Breaking NewsKeralaLead NewsNEWSNewsthen Special

പരമാവധി ശിക്ഷ എന്തായിരിക്കും; രാജ്യം കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും; പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍

 

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. കേരളം കണ്ട സമാനതകളില്ലാത്ത ക്രൂരകൃത്യത്തം ചെയ്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ഏവരും.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നാളെ ശിക്ഷ പ്രഖ്യാപിക്കുക.
ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന എന്‍.എസ്.സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലീം (വടിവാള്‍ സലീം), ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

Signature-ad

വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് പ്രതികള്‍ കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. ഇത് സമൂഹത്തിന് ഒരു പാഠമാകേണ്ട കേസാണെന്നും, പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ ഗൗരവം പരിഗണിച്ച് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.

പ്രതികള്‍ക്കെതിരെ ചുമത്തിയ കൂട്ടബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് തെളിഞ്ഞതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

2017 ഫെബ്രുവരി 17-ന് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന വാഹനത്തില്‍ വച്ചാണ് നടി ആക്രമിക്കപ്പെട്ടതും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. 2018 മാര്‍ച്ച് 8-ന് ആരംഭിച്ച വിചാരണ നീണ്ട എട്ട് വര്‍ഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറ് പ്രതികളുടെയും ജാമ്യം റദ്ദാക്കി. ഇവരെ നിലവില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതിയുടെ വിധിന്യായത്തില്‍ പറയുന്നു. ദിലീപിനൊപ്പം ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയും കോടതി വെറുതെ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: