ഒടുവിൽ കാത്തിരുന്ന ആ തീരുമാനമെത്തി…സ്വതന്ത്രനാകാൻ ഞാനില്ല, വെല്ലുവിളിക്കാനുമില്ല… പാർട്ടിയുടെ അംഗീകാരം കിട്ടിയാൽ സ്ഥാനാർഥിയാകും, പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്… കെ സുധാകരൻ

ന്യൂഡൽഹി: ഒടുവിൽ പാർട്ടിക്ക് മയപ്പെട്ട് കെ സുധാകരൻ പാർട്ടിയെ വെല്ലുവിളിക്കാനില്ല, പാർട്ടി അംഗികരിച്ചാൽ മത്സരിക്കും അല്ലെങ്കിൽ പാർട്ടിക്ക് വിധേയനായി തുടരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു, സ്വതന്ത്രനായി മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു മറുപടി. പാർട്ടി എത്രയോ വലുതാണ്, ഞാൻ എത്രയോ ചെറുതാണ്. അതിനാൽ പാർട്ടിക്ക് മയപ്പെട്ട് തുടരുമെന്നും കെഎസ് പറഞ്ഞു
അതേസമയം കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഹൈക്കമാൻഡ് അംഗീകരിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പട്ടിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ടി.ഒ. മോഹനൻ കോൺഗ്രസ് സ്ഥാനാർഥിയാകും.
കെ.എസ്. ശബരീനാഥ് (നേമം), വി.എസ്.ശിവകുമാർ (അരുവിക്കര), ടി.ശരത്ചന്ദ്രപ്രസാദ് (കഴക്കൂട്ടം), നെയ്യാറ്റിൻകര സനൽ (പാറശാല), എൻ. ശക്തൻ നാടാർ (നെയ്യാറ്റിൻകര), പാലോട് രവി (വാമനപുരം), വർക്കല കഹാർ (വർക്കല), മീനാങ്കൽ കുമാർ (നെടുമങ്ങാട്), ബാബു പ്രസാദ് (ചെങ്ങന്നൂർ), എം.ലിജു (കായംകുളം), റീഗോ രാജു (ആലപ്പുഴ), മുഹമ്മദ് ഷിയാസ് / ദീപ്തി മേരി വർഗീസ് (കൊച്ചി), ടോണി ചമ്മിണി (വൈപ്പിൻ), ദീപക് ജോയ് (തൃപ്പൂണിത്തുറ), ഉല്ലാസ് തോമസ് / മനോജ് മൂത്തേടൻ (പെരുമ്പാവൂർ), ടി.പി.ഷാജി (പട്ടാമ്പി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), റോയ് കെ.പൗലോസ് (ഇടുക്കി), മിനി പ്രിൻസ് (ഉടുമ്പൻചോല), സിറിയക് തോമസ് (പീരുമേട്), സന്ദീപ് വാരിയർ (തൃക്കരിപ്പൂർ), ബി.പി.പ്രദീപ്കുമാർ (ഉദുമ), പി.ടി.അജയമോഹൻ (കുന്നംകുളം), പഴകുളം മധു (റാന്നി), അബിൻ വർക്കി (ആറന്മുള), നാട്ടകം സുരേഷ് (കാഞ്ഞിരപ്പള്ളി), ജോസഫ് വാഴയ്ക്കൻ (ഏറ്റുമാനൂർ), അലോഷ്യസ് സേവ്യർ (പൂഞ്ഞാർ), സഞ്ജയ് ഖാൻ (പുനലൂർ) എന്നീ പേരുകളാണ് സാധ്യതാപട്ടികയിലുള്ളത്.





