Kerala

    • തൊണ്ടിമുതൽ‍ കേസിൽ ആന്റണി രാജുവിന് ഹൈക്കോടതിയിലും രക്ഷയില്ല, അയോ​ഗ്യത തുടരും…മയക്കുമരുന്ന് കേസിൽ പിടിയിലായ ആൻഡ്രൂ സാൽവദോറിന്റെ അടിവസ്ത്രം കൊച്ചുകുട്ടിയുടെ അളവിലേക്ക് മാറിയ കഥ ഇങ്ങനെ

      കൊച്ചി: തൊണ്ടിമുതൽ‍ കേസിൽ ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎയും മുൻ ഗതാഗതമന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത തുടരും. അതേസമയം മുപ്പതുകൊല്ലത്തിലേറെ പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായതും, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യനായതും. സ്ഥാനം നഷ്ടമാകുന്ന സമയത്ത് തിരുവനന്തപുരം സെൻട്രലിൽനിന്നുള്ള എംഎൽഎയായിരുന്നു ആന്റണി രാജു. അയോഗ്യത മാറിക്കിട്ടാനാണ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ ഈ ആവശ്യവുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അവിടെയും തിരിച്ചടിയായിരുന്നു ഫലം. പിന്നാലെയാണ് മേൽക്കോടതിയെ സമീപിച്ചത് അയോഗ്യത നീങ്ങിക്കിട്ടാതെ വന്നതോടെ, ഇത്തവണ തിരുവനന്തപുരം സെൻട്രലിൽ ആര് മത്സരിക്കുമെന്ന ചോദ്യവും ഉയരുകയാണ്. ആന്റണി രാജുവിന്‌ ഹൈക്കോടതിയിൽനിന്ന് ആശ്വാസം ലഭിക്കുമെന്നും മത്സരിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജനാധിപത്യ കേരളാ കോൺഗ്രസ്. അതിനാണിപ്പോൾ തിരിച്ചടിയേറ്റിരിക്കുന്നത്. ആരാകും മണ്ഡലത്തിൽ സ്ഥാനാർഥിയാവുക എന്നതാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഉയരുന്ന മറ്റൊരു ചോദ്യം.…

      Read More »
    • കെ. സുധാരന്റെ പരിഭവം മാറ്റാൻ അനുനയ ശ്രമങ്ങളുമായി രമേശ് ചെന്നിത്തല; ‘അദ്ദേഹം ആരോടും പിണങ്ങിയിട്ടില്ല;ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്‘

      ന്യൂഡൽഹി: കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ച കെ. സുധാകരന് സീറ്റ് നല്കാത്തതിൽ അദ്ദേഹത്തിന് പരിഭവമുണ്ടെന്ന തരത്തിലുള്ള പ്രചാണങ്ങൾ ശക്തമാണ്. അതിനിടെ. സുധാകരന്റെ ഡൽഹിയിലെ താമസസ്ഥലമായ ​ഗോദാവരിയിലെത്തി കണ്ടിരിക്കുകയാണ് രമേശ് ചെന്നിത്തല. പാർട്ടിയുടെ ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് ഈ സന്ദർശനം. നിലവിലെ എംപിമാർക്ക് അസംബ്ലി ഇലക്ഷന് സീറ്റ് നല്കേണ്ടതില്ലയെന്നാണ് പാർട്ടി തീരുമാനം. സുധാകരനെ അനുനയിപ്പിക്കാനാണ് ചെന്നിത്തലയുടെ സന്ദർശനമെന്നാണ് വിവരം. സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിക്കാനിരിക്കെ ഈ സന്ദർശനം. കെ സുധാകരൻ ആരോടും പിണങ്ങിയിട്ടില്ല. പാർട്ടിയിലെ ആർക്കും അദ്ദേഹത്തോടും പിണക്കമില്ല. ഞങ്ങൾക്കെല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ്. കേരളത്തിലെയും കണ്ണൂരിലെയും കോൺഗ്രസിന്റെ കരുത്താണ് അദ്ദേഹം.  രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, സീറ്റാവശ്യവുമായി മുന്നോട്ടു വന്ന അടൂർ പ്രകാശിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ദേശീയ നേതൃത്വം നടത്തുന്നുണ്ട്. ഇന്ന് രാവിലെ ഡൽഹി വിമാനത്താവളത്തിലെത്തിയപ്പോൾ സുധാകരൻ മാധ്യമങ്ങളോട് നടത്തിയ പ്രതികരണം ഏറെ ശ്രദ്ധ നേടുകയുണ്ടായി. നമ്മളെയൊക്കെ ആർക്കുവേണം, ആരും തന്നെ ചർച്ചയ്ക്കൊന്നും വിളിച്ചിട്ടില്ലയെന്ന തരത്തിലുള്ള പ്രതികരണമാണ് അദ്ദേഹം നടത്തിയത്.

