LIFE

  • പോലീസ് ആകാൻ കൊതിച്ചു: ഒടുവിലെത്തിയത് ത്രില്ലർ സിനിമകളുടെ സംവിധായകനായി

    മലയാളികൾക്ക് സുപരിചിതനായ ചലച്ചിത്ര സംവിധായകനാണ് ജിത്തു ജോസഫ്. ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ജിത്തു ജോസഫ് എന്ന സംവിധായകനെ ഇന്ത്യ മുഴുവൻ അറിഞ്ഞു. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2, റാം എന്നീ ചിത്രങ്ങളുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ കുട്ടിക്കാലത്തെ ഒരു ആഗ്രഹത്തെ കുറിച്ച് തുറന്നുപറഞ്ഞത്. ജീത്തു ജോസഫിന് ചെറുപ്പത്തിൽ ഒരു പള്ളിയിൽ അച്ഛൻ ആകാൻ ആയിരുന്നു ആഗ്രഹം എന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരിക ചോദിച്ചപ്പോൾ മറുപടിയായാണ് സംവിധായകൻ തന്റെ ചെറുപ്പത്തിലെ ആഗ്രഹം തുറന്നു പറഞ്ഞത്. തനിക്ക് ചെറുപ്പത്തിൽ ഒരു പോലീസ് ആകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ വിധി കൊണ്ടെത്തിച്ചത് സംവിധാന മേഖലയിലും. പോലീസ് ആകണമെന്ന ആഗ്രഹം മനസ്സിൽ കിടന്നതുകൊണ്ടായിരിക്കണം ഒരു പക്ഷേ സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ എല്ലാ ചിത്രങ്ങളിലും ഒരു പോലീസ് കഥാപാത്രം ഉണ്ടാവുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം പോലും ഒരു പോലീസ് കഥാപാത്രത്തെ നായകനാക്കി…

    Read More »
  • ഇത് നന്മയുള്ള ജാവ: വരുമാനത്തിന്റെ ഒരു വിഹിതം തീയേറ്റര്‍ ജീവനക്കാര്‍ക്ക്

    കോവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ മലയാള സിനിമയെ പഴയപ്രതാപത്തിലേക്ക് എത്തിക്കുന്നതില്‍ ഇപ്പോള്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഓപ്പറേഷന്‍ ജാവ. നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയ കേന്ദ്രങ്ങളിലെല്ലാം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രം കൂടുതല്‍ തീയേറ്ററുകളിലേക്ക് പ്രദര്‍ശനത്തിനെത്തുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. ബാലു വര്‍ഗീസ്, ലുക്മാന്‍, ബിനു പപ്പു, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍, വിനായകന്‍, മമിത, ധന്യ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇപ്പോഴിതാ ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്റെ ഒരു വിഹിതം കോവിഡ് പ്രതിസന്ധിയില്‍ പെട്ടുപോയ തീയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഓപ്പറേഷന്‍ ജാവയുടെ അണിയറ പ്രവര്‍ത്തകര്‍. ‘ഫെബ്രുവരി 22, 23, 24 ദിവസങ്ങളില്‍ ഓപ്പറേഷന്‍ ജാവ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളിലെ മോണിങ് ഷോയില്‍ നിന്നും വി സിനിമാസിനു ലഭിക്കുന്ന തിയേറ്റര്‍ ഷെയറിന്റെ പത്ത് ശതമാനം കോവിഡ് പ്രതിസന്ധി തരണം ചെയ്ത് സിനിമയ്‌ക്കൊപ്പം നിന്ന തിയേറ്റര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നു’ നിര്‍മ്മാതാക്കള്‍ പറയുന്നു പ്രഖ്യാപനം കേട്ട പ്രേക്ഷകര്‍ നിര്‍മ്മാതാക്കളുടെ…

    Read More »
  • പൃഥ്വിരാജിന്റെ തീര്‍പ്പ് തുടങ്ങി

    പൃഥ്വിരാജ് സുകുമാരനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, ഇഷ തല്‍വാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഭ്രമം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം തീര്‍പ്പിലേക്ക് ജോയിന്‍ ചെയ്യുക. ദിലീപിനെ നായകനാക്കി കമ്മാരസംഭവം എന്ന ചിത്രം സംവിധാനം ചെയ്ത രതീഷ് അമ്പാട്ടിന്റെ രണ്ടാമത്തെ ചിത്രമാണ് തീര്‍പ്പ്. മുരളി ഗോപി തന്നെയായിരുന്നു കമ്മാരസംഭവത്തിന്റെയും തിരക്കഥാകൃത്ത്. ചിത്രം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ത്രില്ലറാണ്.

    Read More »
  • ദൃശ്യം 2 ലക്ഷണമൊത്ത ഒരു ക്രൈം ത്രില്ലർ: സനൂജ് സുശീലൻ

    പണ്ട് റാംജിറാവു സ്പീക്കിങ് എന്ന സിനിമയുടെ രണ്ടാം ഭാഗം എഴുതാൻ തുനിഞ്ഞപ്പോൾ ഉണ്ടായ ഏറ്റവും വലിയ പ്രതിസന്ധിയെ പറ്റി സിദ്ദിഖ് ലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. കഥാപാത്രങ്ങളെ വീണ്ടും അവതരിപ്പിക്കുന്നിടത്തായിരുന്നു ആ വെല്ലുവിളി. കാരണം , ആ കഥാപാത്രങ്ങളെ പ്രേക്ഷകർ മുമ്പേ തന്നെ കണ്ടു കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വഭാവം, പെരുമാറ്റം , കഥയിൽ അവരുടെ സ്ഥാനം ഇതൊക്കെ എല്ലാവർക്കും അറിയാം. ആ കൗതുകമൊക്കെ നഷ്ടപ്പെട്ട അവസ്ഥയിൽ വിരസത സൃഷ്ടിക്കാതെ എങ്ങനെ കഥ പറയാം എന്നത് ശരിക്കും അവർക്കൊരു തലവേദനയായിരുന്നു. ദൃശ്യം മലയാളത്തിലെ ആദ്യ പാൻ ഇന്ത്യൻ ഹിറ്റാണ്. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളിലൊന്ന്. സ്വാഭാവികമായും അത്തരമൊരു ചിത്രത്തിന് രണ്ടാംഭാഗം വരുന്നു എന്ന വാർത്ത പ്രേക്ഷകരിൽ പോലും സമ്മർദ്ദമുണ്ടാക്കും. അപ്പോൾ അണിയറക്കാരുടെ കാര്യം പറയേണ്ടതുണ്ടോ. എന്നാൽ ഇന്ന് ഈ സിനിമ കണ്ടു തീർത്തപ്പോൾ ആ കടമ്പ ജീത്തു ജോസഫ് വിജയകരമായി ചാടിക്കടന്നു എന്നുറപ്പിച്ചു പറയാൻ കഴിയും. ഒന്നാം ഭാഗത്തിലേതു പോലെ തന്നെ…

    Read More »
  • പിതാവ് 6 സീസണ്‍ അണിഞ്ഞ മുംബൈ ഇന്ത്യന്‍സ് ജഴ്‌സിയില്‍ തന്നെ മകനും ഇറങ്ങുന്നു; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ സ്വന്തമാക്കി

    ചെന്നൈ: പതിനാലാമത് ഐപിഎല്‍ താരലേലം നടക്കുമ്പോള്‍ വാര്‍ത്താപ്രാധാന്യം നേടിയ താരങ്ങളിലൊരാളായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. 2008 മുതല്‍ 13 വരെ ക്രിക്കറ്റ് ഇതിഹാസം കളിച്ച മുബൈ ഇന്ത്യന്‍സ് തന്നെ താരപുത്രനെ സ്വന്തമാക്കുമെന്ന് നേരത്തെ ഉറപ്പായിരുന്നെങ്കിലും ലേലത്തില്‍ അര്‍ജുന് വേണ്ടി മറ്റാരും ആവശ്യമുന്നയിച്ചില്ല. അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. ഈയിടെ അവസാനിച്ച 2021 സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങള്‍ കളിച്ച അര്‍ജുന്‍ ഇടത് കൈയന്‍ ബാറ്റ്‌സ്മാനും ഇടങ്കൈയന്‍ മീഡിയം ഫാസ്റ്റ് ബോളറുമാണ്. കഴിഞ്ഞയാഴ്ച നടന്ന 73-ാമത് പോലീസ് ഇന്‍വിറ്റേഷന്‍ ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 31 പന്തില്‍ 77 റണ്‍സ് നേടിയ അര്‍ജുന്‍ 41 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. കൊളംബോയില്‍ 2018 ല്‍ ശ്രീലങ്കയ്ക്ക് എതിരായ യൂത്ത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മുംബൈ അണ്ടര്‍ 19, അണ്ടര്‍ 16, അണ്ടര്‍ 14…

    Read More »
  • ആഗ്രഹം 105 കുട്ടികള്‍; വിചിത്രമോഹവുമായി 23കാരിയും 56കാരനും

    വിവാഹത്തിന് ശേഷം എല്ലാ ദമ്പതികളുടേയും സ്വപ്‌നമാണ് കുഞ്ഞുങ്ങള്‍. അവരുടെ കളിയും ചിരിയുമായി ആ വീട് നിറയണം. വിവാഹം കഴിയുമ്പോഴെ പദ്ധതിയിട്ടു കഴിഞ്ഞു എത്ര കുട്ടികള്‍ വേണമെന്ന്.രണ്ടോ മൂന്നോ എന്ന കണക്കുകൂട്ടലിലാണ് മിക്ക ദമ്പതിമാരും എന്നാല്‍ ഇവിടെയിതാ 105 കുട്ടികള്‍ വേണമെന്ന് പറഞ്ഞിരിക്കുകയാണ് റഷ്യന്‍ ദമ്പതികളായ 23കാരിയായ ക്രിസ്റ്റീന 56കാരനായ ഒസ്ടര്‍കും ഗാലിപിനും. ഈ ആഗ്രഹം സാധിച്ചെടുക്കാന്‍ ഇപ്പോഴിതാ അവര്‍ ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്ക് എടുക്കുക എന്ന മാര്‍ഗം സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ വാടക ഗര്‍ഭപാത്രങ്ങളിലൂടെ 10 കുഞ്ഞുങ്ങളെയാണ് അവര്‍ സ്വന്തമാക്കിയത്. ക്രിസ്റ്റീനയ്ക്ക് പതിനേഴാം വയസ്സില്‍ ജനിച്ച വൈക എന്നൊരു മകള്‍ കൂടി ഉണ്ട്. മകളുടെ ജന്മ ശേഷമാണ് ക്രിസ്റ്റീന ഗാലിപിനെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. വിവാഹശേഷം ഇവരുടെ വലിയ ആഗ്രഹമായിരുന്നു വീട് നിറയെ കുഞ്ഞുങ്ങള്‍. അതിനായി എല്ലാ വര്‍ഷവും ഓരോ കുഞ്ഞിന് ജന്മം നല്‍കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ വൈദ്യപരിശോധനയില്‍ ക്രിസ്റ്റീനയുടെ ആരോഗ്യസ്ഥിതി അതിന് അനുകൂലമല്ല എന്ന് അറിഞ്ഞതോടെ ഗര്‍ഭപാത്രങ്ങള്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.…

    Read More »
  • അപ്പയുടെ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്ത് ജൂനിയര്‍ ചിരു

    ചിരഞ്ജീവി സര്‍ജയുടെ അകാല മരണം ഉണ്ടാക്കിയ വേദനയില്‍ നിന്നുളള മോചനമായിരുന്നു ജൂനിയര്‍ ചിരുവിന്റെ വരവ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കഴിഞ്ഞ ദിവസം ജൂനിയര്‍ ചീരുവിനെ മേഘ്‌ന ആരാധകര്‍ക്ക് പരിചയപ്പെടുത്തി വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരം തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ കുഞ്ഞിനെ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്‌ന. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജ അവസാനമായി അഭിനയിച്ച ചിത്രം രാജമാര്‍ത്താണ്ഡയുടെ ട്രെയിലര്‍ മകന്‍ റിലീസ് ചെയ്തിരിക്കുകയാണ്. കൈയ്യില്‍ പിടിച്ച ഫോണില്‍ മകന്റെ കുഞ്ഞുവിരലുകള്‍ അമര്‍ത്തിയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്. ട്രെയിലര്‍ പുറത്തുവിടുന്നതിന്റെ വീഡിയോയും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് ആ വീഡിയോയും വൈറലായത്. കെ. രാമനാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെ രാമനാരായണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അര്‍ജുന്‍ ജന്യയാണ് സംഗീത സംവിധായകന്‍. ചിരഞ്ജീവി സര്‍ജയെ ഇഷ്ടപ്പെടുന്നവര്‍ കാണാന്‍ ആഗ്രഹിക്കുന്ന രംഗങ്ങള്‍ ആണ് ട്രെയിലറിലുള്ളത്. ഞാന്‍ ജനിക്കുന്നതിനു…

    Read More »
  • നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

    സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. E C R വിഭാഗത്തിൽപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. തിരികെ നാട്ടിലെത്തിയവരുടെ വാർഷിക വരുമാനം ഒന്നര ലക്ഷത്തിലധികരിക്കാൻ പാടില്ല. വിദേശത്തുള്ള പ്രവാസികൾക്ക് നോർക്കയുടെ ID കാർഡു ഉണ്ടായിരിക്കണം . ബിരുദാനന്തര ബിരുദ കോഴ്സുകൾ (എം .എ ,എം. എസ്സി , എം കോം), പ്രൊഫഷണൽ കോഴ്സുകളായ എം.ബി.ബി.എസ്സ് / ബി.ഡി.എസ്സ് / ബി. എച്ച്. എം .എസ്സ് / ബി.എ.എം.എസ്സ് / ബി. ഫാം / ബി.എസ്സി .നഴ്സിംഗ്/ ബി.എസ് .സി .എം .എൽ .റ്റി / എ.ബി.എ , എം സി എ /എഞ്ചിനീയറിംഗ്/ അഗ്രികൾച്ചർ / വെറ്ററിനറി/ എ കോഴ്സുകൾ 2020-21 അധ്യായന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ്…

    Read More »
  • ചൂണ്ടക്കൊളുത്തു പോലൊരു പാട്ട്: കര്‍ണന്‍ സിനിമയിലെ ആദ്യ ഗാനമെത്തി

    ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. മാരി സെല്‍വരാജ് എഴുതിയ വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സന്തോഷ് നാരായണനാണ്. കിടക്കുഴി മാരിയമ്മാളും സന്തോഷ് നാരായണനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പരിയേറും പെരുമാള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കര്‍ണന്‍. അധ:സ്ഥിത വിഭാഗത്തിന്റെ ജീവിതവും കഥയും പറയുന്ന ചിത്രങ്ങളാണ് മാരി സെല്‍വരാജിന്റേത്. പാ.രഞ്ജിത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രവും ചര്‍ച്ച ചെയ്യുന്നത് ദളിത് വിഭാഗങ്ങളുടെ രാഷ്ട്രീയം തന്നെയാണ്. കര്‍ണനും മുന്നോട്ട് വെക്കുന്ന ആശയം ഇത്തരം രാഷ്ട്രീയമാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും മേക്കിംഗ് വീഡിയോയ്ക്കും സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിന്റെ ആദ്യഗാനത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്. കറുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന ചെറു വെട്ടത്തിലാണ് പാട്ടുകാരെയും പിന്നണി പ്രവര്‍ത്തകരേയും ചിത്രീകരിച്ചിരിക്കുന്നത്. കേള്‍ക്കുന്നവന്റെ മനസിലേക്ക് ആഴ്ന്നിറങ്ങുന്ന വശ്യമായ എന്തോ…

    Read More »
  • ജീത്തു ജോസഫ് മലയാളത്തിന്റെ ഹിച്കോക്ക് ആകുന്നു, ദൃശ്യം 2 അപാരം-ദൃശ്യം 2 റിവ്യൂ

    2013 ലാണ് ജീത്തു ജോസഫിന്റെ കരിയർ മാറ്റിമറിച്ച ദൃശ്യം റിലീസ് ചെയ്തത്. മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത ക്രൈം ത്രില്ലറിന്റെ കഥാകദന രീതി ആ സിനിമയ്ക്ക് നിരൂപക പ്രശംസ നേടിക്കൊടുത്തു എന്ന് മാത്രമല്ല ടിക്കറ്റ് വില്പനയിലൂടെ 50 കോടി മറികടന്ന ആദ്യ മലയാള സിനിമയാകുകയും ചെയ്തു ദൃശ്യം. ഈ കോവിഡ് കാലത്ത് ഒ ടി ടി ആയി ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 ഒന്നാം ഭാഗത്തിനൊപ്പമോ മുകളിലോ നിൽക്കുന്നു എന്നത് ജീത്തു ജോസഫ് എന്ന സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. ഒരു രാത്രി ഭയചകിതനായ ഒരാൾ ഓടുന്നതും അവിചാരിതമായി മോഹൻലാൽ ജീവൻ നൽകിയ കഥാപാത്രം ജോർജ് കുട്ടി ഒരു മൃതശരീരം മറവ് ചെയ്യുന്നതിന് ദൃക്‌സാക്ഷി ആകേണ്ടി വരികയും ചെയ്യുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. വരുണിന്റെ കൊലപാതകം നടക്കുന്ന രാത്രിയ്ക്ക് ശേഷം ജോർജ് കുട്ടിയുടെ കുടുംബം സാമ്പത്തികമായി രക്ഷപ്പെട്ടെങ്കിലും ആ കാളരാത്രിയുടെ ഓർമ്മകൾ അവരെ ഇപ്പോഴും വേട്ടയാടുന്നു. ദൃശ്യം ഒന്നാം ഭാഗം പോലെ…

    Read More »
Back to top button
error: