Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഒളിവിലിരുന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധിയറിയും; മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍; രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസും ഇന്ന് കോടതിയില്‍; സന്ദീപ് വാര്യരുടേയും രജിത പുളിക്കലിന്റെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഇന്ന് കോടതിക്ക് മുന്നില്‍

 

തിരുവനന്തപുരം: ദിവസങ്ങളായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം ഇന്നത്തേക്ക് വിധി പറയാന്‍ കേസ് മാറ്റിയത്.

Signature-ad

അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ മറ്റ് നടപടികളിലേക്ക് പോലിസ് കടക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.

ഗുരുതരമായ പരാതിയാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.
വിവാഹ അഭ്യര്‍ത്ഥന നടത്തി രാഹുല്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൂടുതല്‍ വെട്ടിലാക്കുന്നതാണ് പരാതിക്കാരിയുടെ മൊഴി. കാലുപിടിച്ച് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പോലീസിന് നല്‍കിയത്. പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യര്‍തഥന നടത്തി. പിന്നീട് വിവാഹ അഭ്യര്‍ത്ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം ചര്‍ച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഔട്ട് ഹൗസിലേക്ക് കൂട്ടികൊണ്ടുപോയി. രാഹുലിന്റെ സുഹൃത്ത് ഫെന്നിയാണ് കാര്‍ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയപ്പോള്‍ രാഹുല്‍ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടു.

മാനസികമായും ശാരീരികമായും തളര്‍ന്നു. ശരീരത്തില്‍ മുറിവുകളുണ്ടായി. രാഹുലിനെ പേടിച്ച് പരാതിപ്പെട്ടില്ല. പക്ഷേ വീണ്ടും രാഹുല്‍ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദരേഖയും ചാറ്റുകളും പോലീസിന് കൈമാറി.
യുവതി കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയാണ് ഡിജിപിക്ക് കൈമാറിയത്. മൊഴി രേഖപ്പെടുത്തുന്നതിന് മുമ്പേ കേസെടുത്ത് പോലീസ് എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.

മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഇന്നുതന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ സൈബര്‍ ഇടങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിനെ കസ്റ്റഡില്‍ വാങ്ങാനായി പൊലീസ് ഇന്ന് വീണ്ടും അപേക്ഷ നല്‍കും.

സമാനമായ കേസില്‍ പ്രതികളായ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍, മഹിള കോണ്‍ഗ്രസ് നേതാവ് രജിത പുളിയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

കര്‍ണാടകയില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കരുതുന്ന രാഹുലിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുകയാണ്. ആദ്യ പരാതിയില്‍ ജാമ്യാപേക്ഷയില്‍ 15ന് വിധി പറയുന്നത് വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുമുണ്ട്.

Back to top button
error: