Breaking NewsKeralaLead NewsNEWS
പാറ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം കയറ്റത്തിൽ വച്ച് നഷ്ടമായി, പിന്നോട്ടുപാഞ്ഞ ലോറി കാറിലും ബൈക്കിലുമിടിച്ച് മറിഞ്ഞു, ബൈക്ക് യാത്രികരായ രണ്ടു വിദ്യാർഥികൾക്ക് ദാരുണാന്ത്യം, കാർ പുറത്തെടുത്തത് വെട്ടിപ്പൊളിച്ച്!! കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്ത് കാട്ടാക്കട കട്ടക്കോട് കൊഴുക്കൽകോണം എസ്ജെ നിവാസിൽ ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണു മരിച്ചത്. നീന്തൽ പരിശീലനത്തിനു പോയി മടങ്ങവേയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്
പിരപ്പൻകോട്-പാലാംകോണം നാഗരുകുഴിയിൽ ഇന്നു ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പാറ കയറ്റി പോയിരുന്ന ലോറി കയറ്റം കയറുമ്പോൾ നിയന്ത്രണം വിട്ട് പിന്നിലേക്ക് ഉരുണ്ട് കാറിലും രണ്ടു ബൈക്കുകളിലും ഇടിക്കുകയായിരുന്നു. തുടർന്ന് ലോറി മറിഞ്ഞു. കാറിൽ കുടുങ്ങിയവരെയും ബൈക്ക് യാത്രക്കാരെയും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും വിദ്യാർഥികളുടെ മരണം സംഭവിച്ചിരുന്നു.