      Read More »
    • സുധാകരന് പിന്തുണ പ്രഖ്യാപിച്ചതിലെ നീരസത്തെ തുടർന്ന് പാർട്ടിവിട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി ബിജെപിയിൽ

      ആലപ്പുഴ: സി.പി.എം. വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണയ്ക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട കെ.പി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബിജെപിയിൽ ചേർന്നു. കെ.പി.സി.സി.യിലുൾപ്പെടെ പാർട്ടിയുടെ ഒരുതലത്തിലും ചർച്ച ചെയ്യാതെയാണു സുധാകരനെ പിന്തുണയ്ക്കാൻ ഡൽഹിയിൽനിന്നും തീരുമാനമായതെന്ന് ജോബ് ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് പാർട്ടി വിട്ടത്. ജോബിനെ കൂടാതെ എൻസിപി സംസ്ഥാന സെക്രട്ടറിയും മുന്നോക്ക വികസന കോർപ്പറേഷൻ മുൻ ഡയറക്ടറുമായ ജയകുമാർ അടക്കമുള്ളവരും ഇന്ന് ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

      Read More »
    • ടി കെ ​ഗോവിന്ദൻ പാർട്ടിക്കെതിരെ പച്ച നുണ പടച്ചുവിടുകയാണ്, ഗോവിന്ദൻ മാഷ് സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുകയാണ്!! ബന്ധുത്വം പരിഗണിച്ചല്ല പികെ ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ചത്- കെ.കെ. രാഗേഷ്

      കണ്ണൂർ: സിപിഎം വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദന് മറുപടിയുമായി സിപിഎം രം​ഗത്ത്. പാർട്ടിക്കെതിരേ പച്ച നുണ പടച്ചുവിടുകയാണ് ടി.കെ ഗോവിന്ദൻ ചെയ്തതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പറഞ്ഞു. പാർട്ടിയുടെ ജില്ലാ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി.കെ ശ്യാമളയെ സ്ഥാനാർഥിയായി നിശ്ചയിച്ച തീരുമാനത്തെ അങ്ങേയറ്റം നീചമായ വിധത്തിലാണ് ടി.കെ. ഗോവിന്ദൻ മാഷ് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്. സിപിഎമ്മിൽ ഏതെങ്കിലും വ്യക്തിയല്ല സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടല്ല പാർട്ടിയിൽ സ്ഥാനാർഥി നിർണയം ഉണ്ടാകുന്നത്. പാർട്ടി കൂട്ടായി ചർച്ച ചെയ്താണ് സ്ഥാനാർഥി നിർണയമുൾപ്പെടെ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും കെ.കെ. രാഗേഷ് പറഞ്ഞു. അതുപോലെ പാർട്ടി മുന്നോട്ടുവെക്കുന്ന സംഘടനാപരമായ നടപടിക്രമങ്ങൾ പൂർണമായും പാലിച്ചാണ് പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ സംബന്ധിച്ച് വിവിധ തലങ്ങളിൽ സ്ഥാനാർഥിയാകാൻ വേണ്ടി യോഗ്യതയുള്ള നിരവധിപേരുണ്ട്. അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള പാർട്ടിയാണ്. ചുരുക്കം ചിലർക്ക് മാത്രമേ ജനപ്രതിനിധിയായിട്ട് മാറാൻ സാധിക്കൂ.…

      Read More »
    • ഹജരാക്കിയത് 22 തൊണ്ടിമുതലുകൾ, 27 രേഖകൾ, എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതിൽ അൻപതുപേരും ഡോക്ടർമാർ!! ഡോ. വന്ദന വധക്കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷ വ്യാഴാഴ്ച

      കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ അധ്യാപകൻ കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാവിധി മാർച്ച് 19 വ്യാഴാഴ്ച വിധിക്കും. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏകപ്രതി. ആശുപത്രി സുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച, വിവാദം സൃഷ്ടിച്ച കേസായിരുന്നു ഇത്. 2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്. പിന്നാലെ കൊലക്കേസിൽ പ്രതിയായ സന്ദീപിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങുമ്പോൾ സന്ദീപ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ മാനസികനില പരിശോധനയടക്കം നടന്നു. വിചാരണയ്ക്കു തടസമില്ലെന്ന് കണ്ടെത്തിയതോടെ സാക്ഷിവിസ്താരമടക്കം നടന്നു. അതേസമയം 22 തൊണ്ടിമുതലുകളും 27 രേഖകളും കോടതിയിൽ ഹാജരാക്കി. എഴുപതിലധികം സാക്ഷികളെ…

      Read More »
    • എൽ നിനോ’ പ്രതിഭാസം: ഇന്ത്യയിൽ ഈ വർഷം മഴകുറയും; ;ചൂട് കൂടും

      ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക്(എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം. എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൻ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്. ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽനിനോ. ചരിത്രപരമായി ഇന്ത്യയിൽ എൽനിനോ കാലത്ത് മൺസൂൺ മഴ കുറയുന്നതായി കണ്ടുവരുന്നു. 1980 മുതൽ 14 തവണ എൽനിനോ ഉണ്ടായി. ഇതിൽ ഒൻപത് തവണയും മൺസൂൺമഴ സാധാരണയിലും കുറവാണ് ലഭിച്ചത്. അതേസമയം, 1997-ൽ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ…

      Read More »
    • ‘നമ്മക്കു വിലയും നിലയും ഒന്നും ഇല്ലല്ലോ, ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ല’: അതൃപ്തി പരസ്യമാക്കി കെ. സുധാകരന്‍; പിന്തുണ പ്രഖ്യാപിച്ച് ഡിസിസി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ്; ‘പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നു’

      ന്യൂഡല്‍ഹി: തന്നെ ആരും ചര്‍ച്ചയ്ക്കു വിളിച്ചില്ലെന്നും ‘നമ്മക്കു നിലയും വിലയും ഒന്നും ഇല്ലല്ലോ’ എന്നും കെ. സുധാകരന്‍ എംപി. ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിനാണു താന്‍ പോകുന്നതെന്നും തെരഞ്ഞെടുപ്പു ചര്‍ച്ചയ്ക്കു വിളിച്ചെന്ന വിവരം നിങ്ങളോട് ആരാണു പറഞ്ഞതെന്നും സുധാകരന്‍ ചോദിച്ചു. കടുത്ത അതൃപ്തി വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ പ്രതികരണം. സാധാരണ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തുന്ന സുധാകരന്‍ വി.ഐപി ഗേറ്റിലൂടെ പുറത്തിറങ്ങാതെ സാധാരണക്കാര്‍ കടക്കുന്ന വഴിയിലൂടെയാണു പുറത്തിറങ്ങിയത്. തുടര്‍ന്നു സ്വകാര്യ കാറില്‍ കയറി കേരള ഹൗസിലേക്കു പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെ.എസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമെല്ലാമാണ് ഫ്‌ലക്‌സിലെ വാചകം. അതിനിടെ കെ.സുധാകരന് സീറ്റില്ലെന്നും എംപിമാര്‍ മല്‍സരിക്കേണ്ടെന്ന കെപിസിസി നിലപാട് ഹൈക്കമാന്‍ഡ് അംഗീകരിച്ചുവെന്നും അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തി. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഉറപ്പ് ലഭിച്ചാലേ ഡല്‍ഹിയിലേക്ക്…

      Read More »
    • ​ഗുണ്ടാ നേതാവിനേയും സംഘത്തേയും പിടികൂടാനെത്തിയ പോലീസിന് നേരെ ആക്രമണം, എസ്ഐയ്ക്ക് കുത്തേറ്റു

      തൃശ്ശൂർ: മണ്ണുത്തി കൊഴുക്കുള്ളിയിൽ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. ആക്രമണത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്‌ഐ വരുണിന് കൈക്ക് കുത്തേറ്റു. കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്.സംഭവത്തിൽ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മൂർക്കിനിക്കര കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ. വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം. കഴിഞ്ഞവർഷം നെല്ലങ്കരയിൽ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവർ ഉണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനിൽ കാപ്പ ചുമത്തിയിട്ടുണ്ട്

      Read More »
    • ‘ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല‘ – കെ. സുധാകരൻ

      ന്യൂഡൽഹി: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കേ നിർണായകപ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട് . ഡൽഹിയിലെത്തിയ ശേഷമുള്ള സുധാകരന്റെ ആദ്യ പ്രതികരണമാണിത്. ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല – കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്. തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. അതേസമയം സുധാകരൻ ഇന്ന് പാർലമെന്റിൽ പോകും. അതിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല. മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ മുമ്പ്…

      Read More »
    • കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പുറത്തുവിടും ; കെ. സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാവില്ല; പയ്യന്നൂരിലും തളിപ്പറമ്പിലും സി.പി.എം. വിമതരെ പിന്തുണയ്ക്കണോയെന്നത് ചർച്ച ചെയ്യും

      ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി (സി.ഇ.സി.) ഡൽഹിയിൽ യോഗം ചേരും. പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്നാണ് കെ.പി.സി.സി. അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വ്യക്തമാക്കുന്നത്. കണ്ണൂർ, കോന്നി സീറ്റുകൾക്കായി സമ്മർദം ചെലുത്തുന്ന കെ. സുധാകരനെയും അടൂർ പ്രകാശിനെയും മത്സരിപ്പിക്കേണ്ടതില്ല തീരുമാനമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. അതേസമയം,സി.പി.എം. വിമതരായ വി. കുഞ്ഞിക്കൃഷ്ണൻ പയ്യന്നൂരിലും ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായെ ഘടകകക്ഷികളോട് ആരായാനും തീരുമാനിച്ചിട്ടുണ്ട്. അമ്പലപ്പുഴയിൽ ജി. സുധാകരന് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പി.എ. എ. സുരേഷിന് സീറ്റ് നൽകാനുള്ള നീക്കവും നേരത്തെ നടത്തുകയുണ്ടായി.

      Read More »
    Back to top button
    error: