Kerala
-
വിജയാഹ്ലാദം കണ്ണീരിനു വഴിമാറി; കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ ദുരന്തം; സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ഒരൊറ്റ നിമിഷം കൊണ്ട് വിജയാഹ്ലാദം പൊട്ടിക്കരച്ചിലിനും കണ്ണീര്‍ക്കടലിനും വഴിമാറി. കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ നിനച്ചിരിക്കാതെ കടന്നെത്തിയ ദുരന്തത്തില്‍ പകച്ച് നാട്ടുകാര്‍. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലില്‍ പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പൊട്ടിത്തെറിയില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
Read More » -
ആ വോട്ട് ചേട്ടന്റെ തന്നെയല്ലേ; മണ്ണാര്‍ക്കാട് നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആകെ കിട്ടിയത് ഒരേയൊരു വോട്ട്: സ്വതന്ത്രന്‍ 65 നേടി; എട്ടെടുത്ത് ബിജെപി; ജയിച്ചത് യുഡിഎഫ്; അപ്പോള്‍ ചേട്ടന്റെ വോട്ടോ; പട്ടാമ്പി നഗരസഭയില്‍ ഒരു വോട്ടുപോലും കിട്ടാതെ എല്‍ഡിഎഫ് സ്വതന്ത്രന്‍
മണ്ണാര്‍ക്കാട്: സാധാരണ മാസികകളിലെ പോക്കറ്റ് കാര്‍ട്ടൂണുകളില്‍ കാണാറുള്ള പോലെ ഒരേയൊരു വോട്ട് നേടി മണ്ണാര്‍ക്കാട് നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ടി.വി.ചിഹ്നത്തില്‍ ഒന്നാം വാര്‍ഡ് കുന്തിപ്പുയയില്‍ മത്സരിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫിറോസ്ഖാനാണ് ഒരു വോട്ട് മാത്രം ലഭിച്ചത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ.സി.അബ്ദുല്‍ റഹ്‌മാന്‍ ആണ് 301 വോട്ട് നേടി വാര്‍ഡില്‍ നിന്ന് ജയിച്ചത്. വാര്‍ഡിലെ വെല്‍ഫെയര്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിദ്ദീഖ് കുന്തിപ്പുഴക്ക് 179 വോട്ടും സ്വതന്ത്രന് 65 വോട്ടും ബിജെപിക്ക് എട്ട് വോട്ടും ലഭിച്ചു. വാര്‍ഡില്‍ എല്‍ഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയെന്ന് ആക്ഷേപമുണ്ടായിരുന്നു. പിന്നാലെ അവസാന ഘട്ടത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. അതേസമയം, പട്ടാമ്പി നഗരസഭയില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല എന്നതും ശ്രദ്ധേയമായി. മോതിരം ചിഹ്നത്തില്‍ മത്സരിച്ച ഡിവിഷന്‍ 12 ലെ അബ്ദുല്‍ കരീമാണ് ഒരു വോട്ട് പോലും കിട്ടാതെ പരാജയപ്പെട്ടത്. യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ടിപി…
Read More » -
11 സീറ്റുകള്‍ നേടിയിട്ടും എല്‍ഡിഎഫിന് രക്ഷയില്ല; പാലാ നഗരസഭ ആരുഭരിക്കണമെന്ന് ഇനി പുളിക്കക്കണ്ടം ഫാമിലി തീരുമാനിക്കും ; സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി വിജയം നേടിയത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍
പാലാ: കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും ബിനു പുളിക്കനെ പുറത്താക്കിയതില്‍ ഇപ്പോള്‍ പാല നഗരസഭയില്‍ ഏറ്റവും വിഷമിക്കുന്നത് ഇടതുപക്ഷമാണ്. ഇനി പാലാ മുനിസിപ്പാലിറ്റിയില്‍ ആരു ഭരിക്കണമെന്ന് ബിനു പുളിക്കലൂം സഹോദരനും മകളും തീരുമാനിക്കും. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളില്‍ ഇവര്‍ വിജയം നേടി. ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഐഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം. 20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സിപിഐഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ നഗരസഭയില്‍ നിന്ന് സിപിഐഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളായിരുന്ന ബിനു. നഗരസഭയില്‍ 11 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും യുഡിഎഫ് 10 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ ഭരണം…
Read More » -
”ഇത് എന്റെ നേതാവിന്റെ വിജയം… അചഞ്ചലമായ നിലപാടിന്റെ വിജയം… അപമാനിച്ച വര്‍ക്കുള്ള ശക്തമായ മറുപടി… ഒരേ ഒരു രാജ” ; കോണ്‍ഗ്രസ് വിജയത്തില്‍ വി.ഡി. സതീശനെ അഭിനന്ദിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആദ്യം രംഗത്ത് വന്ന റിനി ആന്‍ ജോര്‍ജ്ജ്
തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപ ക്ഷ നേതാവിനെ അഭിനന്ദിച്ച് നടി റിനി ആന്‍ ജോര്‍ജ്. റിനി ആന്‍ ജോര്‍ജ്ജിന്റെ വെളിപ്പെടു ത്തലിന് പിന്നാലെ ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിലപാട് വി ഡി സതീശന്‍ ശക്തമായി സ്വീകരിച്ചിരുന്നു. ഇത് എന്റെ നേതാവിന്റെ വിജയം എന്നാണ് റിനി വി ഡി സതീശനൊപ്പമുള്ള ചിത്രത്തോ ടൊപ്പം ഫേസ്ബുക്കില്‍ കുറിച്ചത്. ”ഇത് എന്റെ നേതാവിന്റെ വിജയം… അചഞ്ചലമായ നിലപാടിന്റെ വിജയം… അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി… ഒരേ ഒരു രാജ” എന്നാണ് ഫേസ്ബുക്ക് കുറിപ്പ്. ഒരു യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നുള്ള റിനിയുടെ വെളിപ്പെടുത്തലാ യിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കോണ്‍ഗ്രസിന്റെ നടപടികളില്‍ കലാശിച്ചത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഇതിനെതിരെ പ്രതികരിച്ച പ്പോള്‍ ‘ഹു കെയേഴ്സ്’ എന്നായിരുന്നു ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞിരുന്നു. നേതാവിന്റെ പേര് പറഞ്ഞിട്ടില്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ അത് രാഹുല്‍…
Read More » -
ഇന്ദിരാഭവന്‍ ഇരിക്കുന്ന വാര്‍ഡില്‍ ജയിച്ചത് ബിജെപി മാരാര്‍ജിഭവന്‍ ഇരിക്കുന്നിടത്ത് യുഡിഎഫ് എകെജി സെന്ററും സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും ; സ്വന്തം പാര്‍ട്ടികളുടെ മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടികള്‍ക്ക് ജയിക്കാനായില്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഉണ്ടായ ഏറ്റവും വലിയ കൗതുകങ്ങളിലൊന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വന്തം ആസ്ഥാനം സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ വിജയിക്കാനായില്ല എന്നതായിരുന്നു. എ.കെ.ജി. സെന്ററിന് സമീപത്തും മാരാര്‍ജി ഭവന് സമീപത്തും ഇന്ദിരാഭവന് ചുറ്റുമുള്ള വാര്‍ഡുകളിലും സ്വന്തം പാര്‍ട്ടികള്‍ക്ക് ജയിക്കാനായില്ല. സിപിഐഎമ്മിന്റെ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാര്‍ഡിലും പാളയം വാര്‍ഡിലും യുഡിഎഫിനായിരുന്നു നേട്ടമുണ്ടായത്. കോണ്‍ഗ്രസിന്റെ ആസ്ഥാനമായ ഇന്ദിരാഭവനുള്ള ശാസ്തമംഗലത്ത് ബിജെപിയും മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന തമ്പാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജയം നേടി. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വോട്ട് ചെയ്ത 22-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രജിത പ്രകാശാണ് വിജയിച്ചത്. ജോസ് കെ മാണിയും മകനും നേരിട്ട് പ്രചരണം നടത്തിയ വാര്‍ഡിലാണ് എതിര്‍ പാര്‍ട്ടി വിജയിച്ചത് എന്നതാണ് ശ്രദ്ധേയം. കെ സി വേണുഗോപാലിന്റെ ആലപ്പുഴ കോര്‍പ്പറേഷന്‍ കൈതവന വാര്‍ഡിലാണ് യുഡിഎഫ് തോറ്റത്. സിപിഎം സ്ഥാനാര്‍ത്ഥി സൗമ്യ രാജന്‍ വിജയിച്ചു. പ്രതിപക്ഷ…
Read More » -
കണ്ണ് ഇനി ആ രണ്ട് സ്വതന്ത്രന്മാരിൽ!! കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് വേണ്ടത് വെറും ഒരു സീറ്റ് മാത്രം… നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തി, പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം- ശശി തരൂർ
തിരുവനന്തപുരം: കോർപ്പറേഷനിൽ വർഷങ്ങളായി പാർട്ടി കുത്തകയായി കൊണ്ടുനടന്ന ചെങ്കോട്ട തകർത്താണ് ബിജെപി കാവിക്കളം തീർത്തത്. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 50 വാർഡുകളിൽ വിജയിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലുമാണ് വിജയിച്ചത്. രണ്ട് സീറ്റുകളിൽ സ്വന്തത്രരും വിജയിച്ചു. യുഡിഎഫിനെ സംബന്ധിച്ച് ആഗ്രഹിച്ചതിനേക്കാൾ ഇരട്ടി തലസ്ഥാനം തിരിച്ചു നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം സീറ്റുകൾ യുഡിഎഫ് നേടിക്കഴിഞ്ഞു. അതേസമയം 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിലേക്ക് ഒരു സീറ്റ് കൂടിയാണ് ബിജെപിക്ക് വേണ്ടത്. 51 സീറ്റുകൾ ലഭിച്ചാൽ ബിജെപിക്ക് ഭരണത്തിലേറാം. വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ഇനി നടക്കാനുമുണ്ട്. ഇതിനിടെ സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. തിരുവനന്തപുരം നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നുവെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ പ്രതികരിച്ചു.…
Read More » -
കണ്ണീരണിയില്ല കണ്ണൂരിലെ പെണ്ണുങ്ങള്‍; തോല്‍ക്കുമെന്നറിഞ്ഞിട്ടും അവള്‍ പോരാടാനിറങ്ങി; അതാണ് ധൈര്യമെന്ന് അണികള്‍; തോറ്റെങ്കിലും പോരാട്ടം തുടരുമെന്ന് ലസിത പാലക്കല്‍
കണ്ണൂര്‍: ഉറപ്പായിരുന്നു അവള്‍ക്ക് താന്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന്, പക്ഷേ എന്നിട്ടും അവള്‍ പോരാടാന്‍ അങ്കത്തട്ടിലിറങ്ങി. കളരിപ്പയറ്റിന്റെ നാടായ കണ്ണൂര്‍ തലശേരിയില്‍ പെണ്‍ചങ്കൂറ്റത്തിനും ധൈര്യത്തിനും തലശേരിക്കടുത്തുള്ള കോഴിക്കോട് ജില്ലയിലെ വടകരയുടെ ഉണ്ണിയാര്‍ച്ചയോളം പഴക്കമുണ്ട്. അപ്പോള്‍ ആ നാട്ടില്‍ നിന്ന് തെരഞ്ഞെടുപ്പു പോരിനിറങ്ങുന്ന ലസിതയ്ക്കുമുണ്ടാകുമല്ലോ ആ വീറും വാശിയും. തലശ്ശേരി നഗരസഭയിലെ കുട്ടിമാക്കൂല്‍ വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്ത ലസിത പാലക്കല്‍ ഫലമറിഞ്ഞയുടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ – സത്യം തോറ്റു, മിഥ്യ വിജയിച്ചു. പാര്‍ട്ടിക്കെതിരെയുള്ള എന്തെങ്കിലും കുറിപ്പാണോ എന്നാണ് പലരും ആദ്യം സംശയിച്ചത്. പക്ഷേ സംഗതി അതായിരുന്നില്ല. കുട്ടിമാക്കൂല്‍ എന്ന സ്ഥലത്ത് മത്സരത്തിന് ില്‍ക്കുമ്പോള്‍ തന്നെ തോല്‍ക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്നും എന്നാല്‍ സിപിഎം കോട്ടയില്‍ തന്നെ മത്സരിക്കാന്‍ വാശിയായിരുന്നുവെന്നും ലസിത അതിനു താഴെ എഴുതിയത് വായിച്ചപ്പോഴാണ് സംഗതി ഉഷാറാണെന്ന് അണികള്‍ക്കും നേതാക്കള്‍ക്കും മനസിലായത്. അടുത്തിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ ലസിത പാലക്കല്‍ നടത്തിയ കമന്റ് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. പുരസ്‌കാര…
Read More » -
കേരളത്തിൽ ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത പാലക്കാട് നഗരസഭയിൽ ഭരണം തുലാസിൽ!! ഹാട്രിക് അടിക്കാൻ അപ്പുറത്തുനിന്ന് സീറ്റ് കടംകൊള്ളുമോ?, എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ പണി പാളും, ഉദ്യോഗഭരിതം വരും മണിക്കൂറുകൾ
പാലക്കാട്: കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. ഇത്തവണയും നഗരസഭ ബിജെപി പിടിച്ചെടുത്തെങ്കിലും ഭരണം തുലാസിൽ. പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി വിജയിച്ചെങ്കിലുംല ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഞാണിന്മേലാണ് പാർട്ടിയുടെ സ്ഥാനം. ഇതിനു പ്രധാന കാരണം എൽഡിഎഫും യുഡിഎഫും സ്വതന്ത്രരും കൈകോർത്താൽ ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തികയില്ലയെന്നതാണ്. ഇനി ഇവയെല്ലാം മറികടന്ന് ഭരണത്തിലേറിയാൽ പാലക്കാട് നഗരസഭയിൽ അതു ബിജെപിയുടെ ഹാട്രിക് വിജയമായിരിക്കും. 53 വാർഡുകളാണ് പാലക്കാട് നഗരസഭയിലുള്ളത്. ബിജെപി 25 വാർഡുകളിലും യുഡിഎഫ് 17 വാർഡുകളിലും എൽഡിഎഫ് 8 വാർഡുകളിലും വിജയിച്ചു. 3 സ്വതന്ത്രരും വിജയിച്ചു. ഇതിൽ 2 പേർ എൽഡിഎഫ് സ്വതന്ത്രരാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ യുഡിഎഫ് വലിയ ലീഡ് പിടിച്ചിരുന്നെങ്കിലും അവസാനഘട്ടത്തോടെ ബിജെപി സീറ്റ് നിലയിൽ മുന്നിലെത്തുകയായിരുന്നു. അതേസമയം കേരളത്തിൽ ബിജെപി ആദ്യമായി ഭരണത്തിലേറിയ നഗരസഭയാണ് പാലക്കാട്. 2015ലെ തിരഞ്ഞെടുപ്പിൽ ബിജെപി 15 സീറ്റുകൾ നേടിയപ്പോൾ 2020ലെ തിരഞ്ഞെടുപ്പിൽ 28 സീറ്റുകളാണ് സ്വന്തമാക്കിയത്. ശക്തമായ മത്സരമാണ്…
Read More » -
ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു… തിരുവനന്തപുരം നഗരസഭയിൽ രണ്ടു മല്ലൻമാർക്കിടയിൽ കട്ടയ്ക്കു പിടിച്ചുനിൽക്കാൻ യുഡിഎഫിനായി- കെ. മുരളീധരൻ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടുത്ത യുഡിഎഫ് സർക്കാരിനുള്ള വ്യക്തമായ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അടുത്ത തെരഞ്ഞെടുപ്പ് യുഡിഎഫ് നേടുമെന്നതിനുള്ള വ്യക്തമായ തെളിവാണ് ഇന്നുണ്ടായത്. അടുത്ത സർക്കാർ യുഡിഎഫായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു തരംഗം ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായി. തിരുവനന്തപുരം നഗരസഭയെ സംബന്ധിച്ച് പിഎം ശ്രീയിൽ ഒപ്പിട്ടതോടുകൂടി ബിജെപിയെ തൊട്ടുകൂടാത്തവരല്ലായെന്നൊരു ഫീലിങ് സിപിഎമ്മുകാർക്കുണ്ടായി. അതിന്റെ ഒരു ഫലമാണ് ബിജെപിക്ക് കേവലഭൂരിപക്ഷത്തിനെടുത്തെത്തിയ പ്രകടനമെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൻ മുന്നേറ്റമുണ്ടാക്കാനായി. അതായത് രണ്ടു മല്ലൻമാർക്കിടയിൽ പിടിച്ചുനിൽക്കാൻ യുഡിഎഫിനായി. ബിജെപിയുടെ വിജയം താത്കാലികമാണ്. അവരുപറഞ്ഞ ഒരു കാര്യവും നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. യുഡിഎഫ് ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം തദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ‘ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു’ എന്ന് അദ്ദേഹം പരിഹസിച്ചു. അതായത് ഏപ്രിൽ വരെകൊടുത്താൽ മതിയെന്നു പറഞ്ഞ് സഹകരണ സ്ഥാപനങ്ങളുടെ…
Read More »
