാരായ ആളുകളുടെയും വിദ്യാര്‍ഥികളുടെയുമടക്കം ‘മാസ്റ്റര്‍ ഡാറ്റാബേസ്’ ആണു തയാറാക്കുന്നതെന്നു ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രോജക്ടിന്റെ ഭാഗമായ ഉദ്യോഗസ്ഥരാണു പേരുവെളിപ്പെടുത്തില്ലെന്ന വ്യവസ്ഥയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപക പ്രതിഷേധത്തെത്തുടര്‍ന്ന് ഇലോണ്‍ മസ്‌ക് ഡോജിന്റെ ചുമതലയൊഴിയുമെന്ന വാര്‍ത്തകള്‍ക്കിടയിലാണു പൂര്‍വാധികം ശക്തമായി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാനുള്ള നയങ്ങളുമായി മുന്നോട്ടു പോകുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ വകുപ്പുകളിലുള്ള നിരവധി ഉദ്യോഗസ്ഥര്‍ക്കു ഡോജിന്റെ ഇടപെടലിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരേ വന്‍ പ്രതിഷേധങ്ങളും ഉടലെടുത്തിരുന്നു. റവന്യൂ സര്‍വീസ്, സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍, ആരോഗ്യവകുപ്പ്, ഹ്യൂമന്‍ സര്‍വീസ് എന്നിവിയടക്കം നിരവധി മേഖലകളില്‍നിന്ന് ജോലി ചെയ്യുന്നവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു കുടിയേറ്റക്കാരായ ആളുകളുടെ വിവരങ്ങളും വിവിധ വകുപ്പുകളില്‍നിന്നു ശേഖരിക്കുന്നത്. ക്രിമിനല്‍ അന്വേഷണങ്ങള്‍ക്കുവേണ്ടി…
Read More »