Breaking NewsBusinessLead NewsNEWSWorld

ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലം അമേരിക്കൻ സമ്പദ് വ്യവസ്ഥ, ഇറാൻ സംഘർഷത്തോടെ പണപ്പെരുപ്പം കരുതിയതിലും മോശം- സാമ്പത്തിക ശാസ്ത്രജ്ഞൻ

വാഷിങ്ടൺ: ഇറാൻ സംഘർഷത്തോടെ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലമാണ് യുഎസ് സമ്പദ്‌വ്യവസ്ഥയെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഇ.ജെ. ആന്റോണി. ഇറാനിലെ സംഘർഷത്തെ തുടർന്നുണ്ടായ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥ ദുർബലമായി കാണപ്പെടുന്നുവെന്നും പണപ്പെരുപ്പം കരുതിയതിലും മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലിശനിരക്കുകളെക്കുറിച്ചുള്ള ഫെഡറൽ റിസർവിൻ്റെ മാർച്ച് യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം 2025-ൽ ഊർജച്ചെലവ് കുറഞ്ഞത് മൊത്തത്തിലുള്ള വില സമ്മർദ്ദം ലഘൂകരിക്കാൻ സഹായിച്ചതായും ആന്റോണി സൂചിപ്പിച്ചു. എങ്കിലും, വർധിച്ചുവരുന്ന ഊർജവില ആ പ്രവണതയെ മാറ്റുകയും സമ്പദ്‌വ്യവസ്ഥയിലുടനീളം പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Signature-ad

കൺസർവേറ്റീവ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ നിലവിലെ ചീഫ് ഇക്കോണമിസ്റ്റായ ആന്റണിയെ ട്രംപ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ തലവനായി കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ആന്റണിയുടെ നാമനിർദ്ദേശം ട്രംപ് പൊടുന്നനെ പിൻവലിക്കുകയും ബ്രെറ്റ് മാറ്റ്സുമോയെ തിരഞ്ഞെടുക്കുകയും ചെയ്തു. യുഎസ് നാഷണൽ കൗണ്ടർ ടെററിസം സെൻ്റർ ഡയറക്ടർ ജോ കെൻ്റ് ഇറാൻ യുദ്ധത്തെച്ചൊല്ലി പ്രതിഷേധം പ്രകടിപ്പിച്ച് രാജിവെച്ചതിന് ശേഷമാണ് യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ശോചനീയാവസ്ഥയെക്കുറിച്ച് ആന്റോണി വിവരിച്ചത്.

അതേസമയം, വർധിച്ചുവരുന്ന എണ്ണവില ഇടക്കാല തിരഞ്ഞെടുപ്പുകളിൽ തങ്ങളുടെ സാധ്യതകളെ ബാധിക്കുമെന്ന് റിപ്പബ്ലിക്കൻമാർക്ക് ആശങ്കയുണ്ട്. ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒരു മാസം മുമ്പ് 2.92 ഡോളറായിരുന്ന പെട്രോളിൻ്റെ വില ഗാലണിന് 3.84 ഡോളറായി ഉയർന്നു, ഡീസലിന് 5 ഡോളറിൽ കൂടുതലായി – ഇത് യുഎസ് ഉപഭോക്താക്കൾക്കും ബിസിനസ്സുകൾക്കും വലിയ ഭാരമായി മാറിയിരിക്കുകയാണ്.

അതുപോലെ 2025-ൻ്റെ നാലാം പാദത്തിലെ യുഎസ് ജിഡിപി വളർച്ച കഴിഞ്ഞയാഴ്ച 1.4 ശതമാനം എന്ന പ്രാഥമിക കണക്കിൽ നിന്ന് 0.7 ശതമാനമായി കുറഞ്ഞു. അതേസമയം, ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംഘർഷം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഫെബ്രുവരിയിൽ മൊത്തവില പ്രതീക്ഷിച്ചതിലും വേഗത്തിൽ ഉയർന്നതായി കാണിക്കുന്നു. യുഎസിന്റെ തൊഴിൽ വിപണിയും ദുർബലമായിട്ടുണ്ട്. യുഎസിലെ തൊഴിൽ വളർച്ചയുടെ അഭാവവും ആൻ്റോണി എടുത്തുപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: