Breaking NewsCrimeKeralaLead NewsNEWS
ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്

കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.






