തലമാറിയപ്പോൾ തലവരയും മാറി… തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിഞ്ഞു!! ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി!! പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തി, കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം

എറണാകുളം: തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൻഡിഎയുടെ തേരോട്ടം. 50 ഇടത്ത് എൻഡിഎ, 26 ഇടത്ത് എൽഡിഎഫ്, 19 ഇടത്ത് യുഡിഎഫ് എന്നിങ്ങനെയാണ് നില. അതേസമയം പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ച് എൻഡിഎ. ഒരു സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്.
ഇവിടെ 21 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 20 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ നേടിയത്. എന്നാൽ യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി. കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിർത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട് മുന്നേറുന്നത്. പാലക്കാട് നഗരസഭയിൽ 25 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.






