Breaking NewsKeralaLead NewsNEWS

വേണമെങ്കിൽ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം, പക്ഷെ, അതുനടന്നില്ല,സ്ഥാനാർഥിയാകാൻ ഞാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു!! സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു, ഞാൻ അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്… വിഷമവും സങ്കടവും ഉണ്ട്… വീണാ നായർ

ഏറ്റുമാനൂർ: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായർ. താൻ ആത്മമാർത്ഥമായി ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു സ്ഥാനാർഥിത്വമെന്നും വീണ നായർ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയായിരുന്നു വീണ നായർ ഇക്കാര്യം അറിയിച്ചത്.

വീണ നായരുടെ വാക്കുകൾ:

Signature-ad

‘വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ ഞാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഖേദത്തോടെ ഈ വാർത്ത നിങ്ങളോട് അറിയിക്കുകയാണ്. അമ്പലത്തിൽ പോയി തൊഴുത് വളരെ അധികം പ്രതീക്ഷയോടെയാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ എത്തിയതും ട്വന്റി 20-യുടേയും ബിജെപിയുടേയും ആൾക്കാരെ കാണുന്നതും. എന്നാൽ, അപ്പോഴാണ് വോട്ടർലിസ്റ്റിൽ പേര് ചേർക്കാൻ കൊടുത്തത് അപ്രൂവൽ ആയിട്ടില്ല എന്ന കാര്യം അറിയുന്നത്. വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. എന്നാൽ, തീയതി 15 വരെ ആണെന്ന് അറിയുന്നത് വളരെ വൈകിയാണ്.

ചങ്ങനാശ്ശേരിയിലായിരുന്നു നേരത്തെ ഞാൻ വോട്ട് ചെയ്തത്. അഡ്രസ്സിൽ മാറ്റം സംഭവിച്ചിരുന്നു. അപ്പോൾ വീണ്ടും ഞാൻ ഒന്നേന്ന് കാര്യങ്ങളെല്ലാം ചെയ്തു. ഡേറ്റിൽ വന്ന തിരുത്തലിലാണ് പറ്റിപ്പോയത്. ഇപ്പോൾ പേരുചേർക്കാൻ കൊടുത്താൽ ഏഴ് ദിവസം എടുക്കും എൻറോൾ നമ്പറും കാര്യങ്ങളും എല്ലാം ഓക്കെ ആയി വരാൻ. അതിനുശേഷമാണ് വോട്ടർ ലിസ്റ്റിൽ പേര് വരിക. പക്ഷെ, അപ്പോഴേക്കും നോമിനേഷൻ കൊടുക്കേണ്ട തീയതി കഴിഞ്ഞിരിക്കും. അങ്ങനെവന്നാൽ ഒരുപാട് പ്രശ്നങ്ങളിലേക്ക് പോകും. നോമിനേഷൻ തള്ളിപ്പോകാനും സാധ്യത കൂടുതലാണ്. കളക്ടറെയടക്കമുള്ള ഉദ്യോഗസ്ഥരെ കണ്ട് ഇതിന്റെ സാധ്യതകൾ പരിശോധിച്ചു. അതൊരിക്കലും പറ്റില്ല എന്ന് അവർ പറഞ്ഞു. അവർക്കും പരിമിതി ഉണ്ടാകാം. അല്ലെങ്കിൽ മറ്റു പൊളിറ്റിക്കൽ പ്രഷറുകൾ ഉണ്ടാകാം.

വേണമെങ്കിൽ ചിലപ്പോൾ ഒരുപക്ഷെ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം. പക്ഷെ, അതുനടന്നില്ല. അതിന്റെ വിഷമവും സങ്കടവും ഉണ്ട്. ഞാൻ അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്. ഞാൻ തിരഞ്ഞെടുത്ത തീരുമാനമായിരുന്നു’

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: