MovieTRENDING

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്

നദിർഷാ പൂർണ്ണമായും ഫാൻ്റെസി കോമഡി ജോണറിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മാജിക്ക് മഷ്റൂം.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തി മൂന്നിന് പ്രദർശനത്തിനെ
ത്തുന്നു.
മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ ഈ ചിത്രം നിർമ്മിക്കുന്നു.
കഞ്ഞിക്കുഴി എന്നമലയോര കാർഷിക ഗ്രാമ പശ്ചാത്തലത്തിൽ അയോൺ എന്ന യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം.
മാജിക്കൽ റിയലിസമെന്ന ജോണറിലൂടെ ഒരു ഫാമിലി ഹ്യൂമർ ചിത്രമാണിത്.
പ്രത്യേക സ്വഭാവ വിശേഷങ്ങളുടെ ഉടമയായ അയോണിൻ്റെ കഥാപാത്രം പ്രേക്ഷകർക്ക് ഏറെ കൗതുകം പകരും വിധത്തിലാണ് നദിർഷാ അവതരിപ്പിക്കുന്നത്.
ഈ കൗതുകങ്ങൾ ക്കൊപ്പം ജീവിത ഗന്ധിയായ നിരവധി മുഹൂർത്തങ്ങളും ഈ ചിത്രത്തിന് അകമ്പടിയായി ഉണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണനാണ് അയോൺ എന്ന കഥപാത്രത്തെ ഏറെ ഭദ്രമാക്കുന്നത്.
അമർ അക്ബർ അന്തോനി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായും, കട്ടപ്പനയിലെ ഋഥിക് റോഷനിലൂടെ അഭിനേതാവായും വിഷ്ണു ഉണ്ണികൃഷ്ണനെ അഭ്രപാളികളിൽ അവതരിപ്പിച്ച നാദിർഷയും, വിഷ്ണു ഉണ്ണികൃഷ്ണനും നല്ലൊരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്.
അൽത്താഫ് സലിം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അക്ഷയ ഉദയകുമാറും മീനാക്ഷിയുമാണ് നായികമാർ.
സിദ്ധാർത്ഥ് ഭരതൻ, ഹരിശീ അശോകൻ, ജോണി ആൻ്റെണി ,. ജാഫർ ഇടുക്കി, ബിജുക്കുട്ടൻ, അഷറഫ് പിലാക്കൽ, ബോബി കുര്യൻ, ബിജുക്കുട്ടൻ, ശാന്തിവിള ദിനേശ്,അബിൻ ബിനോ, ഷമീർ ഖാൻ, അരുൺപുനലൂർ, മാസ്റ്റർ സുഫിയാൻ
പൂജ മോഹൻരാജ്, ആലീസ്, ആകാശ് ദേവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്നതാണ് നാദിർഷ .കാരണം
നാദിർഷ മികച്ച ഗായകനും , സംഗീതസം വിതയകനും ആംണ്.
ഈ ചിത്രത്തിൽ നദിർഷാ ഈണമിട്ട അഞ്ചു ഗാനങ്ങൾ ഉണ്ട്.
ഇൻഡ്യയിലെ പ്രശസ്ത ഗായകരായ ശങ്കർ മഹാദേവൻ, ശ്രേയാഘോഷൽ, സോഷ്യൽ മീഡിയ താരം
ഹനാൻഷാ എന്നിവരും , ജനപ്രിയ ഗായകരായ ജാസിഗിഫ്റ്റ്. വിനീത് ശ്രീനിവാസൻ. റിമിടോമി എന്നിവരും ഈ ചിത്രത്തിൽ പാടുന്നു.
ബി. കെ.ഹരിനാറായണൻ,രാജീവ്‌. ആലുങ്കൽ.സന്തോഷ് വർമ്മ, രാജീവ് ഗോവിന്ദൻ, യദു കൃഷ്ണൻ എന്നിവരാണ് ഗാനരചയിതാക്കൾ.
പശ്ചാത്തല സംഗീതം – മണികണ്ഠൻ അയ്യപ്പ .
ഛായാഗ്രഹണം – സുജിത് വാസുദേവ്.
എഡിറ്റിംഗ് – ജോൺ കുട്ടി.
കലാസംവിധാനം. എം. ബാവ.
സ്റ്റിൽസ് – അജി മസ്ക്കറ്റ്.
മേക്കപ്പ് – പി.വി. ശങ്കർ.
ഹെയർ സ്റ്റൈലിഷ് – നരസിംഹ സ്വാമി.
കോസ്റ്റ്യും – ഡിസൈൻ-
ദീപ്തി അനുരാഗ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷൈനു ചന്ദ്രഹാസ്.
സ്റ്റുഡിയോ – ചലച്ചിത്രം.
ഫിനാൻസ് കൺട്രോളർ റ സിറാജ് മൂൺ ബീം.
പ്രൊജക്റ്റ് ‘ഡിസൈനർ – രജീഷ് പത്തംകുളം.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷാജി കൊല്ലം.
മാനേജേഴ്സ് – പ്രസാദ് ശ്രീകൃഷ്ണപുരം,
അരുൺ കണ്ണൂർ, അനൂപ് തൊടുപുഴ ‘
പ്രൊഡക്ഷൻ കൺട്രോളർ – ജിനു. പി.കെ.
തൊടുപുഴ, ഇടുക്കി, ഒറ്റപ്പാലം,എന്നിവിടങ്ങ
ളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ജനുവരി ഇരുപത്തിമൂന്നിന് പ്രദർശനത്തിനെ
ത്തുന്നു.
വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: