LIFE
-
സുനിൽ പി ഇളയിടത്തിനെതിരെ നടക്കുന്ന സംഘപരിവാർ ആക്രമണത്തിന് കാരണം ഇതാണ് – ശ്രീചിത്രൻ എം ജെ
സുനിൽ മാഷിനു നേരെ നടക്കുന്ന സംഘപരിവാർ ആക്രമണം അത്രയും സ്വാഭാവികമാണ്. അലങ്കാരങ്ങളിൽ അതിന് അർത്ഥാപത്തി എന്നു പറയും. പറയാനെന്തുള്ളൂ എന്ന മട്ടിലുള്ളവ. എ ആർ രാജരാജവർമ്മ അർത്ഥാപത്തിക്കു നൽകുന്ന ഉദാഹരണം ‘പാമ്പുകടിച്ചാൽ ഒരു സുഖമില്ല’ എന്നാണ്. സംഘപരിവാർ സുനിൽമാഷെ ടാർഗറ്റ് ചെയ്ത് ആക്രമണം തുടങ്ങിയിട്ട് ഒരുപാടു കാലമായി. നാട് കേരളമായതു കൊണ്ട് കൽബുർഗിക്കും പൻസാരെക്കും ധാബോൽക്കർക്കുമൊപ്പം മാഷിൻ്റെ ചിത്രം കാണുന്നില്ല എന്നേയുള്ളൂ. ധൈഷണികമായി ഏറ്റുമുട്ടാൻ ധിഷണ എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതാനെങ്കിലും അറിയണം. അതില്ലാത്ത സ്ഥിതിക്ക് അറിയാവുന്ന പരിപാടി വ്യക്തിഹത്യയാണ്. പി എച്ച് ഡി തിസീസ് കോപ്പിയടിച്ചു, നിയമവിരുദ്ധമായി ജോലി നേടി എന്നിങ്ങനെ മാലമാലയായി പ്രവഹിക്കുന്ന ആ വായ്ത്താരികൾ പ്രത്യേകിച്ചൊരു മറുപടിയും അർഹിക്കുന്നില്ല. സുനിൽമാഷിനൊന്നും നൽകാനല്ലെങ്കിൽ പിന്നെന്തിനാണ് കലാലയാദ്ധ്യാപന ജോലി എന്നേ തലക്കു വെളിവുള്ള ആർക്കും തോന്നൂ. മിക്കവാറും അദ്ധ്യാപകരെക്കുറിച്ച് ” ഇന്ന കോളേജിലെ മലയാളം ഡിപ്പാർട്ട്മെൻ്റിലാണ് …… ” എന്നു പറയും. അപൂർവ്വം ചിലരുടെ കാര്യം തിരിച്ചാണ്. ” സുകുമാർ അഴീക്കോടുള്ള…
Read More » -
”വൈകും മുന്‍പേ”യുമായി ഋഷിരാജ് സിങ്; പ്രകാശനം മുഖ്യമന്ത്രി
ഐപിഎസ് ഋഷിരാജ് സിങ്ങ് എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്നു. ”വൈകും മുന്‍പേ” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഫെബ്രുവരി 20ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. മാതൃഭൂമി ബുക്ക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. 200 രൂപയാണ് പുസ്തകത്തിന്റെ വില. രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ കുട്ടികള്‍ക്കുളള പങ്ക് മുന്നില്‍ക്കണ്ട്, അവരെ അതിന് പ്രാപ്തരാക്കുന്നതിന് വേണ്ടി രാക്ഷിതാക്കള്‍ എപ്രകാരമായിരിക്കണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു പുസ്തകമാണിത്. മാത്രമല്ല ഋഷിരാജ് സിങ്ങിന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കാണാനും കേള്‍ക്കാനുമിടവന്ന ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികള്‍ എത്തിച്ചേരാനുളള കാരണങ്ങളും മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹം ആത്മകഥാപുസ്തകം എഴുതിയിരിക്കുന്നത്. അതേസമയം, എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ സന്ദര്‍ശിച്ച 984 സ്‌കൂളുകളിലേയും കോളേജുകളിലേയും കുട്ടികളെ മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം രചിക്കാന്‍ പ്രേരണയായതെന്ന് ഋഷിരാജ് സിങ്ങ് പറയുന്നു. അന്ന് കുട്ടികളില്‍ നിലനിന്നിരുന്ന പ്രധാന പ്രശ്‌നം സമ്മര്‍ദ്ദം അഥവാ stress, ആയിരുന്നു.കുട്ടികളുടെ പാഠ്യേതര പദ്ധതികളിലോ കഴിവുകളിലോ പ്രാധാന്യം കൊടുക്കാതെ…
Read More » -
മാസ്റ്റേഴ്സ് കൂടിക്കാഴ്ച നടത്തിയത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനോ.?
വളരെ കുറഞ്ഞ കാലയളവിൽ തമിഴ് സിനിമാലോകത്ത് തങ്ങളുടെതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകരാണ് ലോകേഷ് കനകരാജും എച്ച് വിനോദും. മാനഗരം, കൈതി, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് ശ്രദ്ധ നേടിയപ്പോള്‍ ചതുരംഗ വേട്ടൈ, ധീരൻ അധികാരം ഒന്‍ട്ര്, നേർകൊണ്ട പാർവൈ എന്നീ ചിത്രങ്ങളിലൂടെയാണ് ഏച്ച്. വിനോദ് തന്റേതായ സ്ഥാനം നേടിയത്. രണ്ടു പേരുടെയും രണ്ടാമത്തെ ചിത്രം സംഭവിച്ചത് നടനായ കാർത്തിക്കൊപ്പം ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളുമാണ്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം ലോകവ്യാപകമായി വലിയ ശ്രദ്ധനേടുകയും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. അജിത്തിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും ചലച്ചിത്രപ്രേമികളും. ലോകേഷ് കനകരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. Good time spent with Vinoth anna after years!…
Read More » -
ഹെലൻ ആവാൻ കീർത്തി പാണ്ഡ്യൻ: ഫസ്റ്റ്‌ലുക്ക് പുറത്ത്
അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യർ രചനയും സംവിധാനവും നിർവഹിച്ച ഹെലൻ മലയാളത്തിലെ വലിയ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രം വളരെയധികം ജനപ്രീതി നേടുകയും നിരൂപക പ്രശംസ സമ്പാദിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ റീമേക്ക് അവകാശം പല ഭാഷകളിലേക്കും വിറ്റുപോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പായ അന്‍പിര്‍ക്കിനിയാള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിൽ അന്ന ബെന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് കീർത്തി പാണ്ഡ്യനാണ്. കീർത്തിയുടെ അച്ഛനായ അരുൾ പണ്ഡ്യനാണ് മലയാളത്തിൽ ലാൽ ചെയ്ത അച്ചന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. അന്ന ബെന്നിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹെലൻ. ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽ പെടുന്നതാണ്. മലയാളത്തിൽ അസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴിലും ആ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗോകുൽ ആണ്. അരുള്‍ പാണ്ഡ്യന്‍ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
Read More » -
ഭാര്യയുടെ പിന്തുണയിൽ പടുത്തുയർത്തിയ സിനിമയാണ് ഓപ്പറേഷന്‍ ജാവ: തരുണ്‍ മൂര്‍ത്തി
കോവിഡ് പ്രതിസന്ധിയിൽ അടഞ്ഞുകിടന്ന തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചപ്പോൾ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാൻ പ്രധാന പങ്കുവഹിച്ചു കൊണ്ടിരിക്കുന്ന സിനിമയാണ് ഓപ്പറേഷൻ ജാവ. ചിത്രം ഈ മാസം പന്ത്രണ്ടാം തീയതിയാണ് പ്രദർശനത്തിനെത്തിയത്. കേരളം കടന്ന് സിനിമയുടെ പ്രദർശനം വിദേശരാജ്യങ്ങളിലേക്കും പോയിക്കഴിഞ്ഞു. പ്രദർശന ശാലകളിൽ നിന്നും മികച്ച പ്രതികരണം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുകയാണ് ചിത്രം. നവാഗതനായ തരുണ്‍ മൂർത്തി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ബാലു വർഗീസും ലുക്മാനുമാണ്. ഇവർക്കൊപ്പം ഇര്‍ഷാദ്, വിനായകന്‍, ബിനു പപ്പു, മമിത, ധന്യ, ബാലചന്ദ്രന്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഒരുപിടി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. വി സിനിമാസിന് വേണ്ടി പത്മ ഉദയ് ആണ് ഓപ്പറേഷൻ ജാവാ എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച തിരക്കഥയെ അതിമനോഹരമായി സ്ക്രീനിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ക്യാമറ വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഫയസ് സിദ്ധിഖ് ആണ്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ്…
Read More » -
നടന്‍ മാധവൻ ഇനി ഡോ.മാധവൻ
കഴിവുറ്റ കഥാപത്രങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ലോകസിനിമയിലെ പ്രേക്ഷകരെ ആകർഷിച്ച ചലച്ചിത്രതാരം ആണ് മാധവൻ. മാധവന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് എപ്പോഴും ഉണ്ടാവാറുള്ളത്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ വിക്രം വേദ, ഇരുതി സുട്ര് തുടങ്ങിയ ചലചിത്രങ്ങളുടെ വലിയ വിജയവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.അലൈപായുതേ, കന്നത്തില്‍ മുത്തമിട്ടാല്‍, മിന്നലെ, അന്‍പേ ശിവം, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തമിഴ് പ്രേക്ഷകർക്കിടയിൽ മാധവൻ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, തനു വെഡ്സ് മനു തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും താരം പ്രേക്ഷപ്രീതി നേടിയിരുന്നു. ഹിന്ദി മിനി സ്ക്രീനിലൂടെയാണ് മാധവൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് കൊല്‍ഹാപൂരിലെ ഡി വൈ പട്ടീല്‍ എഡ്യൂക്കേഷൻ സൊസൈറ്റി അദ്ദേഹത്തിന് ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചത്. ഈ അംഗീകാരം കൂടുതൽ മികവുറ്റ കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് പ്രോത്സാഹനമാകുമെന്ന് മാധവൻ പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ പുതിയ പ്രോജക്ടുകൾ തിരഞ്ഞെടുക്കാൻ തയ്യാറാകുമെന്നും അദ്ദേഹം…
Read More » -
വേറെ ലെവൽ ”സാഗോ” ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിലെ ആദ്യ ഗാനം എത്തി
ശിവകാര്‍ത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്യുന്ന അയലാൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ ആണ്. ഇന്‍ഡ്ര് നേട്ര് നാളൈ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആര്‍.രവികുമാർ തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രമാണ് അയലാന്‍. 24 am സ്റ്റുഡിയോസിനുവേണ്ടി ആർ ഡി രാജയും,കെ.ജെ.ആര്‍ സ്റ്റുഡിയോസിനു വേണ്ടി കൊട്ടപ്പടി രാജേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. അയലാന്‍ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. നിരവ് ഷായാണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. യോഗി ബാബു, കരുണാകരൻ, ഇഷാ കോപ്പിക്കാർ ഭാനു പ്രിയ, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018 ജൂൺ 27നാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ…
Read More » -
കുടുംബ വഴക്കിൽ പോലീസിൻ്റെ പരിഹാരം: ഭാര്യക്കും കാമുകിക്കും ഒപ്പം 3 ദിവസങ്ങൾ വീതം കഴിയാം,ഒരു ദിവസം അവധി
ആഴ്ച്ചയിൽ മൂന്നുനാൾ ഭാര്യക്കും മക്കൾക്കും ഒപ്പം സന്തുഷ്ടനായി ജീവിക്കാം. മൂന്നു ദിവസം കാമുകിക്കൊപ്പം അടിച്ചു പൊളിക്കാം.ശേഷിക്കുന്ന ഒരു നാൾ ക്ഷീണമകറ്റാൻ ലീവെടുക്കാം. നമ്മുടെ നാട്ടിലെ പൂവാലന്മാർ തുള്ളിച്ചാടാൻ വരട്ടെ. സംഭവം ജാർഖണ്ഡിലാണ്.റാഞ്ചി കൊൽക്കൽ സ്വദേശി രാജേഷ് മഹതോക്ക് എന്ന യുവാവിന് ത്സാർഖണ്ഡ് പോലീസാണ് വിചിത്രമായ ഈ നിർദ്ദേശം നൽകിയത്. രാജേഷ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയതോടെയാണ് നാടകത്തിൻ്റെ തുടക്കം. കാമുകിയുടെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചു. രാജേഷ് തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.അതിനു പിന്നാലെ രാജേഷിൻ്റെ ഭാര്യയും പോലീസിനെ സമീപിച്ചു. തൻ്റെ ഭർത്താവിനെ ഒരജ്ഞാത സ്ത്രീ തട്ടിയെടുത്തു എന്നു പരാതിപ്പെട്ടു. പുലിവാലു പിടിച്ച ത്സാർഖണ്ഡ് പോലീസ് രാജേഷിനെയും കാമുകിയേയും പൊക്കി. പക്ഷേ അപ്പോഴേക്കും രാജേഷ്, കാമുകിയെ യും വിവാഹം ചെയ്തു കഴിഞ്ഞിരുന്നു. യഥാർത്ഥ ഭാര്യ, പക്ഷേ തോറ്റു കൊടുക്കാനൊരുക്കമല്ലായിരുന്നു. തൻ്റെ മക്കൾ അനാഥമാകുമെന്നും ഭർത്താവിനെ തനിക്കു വിട്ടുതരണമെന്നും അവർ വാദിച്ചു. പുതിയ ഭാര്യയും പിന്മാറാൻ കൂട്ടാക്കിയില്ല. ഒടുവിൽ പോലീസ്…
Read More » -
മരട് 357 ന് എതിരെ കോടതി വിധി
അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഫെറീഫ്, മനോജ് കെ ജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിന്റെ റിലീസിംഗ് കോടതി തടഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് ഫ്‌ളാറ്റ് കേസിന്റെ വിചാരണയെ ചിത്രം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് കാണിച്ച് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എറണാകുളം മുന്‍സിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അബാം മൂവിസിന് വേണ്ടി അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് മരട് 357 എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറോ മറ്റ് ഭാഗങ്ങളോ പുറത്ത് വിടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഫെബ്രുവരി 19 ന് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോള്‍ കോടതി വിധിയെത്തുടര്‍ന്ന് വഴിമുട്ടി നില്‍ക്കുന്നത്. സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ഗൂഡശ്രമം നടത്തുന്നുവെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നുണ്ട്. സിനിമ തകര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഈ കോടതി വിധിയെത്തിയിരിക്കുന്നതെന്നും സംവിധായകനായ…
Read More » -
ബിജു മേനോന്‍ ചിത്രം ” ആര്‍ക്കറിയാം” മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും
ബിജുമേനോന്‍, ഷറഫുദ്ധീന്‍, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആര്‍ക്കറിയാം മാര്‍ച്ച് 12 ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ധനനും, സാനു ജോണ്‍ വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജി. ശ്രീനിവാസ റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ദിവേച്ഛയാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ആര്‍ക്കറിയാം. ചിത്രത്തില്‍ ബിജു മേനോന്‍ വൃദ്ധനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.
Read More »