LIFE

  • മൂന്നു ഹിസ്ബുല്ല പ്രവര്‍ത്തകരെ വധിച്ചെന്ന് ഇസ്രായില്‍ ; ഇസ്രായിലിന്റെ നടപടിയെ ലെബനീസ് നേതാക്കളും ഐക്യരാഷ്ട്രസഭയും അപലപിച്ചു

    ബെയ്റൂത്ത് : ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ശബ്ആ ഫാംസ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ലെബനീസ് ബ്രിഗേഡ്സ് സംഘടനയിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. ബര്‍അശീത് ഗ്രാമത്തില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ മറ്റൊരു ഹിസ്ബുല്ല അംഗത്തെയും സൈന്യം കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍ വ്യക്തമാക്കി . ഇസ്രായിലും ലെബനോനും തമ്മിലുള്ള ധാരണകളുടെ ലംഘനമായി പ്രദേശത്ത് ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഹിസ്ബുല്ല അംഗമാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായില്‍ സൈനിക വക്താവ് അറിയിച്ചു. ഐന്‍ അറ്റയെയും ശബ്ആ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഇസ്രായിലി ഡ്രോണ്‍ കാര്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ രണ്ട് സഹോദരന്മാര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗവര്‍ണറേറ്റുകളെ കിഴക്കുള്ള ബെക്കാ താഴ വരയുമായി…

    Read More »
  • എഫ്-35 പോര്‍വിമാന ഇടപാട്; സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പെന്റഗണില്‍ നിന്ന് വാങ്ങാന്‍ പോകുന്നത് 48 വിമാനങ്ങള്‍ ; അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി സൗദി മാറും

      ജിദ്ദ യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗണ്യമായ സുരക്ഷയും സൈനിക ശേഷിയും നല്‍കുന്നതിനാല്‍ അമേരിക്കയുമായുള്ള സഖ്യം സൗദി അറേബ്യക്ക് പ്രധാനമാണ്. എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള സൗദി അറേബ്യയുടെ അപേക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പെന്റഗണിനുള്ളില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഈ ഇടപാട് സൗദി അറേബ്യയെ മാറ്റിയേക്കും. നിലവില്‍ ഇസ്രായിലിന്റെ കയ്യില്‍ മാത്രമാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളുള്ളത്. ട്രംപ് ഭരണകൂടം 2025 മെയ് മാസത്തില്‍ സൗദി അറേബ്യയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് അംഗീകരിച്ചതില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ തുടക്കത്തില്‍ തള്ളിക്കളഞ്ഞെങ്കിലും യു.എസ് പ്രതിരോധ സെക്രട്ടറി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ 48 എഫ്-35 വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍…

    Read More »
  • വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം –  സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു –  അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് –  സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി 

    വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം – സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു – അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് – സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി   തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ആർഎസ്എസ് ഗണഗീതാലാപനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.. എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും…

    Read More »
  • വന്ദേഭാരതില്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതിനെ ന്യായീകരിച്ച് സുരേഷ്‌ഗോപി; കുട്ടികള്‍ ചൊല്ലിയത് തീവ്രവാദ ഗാനമൊന്നുമല്ലല്ലോ എന്ന് കേന്ദ്രമന്ത്രി ; ഗണഗീതാലപനം ആഘോഷത്തിന്റെ ഭാഗമെന്നും സുരേഷ് ഗോപി

      തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടനയാത്രയില്‍ ട്രെയിനില്‍ വെച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയത് വിവാദമായ സംഭവത്തില്‍ ഗണഗീതാലപനത്തെ പിന്തുണച്ച് തൃശൂര്‍ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ഗോപി. കുട്ടികള്‍ ചൊല്ലിയത് തീവ്രവാദഗാനമൊന്നുമല്ലല്ലോ എന്ന് സുരേഷ്‌ഗോപി ചോദിച്ചു. വിവാദത്തില്‍ മൈന്‍ഡ് ചെയ്യേണ്ട കാര്യമേയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ആ ഗാനം കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്‍കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി. തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും മുന്നോട്ടുണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയില്‍വേ മന്ത്രി,…

    Read More »
  • ഓണ്‍ലൈന്‍ ടാക്‌സികളെ സംരക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ; ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി ; പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്നത് ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി ; ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീത്

      തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്‌സികളെ ആക്രമണങ്ങൡ നിന്ന് രക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ രംഗത്ത് ഓണ്‍ലൈന്‍ ടാക്‌സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞ് പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ നടത്തുന്ന യാത്ര തടയലും കയ്യാങ്കളിയും തനി ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി തുറന്നടിച്ചുു. ഓണ്‍ലൈന്‍ ടാക്്‌സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിയുടെ കര്‍ശന താക്കീത് . സംസ്ഥാനത്ത് ഈയിടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കു നേരെ സാധാരണ ടാക്‌സി ഡ്രൈവര്‍മാരുടെ പ്രതിഷേധവും യാത്ര തടയലും പതിവായതോടെ ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്‌സിക്കാര്‍ക്കു നേരെ അക്രമം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടി സ്വീകരിച്ച് വണ്ടി തടഞ്ഞവരുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്‍ഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്‍കി.

    Read More »
  • പാലക്കാട് വാഹനാപകടത്തില്‍ മൂന്നു മരണം ; അപകടം കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് ; അപകടം ഇന്നലെ രാത്രി ; മരിച്ചത് മൂന്നു യുവാക്കള്‍ ; രണ്ടുപേര്‍ക്ക് പരിക്ക്

      പാലക്കാട് : കാട്ടുപന്നി കുറുകെച്ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് പാടത്തേക്ക് മറിഞ്ഞ് മൂന്നു യുവാക്കള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കല്‍ ജംഗ്ഷനില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. പാലക്കാട് സ്വദേശികളായ രോഹന്‍ രഞ്ജിത് (24), രോഹന്‍ സന്തോഷ് (22), സനൂജ് (19) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഋഷി (24), ജിതിന്‍ (21) എന്നിവര്‍ക്ക് പരിക്കേറ്റു. ചിറ്റൂരില്‍ നിന്ന് പാലക്കാട്ടേക്ക് മടങ്ങിവരുമ്പോഴായിരുന്നു അപകടം. കാട്ടുപന്നി ഇവരുടെ കാറിനു മുന്നിലേക്ക് ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ മൈല്‍ക്കുറ്റിയിലും മരത്തിലും ഇടിച്ചു പാടത്തേക്കു മറിയുകയായിരുന്നു. സുഹൃത്തുക്കളായ ഇവര്‍ ആഴ്ചാവസാനം പാലക്കാട്ടെത്തി യാത്രപോകുന്നതു പതിവാണ്. ഇങ്ങനെ പോയി മടങ്ങി വന്ന യാത്രയാണ് ദുരന്തയാത്രയായത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ കാര്‍ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് പരിക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി.മരിച്ച മൂന്ന് യുവാക്കളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.    

    Read More »
  • ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കണം: ബംഗലുരു എഫ്‌സി യുടെ ആംഗ്‌ളോ ഇന്ത്യന്‍ നായകന്‍ വില്യംസ് ഓസ്‌ട്രേലിയന്‍ പൗരത്വം വിട്ടു ഇന്ത്യാക്കാരനായി ; ബംഗ്‌ളാദേശിനെതിരേയുള്ള മത്സരത്തില്‍ കളിക്കാനിറങ്ങിയേക്കും

    പണജി: മുംബൈയില്‍ വേരുകളുള്ള ആംഗ്ലോ-ഇന്ത്യന്‍ വംശജനായ ഓസ്‌ട്രേലിയക്കാരന്‍ ഇന്ത്യന്‍ടീമില്‍ ഫുട്‌ബോള്‍ കളിക്കാന്‍ ഓസ്‌ട്രേലിയന്‍ പൗരത്വം ഒഴിവാക്കുന്നു. 2023 മുതല്‍ ബംഗലുരു എഫ്‌സിയുടെ ഭാഗമായി മാറിയിരിക്കുന്ന വില്യംസ് ഈ മാസം അവസാനം ബംഗ്ലാദേശിനെതിരെ എഎഫ്‌സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. ഇംഗ്ലണ്ട് ക്ലബ്ബുകളായ പോര്‍ട്ട്‌സ്മൗത്ത്, ഫുള്‍ഹാം എന്നിവയ്ക്കായി കളിച്ച വില്യംസ്, 2013 ലെ അണ്ടര്‍ 20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചിരുന്നു, ദക്ഷിണ കൊറിയയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ സോക്കറൂസിനായി സീനിയര്‍ ടീമില്‍ പോലും പ്രത്യക്ഷപ്പെട്ടു. രണ്ട് വര്‍ഷത്തിന് ശേഷമാണ് വില്യംസ് തന്റെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ തീരുമാനിച്ചത്. ഈ നീക്കം 32 വയസ്സുള്ള വില്യംസിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കാന്‍ യോഗ്യനാക്കി. മുംബൈ സര്‍ക്കിളുകളില്‍ പ്രശസ്തനായ ഒരു ഫുട്ബോള്‍ കളിക്കാരനായ ലിങ്കണ്‍ എറിക് ഗ്രോസ്റ്റേറ്റ്, മുന്‍ ടാറ്റാസ് ടീമിനായി കളിച്ചിരുന്നു. 1956 ല്‍ സന്തോഷ് ട്രോഫി നാഷണല്‍സില്‍ ബോംബെയെ പ്രതിനിധീകരിക്കുകയൂം ചെയ്തിരുന്നു. ഈ സീസണില്‍ ബിഎഫ്‌സി ക്യാപ്റ്റനായ…

    Read More »
  • ആര്‍.എസ്.എസ് ഗണഗീതം പാടി വന്ദേഭാരതിന്റെ ആദ്യയാത്ര : വിവാദമായതോടെ ഗണഗീതം പിന്‍വലിച്ചു: ഗണഗീതം ആലപിച്ചത് എറണാകുളം – കെ.എസ്.ആര്‍ ബെംഗളുരു ഉദ്ഘാടന യാത്രയില്‍ : ഗണഗീത വീഡിയോ പോസ്റ്റു ചെയ്തത് ദക്ഷിണ റെയില്‍വേ

      കൊച്ചി : ആര്‍.എസ.എസ് ഗണഗീതത്തിന്റെ അകമ്പടിയോടെ ആദ്യ യാത്ര തുടങ്ങിയ എറണാകുളം – ബെംഗളൂരു വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര വിവാദമായി. ഗണഗീതം വിവാദമായതോടെ ഗാനം പിന്‍വലിച്ചു. എറണാകുളം- കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എകസ്പ്രസിന്റെ ആദ്യ യാത്രയിലെ ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ആര്‍എസ്എസ് ഗണഗീതം പാടുന്ന വിഡിയോ ദക്ഷിണ റെയില്‍വേ സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റു ചെയ്തു. ഇതിനു പിന്നാലെയാണ് ഇത് വിവാദത്തിലേക്ക് ട്രാക്ക് മാറിയത്. സംഗതി വിവാദമായതോടെ മണിക്കൂറുകള്‍ക്കുശേഷം പോസ്റ്റ് നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി വിവിധ വന്ദേഭാരത് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് ഓണ്‍ലൈനായി നടത്തിയത്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുള്ള സ്ഥിരം സര്‍വീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചെങ്കിലും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങിയിട്ടില്ല. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ ചെയര്‍കാറില്‍ (സിസി) 1095 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ (ഇസി) 2289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണം, റിസര്‍വേഷന്‍ ചാര്‍ജ്, അഞ്ച്ു ശതമാനം…

    Read More »
  • എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള ആദ്യ സംസ്ഥാനമാകാൻ കേരളം!! ഇടുക്കി ജില്ലയിൽ 2 കാത്ത് ലാബുകൾ- വീണാ ജോർജ്

    തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ രണ്ട് കാത്ത് ലാബുകൾ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിലുമാണ് കാത്ത് ലാബ് അനുവദിച്ചത്. ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിൽ കാത്ത് ലാബ് സ്ഥാപിക്കുന്നതിന് 10.3 കോടി രൂപയുടേയും അടിമാലി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കാനായി 8.94 കോടി രൂപയുടേയും ഭരണാനുമതിയാണ് നൽകിയത്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സജ്ജമാകുന്നതോടെ രാജ്യത്ത് എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. കോഴിക്കോട്, എറണാകുളം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ദിവസം പുതുതായി കാത്ത് ലാബുകൾ അനുവദിച്ചിരുന്നു. കാത്ത് ലാബുകൾക്കും സിസിയുകൾക്കുമായി മൂന്ന് മെഡിക്കൽ കോളേജുകൾക്ക് 44.30 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയത്. ഇതോടെ 5 കാത്ത് ലാബുകൾക്കാണ് പുതുതായി അനുമതി നൽകിയത്. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ…

    Read More »
  • മുഖ്യമന്ത്രി ഗള്‍ഫില്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലെത്തി: മന്ത്രി സജി ചെറിയാനും ചീഫ് സെക്രട്ടറിയും ഒപ്പം : ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ മലയാളോത്സവത്തില്‍ പ്രവാസികളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും: സൗദി പര്യടനത്തിന് കേന്ദ്രാനുമതി ലഭിച്ചില്ല

      ദുബായ് : ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അബുദാബിയിലെത്തി. സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ.ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെ സന്ദര്‍ശിക്കും. ഇന്ന് പുലര്‍ച്ചെയാണ് പിണറായി വിജയന്‍ അബുദാബിയിലെത്തിയത്. ബതീന്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ സ്ഥാനപതി ദീപക് മിത്തല്‍, വ്യവസായ പ്രമുഖന്‍ എംഎ യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍, പ്രവാസി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് അബുദാബി സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന മലയാളോത്സവത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിയില്‍ ഡിസംബര്‍ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിയിലെ ഓര്‍മ കേരളോത്സവ വേദിയില്‍ പൗരാവലിയെ അഭിസംബോധന ചെയ്യും. യുഎഇ സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം…

    Read More »
Back to top button
error: