Breaking NewsLead NewsLIFENEWSNewsthen SpecialSocial MediaTRENDINGWorld

പുടിന്റെ രഹസ്യപുത്രന്റെ ചിത്രങ്ങള്‍ പുറത്ത്; ചിത്രങ്ങള്‍ പ്രചരിക്കുന്നത് റഷ്യന്‍ വിരുദ്ധ ടെലിഗ്രാം ചാനലില്‍; കാമുകിയും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ അലീനയില്‍ പിറന്നതെന്നും സണ്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഇതുവരെ രഹസ്യമായി സൂക്ഷിച്ച പത്തു വയസു പ്രായമുള്ള മകന്‍ ഇവാന്റെ ചിത്രങ്ങള്‍ പുറത്ത്. റഷ്യന്‍ വിരുദ്ധ ടെലഗ്രാം ചാനലായ VChK-OGPU ആണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പുട്ടിന്റെ കാമുകിയെന്നും രഹസ്യഭാര്യയെന്നുമറിയപ്പെടുന്ന പഴയകാല ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് 41കാരി അലീന കബയേവയില്‍ പുടിനുണ്ടായ മകന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നതെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതാദ്യമാണ് ഇവാന്‍ വ്ളാഡിമിറോവിച്ച് പുടിന്‍ എന്ന പുടിന്റെ മകന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. പൊതുയിടങ്ങളില്‍ നിന്നും ആളുകളില്‍ നിന്നും ഇവാനെ മറച്ചുവച്ചിരിക്കുകയാണെന്നാണ് വിവരം. മങ്ങിയതാണെങ്കിലും ഉയര്‍ന്ന റെസല്യൂഷനുകളിലുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വലിയ സുരക്ഷയില്‍ പൊതുജനത്തിന്റെ കണ്ണില്‍പെടാതെ ഏകാന്ത ജീവിതമാണ് ഇവാന്‍ നയിക്കുന്നതെന്നും കുട്ടിയായിരുന്ന പുടിനെ അനുസ്മരിപ്പിക്കും വിധമാണ് ഇവാന്‍ എന്നും ചിത്രം പുറത്തുവിട്ട ടെലഗ്രാം ചാനല്‍ പറയുന്നു.

Signature-ad

‘റഷ്യയില്‍ ഏറ്റവും ഏകാന്ത ജീവിതം നയിക്കുന്ന ഒരു രഹസ്യബാലന്റെ ചിത്രം VChK-OGPU ന് ലഭിച്ചു. ഇവാന്‍ വ്ളാഡിമിറോവിച്ച് പുടിന്‍ ആണിത്. അവന്‍ മറ്റ് കുട്ടികളുമായി വളരെ കുറച്ച് സമയം മാത്രമേ ചിലവഴിക്കുന്നുള്ളൂ. മുഴുവന്‍ സമയവും കനത്ത സുരക്ഷയിലാണ്’ ചിത്രം പങ്കുവച്ച ചാനല്‍ കുറിച്ചു. പരമ്പരാഗത റഷ്യന്‍ വസ്ത്രം ധരിച്ചിരിക്കുന്ന ചിത്രവും മാതാവ് അലീന കബയേവയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രവുമാണ് പ്രചരിക്കുന്നത്.

അലീന കബയേവയില്‍ പുടിന് 3 കുട്ടികളുണ്ടെന്ന അഭ്യൂഹം ശക്തമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2015 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുഗാനോയിലുള്ള ഒരു ക്ലിനിക്കിലാണ് ഇവാന്‍ ജനിച്ചത്. ഡിസ്‌നി കാര്‍ട്ടൂണുകളും ഐസ് ഹോക്കിയുമാണ് ഇവാന് പ്രിയം. എന്നാല്‍ പുടിന്‍ ഇവാന്റെ ഡിസ്‌നി കാര്‍ട്ടൂണുകളോടുള്ള ഇഷ്ടത്തെ എതിര്‍ത്തതായും പറയപ്പെടുന്നു. ഇവാന്റെ ഇളയ സഹോദരന്‍ വ്ളാഡിമിര്‍ ജൂനിയര്‍ 2019 ല്‍ മോസ്‌കോയിലാണ് ജനിച്ചത്. രണ്ട് ആണ്‍കുട്ടികളും മോസ്‌കോയ്ക്കടുത്തുള്ള ബംഗ്ലാവില്‍ തന്നെയാണ് വളരുന്നതെന്നാണ് കരുതുന്നത്. അതേസമയം അലീന കബേവയുമായി തനിക്ക് കുട്ടികളുണ്ടെന്ന് പുടിന്‍ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പുടിന് മുന്‍ ഭാര്യ ല്യൂഡ്മിലയില്‍ രണ്ട് പെണ്‍മക്കളും, മുന്‍ കാമുകി സ്വെറ്റ്ലാന ക്രിവോനോഗിയില്‍ മറ്റൊരു രഹസ്യ മകളുമുണ്ട്.

 

Back to top button
error: