Kerala
-
ഇന്ന് വാര്‍ത്താ സമ്മേളനം; ‘തീരുമാനത്തിന്റെ ഫലം വലുതായിരിക്കും’ എന്നു സുധാകരന്‍; കളിച്ചത് വി.ഡി. സതീശനും സണ്ണി ജോസഫും എന്നും പരാതി; പിന്തുണയുമായി ജോസ് വള്ളൂര്‍ മുതല്‍ ഷമാ മുഹമ്മദ് വരെ; വോട്ട് ചെയ്യില്ലെന്ന് അണികള്‍
ന്യൂഡല്‍ഹി: എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സുധാകരനെ അനുനയിപ്പിക്കാന്‍ രാഹുലും ഖര്‍ഗെയും സംസാരിക്കും. പ്രചാരണത്തിന് ഇറങ്ങില്ലെന്നും തീരുമാനത്തിന്റെ ഫലം വലുതായിരിക്കുമെന്നും രമേശ് ചെന്നിത്തലയ്ക്ക് സുധാകരന്‍ മറുപടി നല്‍കി. സമ്മര്‍ദം ശക്തമാക്കി ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ് സുധാകരന്‍. എംപിമാര്‍ മത്സരിക്കേണ്ടെന്ന നേരത്തെ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്ന് ഹൈക്കമാന്‍ഡ്. കെ.സുധാകരന്‍ അടക്കമുള്ള എംപിമാര്‍ വലിയ സമ്മര്‍ദം ചെലുത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ കെ.സുധാകരനെ രമേശ് ചെന്നിത്തല വഴി തീരുമാനം അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആയിരുന്നു സുധാകരന്റെ മറുപടി. ചര്‍ച്ച അനാവശ്യമായി നീട്ടി തന്നെ അപമാനിക്കുകയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമാക്കുന്നില്ലെന്നും സുധാകരന്‍ അറിയിച്ചു. പ്രചാരണത്തിനിറങ്ങില്ലെന്നും സുധാകരന്‍ തീരുമാനമെടുത്തത് പാര്‍ട്ടിയെ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരാവൂരിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. മല്‍സരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്ന എം.കെ.രാഘവന്‍ എംപിയും സുധാകരനെ കാണാന്‍ ഫ്‌ലാറ്റിലെത്തി. ജോസ് വള്ളൂരും മാധ്യമങ്ങള്‍ക്ക് മുഖം തരാതെ കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദും…
Read More » -
നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞു, മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, മരിച്ചവർ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ
കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 2:30 ഓടെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പോസ്റ്റിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ മരിച്ചവരെല്ലാം മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. ഈ സമയം അത് വഴി വന്ന മറ്റു വാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മൂന്ന് വിദ്യാർഥികളും തത്ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്. സുഹൃത്തുക്കളുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.
Read More » -
36 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്ന്; നിലപാട് കടുപ്പിച്ച് കെ. സുധാകരന്‍; പ്രചാരണത്തിന് ഇറങ്ങില്ല; എറണാകുളം ജില്ലയുടെ ചര്‍ച്ചയ്ക്കിടെ വി.ഡി. സതീശന്‍ ഇറങ്ങിപ്പോയി; സ്ഥാനാര്‍ഥികള്‍ ഏറെയും വേണുഗോപാല്‍ പക്ഷക്കാര്‍
ന്യൂഡല്‍ഹി: സ്ഥാനാർഥി നിർണയം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ മാരത്തൺ ചർച്ചയുമായി കോൺഗ്രസ്. തർക്ക മണ്ഡലങ്ങൾ അടങ്ങിയ 36 സീറ്റിലെ സ്ഥാനാർഥി ചർച്ചകൾ അർദ്ധരാത്രി വരെ നീണ്ടു. എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇറങ്ങിപ്പോയി. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനെ തന്നെ സ്ഥാനാർഥിയാക്കണം എന്ന ശാഠ്യത്തിലായിരുന്നു ഇറങ്ങിപ്പോക്ക്. അൽപസമയത്തിനകം വീണ്ടും നേതൃയോഗത്തിലേക്ക് തിരിച്ചെത്തി. ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചയിൽ ഉയർന്നിരുന്നു. വൈപ്പിൻ, പെരുമ്പാവൂർ എന്നിവിടങ്ങളിലും തർക്കം തുടരുകയാണ്. വൈപ്പിനിൽ ടോണി ചമ്മിണിയും മനു പുളിക്കനുമാണ് പരിഗണനയിൽ. പതിനൊന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്ന് രണ്ടാമത്തെ പട്ടികക്ക് അംഗീകാരം നൽകും. ഉച്ചയ്ക്കു ശേഷമാകും പ്രഖ്യാപിക്കുക. അതേസമയം സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് MP കെ സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും. സീറ്റ് നിഷേധിച്ച് വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തു. തളിപ്പറമ്പിൽ അടക്കം പാർട്ടി വിട്ടു വരുന്നവരെ പിന്തുണയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. പ്രവർത്തകസമിതി അംഗമായിട്ടും ചർച്ചകളുടെ…
Read More » -
പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്; തിങ്കളാഴ്ച കടകൾ അടച്ചിടും
തിരുവനന്തപുരം: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഹോട്ടൽ ഉടമകൾ പ്രതിഷേധത്തിലേയ്ക്ക്. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്. നാളെ എണ്ണ കമ്പനികളുടെ ബോട്ട്ലിംഗ് പ്ലാന്‍റുകളിലേക്ക് മാർച്ച് നടത്താനും തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്താനും കേരള ഹോട്ടൽ & റസ്റ്റോറന്‍റ് അസോസിയേഷൻ തീരുമാനിച്ചു. ഹോട്ടലുകളെ അവശ്യ സർവീസായി പ്രഖ്യാപിച്ച് പാചകവാതകം ഹോട്ടലുകൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അതേസമയം, എൽപിജി പൂഴ്ത്തിവെപ്പിനെതിരെ രാജ്യവ്യാപക നടപടികൾ തുടരുകയാണ്. പൂഴ്ത്തിവെച്ച 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. ആശങ്ക വേണ്ടെന്ന് ആവർത്തിക്കുകയാണ് കേന്ദ്ര സർക്കാർ. ഇറാനിൽ നിന്ന് കൂടുതൽ ടാങ്കറുകൾ ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ തുടരുകയാണ്.
Read More » -
‘ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയാറാണ്, പക്ഷേ മാരാര്‍ ചമയുന്നത് ശത്രുക്കള്‍ ആകരുത്; ഇന്നുവരെ പാര്‍ട്ടിയെ ആക്രമിച്ചവരെ ചുമലില്‍ താങ്ങുന്നവര്‍ കണ്ണീര്‍ കാണാതെ പോകരുത്’; കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കണ്ണൂര്‍: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎം വിമതരെ പിന്തുണയ്ക്കുവാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് പിന്തുണയ്ക്കുമ്പോള്‍ വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുതെന്നാണ് വിജില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പാര്‍ട്ടിമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുതെന്നും എന്നും എത്ര അവഗണിച്ചാലും എന്നും പ്രസ്ഥാനത്തിന് വേണ്ടി തെരുവില്‍ പോരാട്ടം തുടരുമെന്നും വിജില്‍ കുറിച്ചു. ഇനിയും ചെണ്ടയായി മാറാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ മാരാര്‍ ചമയുന്നത് ശത്രുക്കളാകരുത് എന്ന് കുറിച്ചാണ് വിജിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ‘പോരാട്ടവീഥിയില്‍ ലാത്തിയടികള്‍ ഏറ്റുവാങ്ങാന്‍ അണികള്‍ വേണം. ജയിലറകളില്‍ ഇരുളടഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കാന്‍ പോരാളികള്‍ വേണം. ഇന്നലെ വരെ പാര്‍ട്ടിയെ അക്രമിച്ചവരെ ഇന്ന് ചുമലില്‍ താങ്ങുമ്പോള്‍, വര്‍ഷങ്ങളായി പാര്‍ട്ടിയെ ചുമലിലേറ്റുന്നവരുടെ കണ്ണീര്‍ കാണാതെ പോകരുത്. ചുവടുമാറി വരുന്നവര്‍ക്ക് നല്‍കുന്ന പരിഗണന, പാര്‍ട്ടിയുടെ ചുവടുറപ്പിക്കാനായി നിന്നവരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാവരുത്’ വിജില്‍ കുറിച്ചു. …
Read More » -
കേരളാ കോൺഗ്രസിൽ തലമുറ മാറ്റം… പി.ജെ ജോസഫ് മത്സരത്തിനില്ല, പകരം തൊടുപുഴയിൽ മകൻ അപു ജോൺ ജോസഫ്!!കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ, 5 പേർ പുതുമുഖങ്ങൾ
ഇടുക്കി: തൊടുപുഴയിൽ കേരള കോൺഗ്രസിൽ തലമുറ മാറ്റം, അര നൂറ്റാണ്ടിലധികമായി മത്സരിക്കുന്ന തൊടുപുഴയിൽ ഇക്കുറി ചെയർമാൻ പി. ജെ. ജോസഫില്ല. പകരം മകൻ അപു ജോൺ ജോസഫ് മത്സരിക്കും. 1970 മുതൽ പത്ത് തവണ തൊടുപുഴ മണ്ഡലത്തിൽനിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവിൽ കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ് അപു. അതുപോലെ പാർട്ടി മത്സരിക്കുന്ന എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളേയും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് പ്രഖ്യാപിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പിന്മാറുന്നതെന്നും പ്രചാരണരംഗത്ത് സജീവമായുണ്ടാകുമെന്നും അദ്ദേഹം തൊടുപുഴയിൽ പറഞ്ഞു. കടുത്തുരുത്തിയിൽ സിറ്റിങ് എംഎൽഎ മോൻസ് ജോസഫും ഇരിങ്ങാലക്കുടയിൽ മുൻ എംഎൽഎ തോമസ് ഉണ്ണിയാടനും വീണ്ടും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 10 സീറ്റുകളിൽ ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസ് ഏറ്റെടുത്തു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ഇത്തവണ നൽകിയിരിക്കുന്നത്. സ്ഥാനാർഥിപ്പട്ടിക 1.തൊടുപുഴ-…
Read More » -
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ആദ്യഘട്ടത്തിൽ 19 സിറ്റിങ് എംഎൽഎമാർ അടക്കം 55 പേർ, എൽദോസ് പുറത്തുതന്നെ!! വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപൻ, തവനൂരിൽ വി.എസ്. ജോയ്, ഹരിപ്പാട് ചെന്നിത്തല, തർക്ക സീറ്റുകളിൽ പ്രഖ്യാപനമില്ല
ന്യൂഡൽഹി: 19 സിറ്റിങ് എം.എൽഎമാർ അടക്കം 55 പേരടങ്ങുന്ന ആദ്യഘട്ട കോൺഗ്രസ് സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. നേരത്തെ പറഞ്ഞതുപോലെ തന്നെ സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ പേര് ആദ്യ ഘട്ട പട്ടികയിൽനിന്ന് ഒഴിവാക്കി. അതുപോലെ ആദ്യ പട്ടികയിൽ എംപിമാർ ആരും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, ഇവർ താത്പര്യം പ്രകടിപ്പിച്ച കണ്ണൂർ, കോന്നി സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുമില്ലെന്നതിനാൽ ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനമുണ്ടാകുമോയെന്ന കാര്യവും വരും ദിവസങ്ങളിലറിയാം. അതുപോലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ വട്ടിയൂർക്കാവിൽ കെ. മുരളീധരനും മണലൂരിൽ മുൻ എം.പി ടി.എൻ പ്രതാപനും മത്സരിക്കും. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷാണ് കൊടുങ്ങല്ലൂരിലെ സ്ഥാനാർഥി. ലൈംഗിക പീഡനക്കേസിൽപ്പെട്ട് പാർട്ടിയിൽനിന്ന് പുറത്തായ രാഹുൽ മാങ്കൂട്ടത്തിൽ ജയിച്ച പാലക്കാട് മണ്ഡലത്തിൽ ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ് സ്ഥാനാർഥി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് തവനൂരിലും പാലക്കാട് ഡിസിസി പ്രസിഡന്റ് ടി. തങ്കപ്പൻ നെന്മാറയിലും മത്സരിക്കും. സ്ഥാനാർഥിപട്ടിക ഇരിക്കൂർ: അഡ്വ. സജീവ് ജോസഫ്…
Read More » -
“മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും, ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ,”… പുതുപ്പള്ളി മണ്ഡലത്തിൽ ഇത്തവണ കൈ മാത്രം, പാർട്ടിയാണ് വലുത്, വ്യക്തിയല്ല- ചാണ്ടി ഉമ്മൻ
കോട്ടയം: സഹോദരി മറിയ ഉമ്മന്റെ സ്ഥാനാർഥിത്വത്തിൽ അതൃപ്തിയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. താൻ അങ്ങനെ പറഞ്ഞോ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ചാണ്ടി ഉമ്മന്റെ പ്രതികരണം. മുൻപ് ഉമ്മൻ ചാണ്ടിയെടുത്ത തീരുമാനമായിരുന്നു, വീട്ടിൽ നിന്ന് ഒരാൾ മതിയെന്ന്, താനല്ല. മാധ്യമങ്ങൾ ഓരോദിവസവും ഓരോ വാർത്ത കൊടുക്കുമെന്നും അതിന് താൻ എങ്ങനെ ഉത്തരവാദിയാകുമെന്നും അദ്ദേഹം ചോദിച്ചു.”ഒരാളോടും ഇക്കാര്യം സംസാരിച്ചിട്ടില്ല. മാധ്യമങ്ങൾ എല്ലാ ദിവസവും രാവിലെ ഓരോരുത്തരുടെ പേരിടും. ഇനി എന്റെ വീട്ടിൽ എന്റെ അനന്തരവന്റെ പേരുകൂടിയെ ഉള്ളൂ…” സഹോദരിയുടെ പേരുമായി ബന്ധപ്പെട്ട് പാർട്ടി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രം അക്കാര്യം നോക്കിയാൽ മതിയല്ലോ- ചാണ്ടി ഉമ്മൻ പറഞ്ഞു. നേരത്തെമുതൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മനെ ചെങ്ങന്നൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ടായിരുന്നു. ഇതിൽ സഹോദരൻ ചാണ്ടി ഉമ്മൻ കടുത്ത അതൃപ്തി അറിയിച്ചെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. മറിയ ഉമ്മനെ സ്ഥാനാർഥിയാക്കിയാൽ രാജിവെയ്ക്കുമെന്നും കുടുംബത്തിൽനിന്ന് രണ്ട് സ്ഥാനാർഥികൾ…
Read More » -
‘സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ; അതിനാലാണ് പേരാവൂരിലേയ്ക്ക് മാറ്റിയത്, അല്ലാതെ ഒതുക്കാനല്ല‘ : എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സണ്ണി ജോസഫിനെ തോൽപ്പിക്കാൻ എൽഡിഎഫിൽ സാധിക്കുന്ന ഒരേയൊരു സ്ഥാനാർഥിയാണ് കെ.കെ. ശൈലജ. അതുകൊണ്ടാണ് പേരാവൂരിൽ ശൈലജ ടീച്ചറെ സ്ഥാനാർത്ഥിയാക്കിയത്. അല്ലാതെ ഒതുക്കിയത് അല്ലയെന്ന് എം.വി. ഗോവിന്ദൻ. അതുപോലെ, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തീരുമാനിച്ചത് ജില്ലാ സെക്രട്ടേറിയേറ്റാണ് . ഒരാളല്ല, പാർട്ടി ഘടകമാണ് സ്ഥാനാർഥിത്വം തീരുമാനിക്കുന്നത്. പി.കെ. ശ്യാമളയുടെ പേര് നിർദേശിച്ചത് കണ്ണൂർ ജില്ലാ ഘടകമാണ്. തളിപ്പറമ്പിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടില്ല. കണ്ണൂരിലെ പ്രശ്നങ്ങൾ പാർട്ടി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ടി.കെ. ഗോവിന്ദന് തളിപ്പറമ്പിൽ മത്സരിക്കാൻ മോഹമാണെന്നും അദ്ദേഹം പറഞ്ഞു. ഹാപ്പിനസ് ഫെസ്റ്റിലേയും മണ്ഡലത്തിലേയും കണക്കുകൾ വ്യക്തമാണെന്നും കൃത്യമായ കണക്ക് പാർട്ടിയുടെ കൈയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി. സുധാകരനെതിരേ അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ച് സംസാരിച്ചു. ജി. സുധാകരന്റെ സ്ഥാനാർഥിത്വം എന്ത് അത്ഭുതമാണ്.. ജി. സുധാകരന് പരിഗണനയില്ലെന്ന് പറഞ്ഞത് പൂർണ്ണ ബോധ്യത്തോടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പറഞ്ഞ വാക്കും താൻ ചിരിച്ചതുമൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. ജി. സുധാകരനോട്…
Read More » -
മുസ്ലിം ലീഗിൽ അപ്രതീക്ഷിക മാറ്റങ്ങൾ…ആദ്യമായി വനിതകൾ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്, പേരാമ്പ്രയിൽ ഫാത്തിമ തെഹ്ലിയ, ജയന്തി രാജൻ കൂത്തുപറമ്പിൽ!! എം.കെ മുനീർ ഇത്തവണ മത്സര രംഗത്തില്ല, പുതുമുഖങ്ങൾക്ക് അവസരം 25 അംഗ സ്ഥാനാർഥി പട്ടിക, പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, കെ.എം. ഷാജി വേങ്ങരയിൽ
കോഴിക്കോട്: യുവാക്കൾക്കും പുതുമുഖങ്ങൾക്കും വനിതകൾക്കും അവസരം നൽകി അപ്രതീക്ഷിത മാറ്റങ്ങളുമായി മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക. മുൻ മന്ത്രി എം.കെ മുനീർ ഇത്തവണ മത്സരിക്കുന്നില്ല എന്നതാണ് വലിയ മാറ്റം. അനാരോഗ്യ കാരണങ്ങളാലാണു മുനീർ മത്സരിക്കാത്തതെന്നാണ് സൂചന. ഇത്തവണ രണ്ട് വനിതകളാണ് മത്സരരംഗത്തുണ്ട്. ഫാത്തിമ തെഹ്ലിയ പേരാമ്പ്രയിലും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിലും ജനവിധി തേടും. ഇതാദ്യമായി രണ്ട് വനിതകൾ സ്ഥാനാർഥികളാകുന്നത്. കൂടാതെ ഇനി പ്രഖ്യാപിക്കാനുള്ള രണ്ടു മണ്ഡലങ്ങളിൽ ഒന്നിൽകൂടി വനിത സ്ഥാനാർഥിയെത്തുമെന്നാണ് റിപ്പോർട്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്. അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയപ്പോൾ കെ.എം. ഷാജി, ലീഗിന്റെ ഉറച്ചമണ്ഡലമായ വേങ്ങരയിൽ മത്സരിക്കും. മറ്റ് രണ്ട് മണ്ഡലങ്ങളിൽക്കൂടി പാർട്ടി മത്സരിക്കുന്നുണ്ട്. അതിലൊന്ന് ചേലക്കരയാണ്. മറ്റൊന്ന് പുനലൂർ അല്ലെങ്കിൽ ചടയമംഗലം ആയിരിക്കും. അക്കാര്യം തീരുമാനമായിട്ടില്ല. തീരുമാനമായ ശേഷം ആ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ വ്യാഴാഴ്ച പ്രഖ്യപിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. ഒമ്പത് സിറ്റിങ് എംഎൽഎമാർക്ക് വീണ്ടും…
Read More »