LIFE
-
ഡല്‍ഹി സ്‌ഫോടനം; കേരളത്തില്‍ അതീവജാഗ്രത ; സുരക്ഷയും പട്രോളിംഗും ശക്തമാക്കി
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷ ക്രമീകരണങ്ങളും പട്രോളിംഗും ശക്തമാക്കി. ഡിജിപിയാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എല്ലാ ജില്ല പോലീസ് മേധാവിമാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി.
Read More » -
രാജ്യമെങ്ങും കനത്ത ജാഗ്രത ; ഡല്‍ഹിയില്‍ സ്‌ഫോടനം ; എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം ; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; സ്‌ഫോടനം നടന്നത് ചെങ്കോട്ട മെട്രോ സ്്‌റ്റേഷനു സമീപം ഡല്‍ഹിയില്‍ റെഡ് അലെര്‍ട്ട് ; മുംബൈയിലും സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി സംശയം. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. രാജ്യമെങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഡല്‍ഹിയില്‍ അതീവ ജാഗ്രത. ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന്‍ ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്‌ഫോടനം നടന്നത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍എസ്ജി ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത്ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്…
Read More » -
പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;
തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല. പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില…
Read More » -
സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും പോളിംഗ് ബൂത്തിലേക്ക് ; വോട്ടെണ്ണൽ ഡിസംബർ 13ന് ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന് ; തൃശൂർ മുതൽ കാസർകോട് വരെ 11ന്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും തീയതികളിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണൽ നടക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ് വാർത്ത സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്സ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ 23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത് 12 0 3 5 സംവരണ വാർഡുകൾ ഉണ്ട് 284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 1 50 18 0 1 0 സ്ത്രീ വോട്ടർമാരും 134 12 470 പുരുഷ വോട്ടർമാരും 281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്. കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. 1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും. അന്തിമ…
Read More » -
പേടിക്കണ്ട ലോഡ് ഷെഡിംഗ് ഇല്ല ; കേരളത്തില്‍ ഒരു മാസം വൈദ്യുതി ഉത്പാദനമുണ്ടാവില്ല ; ഇടുക്കി വൈദ്യുതി നിലയം നാളെ മുതല്‍ ഒരു മാസം അടച്ചിടും ; പവര്‍കട്ടോ ലോഡ്‌ഷെഡിംഗോ ഉണ്ടാകില്ലെന്ന് വൈദ്യതിമന്ത്രി
ഇടുക്കി : ഇടുക്കി വൈദ്യുതി നിലയത്തില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ ഒരു മാസത്തേക്ക് വൈദ്യുതിനിലയം അടച്ചിടും. സംസ്ഥാനത്ത് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. വൈദ്യുതി ഉത്പാദനമുണ്ടാവില്ലെങ്കിലും കേരളത്തില്‍ ഇതുമൂലം ലോഡ്‌ഷെഡിംഗോ പവര്‍കട്ടോ ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. നിര്‍മ്മാണ ശേഷമുളള വലിയ അറ്റകുറ്റപ്പണിക്കായാണ് ഇടുക്കി വൈദ്യുതിനിലയം നാളെ മുതല്‍ ഒരുമാസം അടച്ചിടുന്നത്. ജനറേറ്ററുകളുടെ വാള്‍വുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാല്‍ സുരക്ഷയെ ബാധിക്കുമെന്നും ചില വാള്‍വുകളില്‍ ഗുരുതര പോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. വൈദ്യുതി നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്തിയായിരിക്കും അറ്റകുറ്റപ്പണി. കൂടാതെ വില്‍പ്പന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ച് വാങ്ങുമെന്നും 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ കൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും, വൈദ്യുതി നിരക്ക് വര്‍ധനയുണ്ടാവില്ല. ലോഡ് ഷെഡിംഗ് നടപ്പാക്കക്കേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായാണ് മൂലമറ്റം പവര്‍ഹൗസ് താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നത്. ഇതോടെ,…
Read More » -
മന്ത്രവാദക്കളങ്ങളില്‍ നിന്ന് നിലവിളകള്‍ ഉയരുന്നു; അടിയേറ്റ് പുളഞ്ഞ് മനുഷ്യജീവനുകള്‍; മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു; പുതിയ തലമുറ അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുന്നു കുറ്റകൃത്യങ്ങള്‍ പെരുകുന്നു;
തൃശൂര്‍ : മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു. പുതിയ തലമുറ പോലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കൂടുന്നു. കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്ന പല കുറ്റകൃത്യങ്ങളിലും മന്ത്രവാദത്തിന് അല്ലെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത പല കുറ്റകൃത്യ സംഭവങ്ങളിലും പെണ്‍കുട്ടികളാണ് കൂടുതലായും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരയായത്. ദോഷങ്ങള്‍ മാറാനും സൗഭാഗ്യങ്ങള്‍ ലഭിക്കാനും മറ്റുമായാണ് പല മന്ത്രവാദങ്ങളും നടത്തിയത്. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ വരെ ഇതില്‍ പെട്ടുപോയിട്ടുണ്ട് എന്നുള്ളതാണ് ഖേദകരം. കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ഉണ്ടായത്. തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകര്‍മ്മങ്ങളുടെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി വെളിപ്പെടുത്തുമ്പോള്‍ പഴയ തലമുറയുടെ അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പുതുതലമുറയും തലകുനിച്ച് നടന്നുപോകുന്ന അപകടകരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പല ആഭിചാര കൂടോത്ര…
Read More » -
ഗണഗീതമെങ്ങിനെ ദേശഭക്തിഗാനമാകുമെന്ന് സതീശന്‍; ആര്‍എസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ഗണഗീതം ദേശഭക്തി ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം വേണ്ടെന്നും ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയില്‍ പാടിയാല്‍ മതിയെന്നും സതീശന്‍ പറഞ്ഞു. കുട്ടികള്‍ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നില്‍ ആളുകള്‍ ഉണ്ടെന്നും സതീശന്‍ ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്റലിലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
Read More »


