എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ് ; ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ്. ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മുന്നൂറോളം പേജുകളിലാണ്.
ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയെന്നതിനോ പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിനോ ജയിലില്‍ നിന്ന് ദിലിപിനെ വിളിച്ചതിനോ തെളിവില്ലെന്ന് വിധിയില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് വിധിയില്‍ പറയുന്നു.
ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നീക്കം ചെയ്തെന്ന പ്രോസിക്യൂഷന് വാദത്തില്‍ ഫോണുകള്‍ എന്തുകൊണ്ട് സിഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കോടതി ചോദിച്ചു. ആകെ 1709 പേജുകളുള്ള വിധി പകര്‍പ്പാണ് പുറത്തുവന്നത്.
ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി മണികണ്ഠന്, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. 20 വര്‍ഷം കഠിന തടവ് ശിക്ഷയാണ് വിധിച്ചത്. കേസില്‍ ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു.
പത്ത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി മണികണ്ഠന്, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും ചൂണ്ടിക്കാട്ടി.
ദിലീപ് ഉള്‍പ്പെടെയുള്ള നാല് പേരെയാണ് കോടതി വെറുതെ വിട്ടിരുന്നത്. 7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്.





