ഐപിഎസ് ഋഷിരാജ് സിങ്ങ് എഴുതിയ പുസ്തകം പ്രകാശനം ചെയ്യുന്നു. ”വൈകും മുന്‍പേ” എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഫെബ്രുവരി 20ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുന്നത്. ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് മുഖ്യാതിഥിയായിരിക്കും. മാതൃഭൂമി ബുക്ക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. 200 രൂപയാണ് പുസ്തകത്തിന്റെ വില.
രാഷ്ട്രീയത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ കുട്ടികള്‍ക്കുളള പങ്ക് മുന്നില്‍ക്കണ്ട്, അവരെ അതിന് പ്രാപ്തരാക്കുന്നതിന് വേണ്ടി രാക്ഷിതാക്കള്‍ എപ്രകാരമായിരിക്കണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു പുസ്തകമാണിത്. മാത്രമല്ല ഋഷിരാജ് സിങ്ങിന്റെ ഔദ്യോഗിക ജീവിതത്തിനിടയില്‍ കാണാനും കേള്‍ക്കാനുമിടവന്ന ദുരനുഭവങ്ങളും അവയിലേക്ക് വ്യക്തികള്‍ എത്തിച്ചേരാനുളള കാരണങ്ങളും മനസ്സിലാക്കിക്കൊണ്ടാണ് അദ്ദേഹം ആത്മകഥാപുസ്തകം എഴുതിയിരിക്കുന്നത്.
അതേസമയം, എക്‌സൈസ് കമ്മീഷണറായിരുന്നപ്പോള്‍ സന്ദര്‍ശിച്ച 984 സ്‌കൂളുകളിലേയും കോളേജുകളിലേയും കുട്ടികളെ മുന്‍നിര്‍ത്തിയാണ് ഈ പുസ്തകം രചിക്കാന്‍ പ്രേരണയായതെന്ന് ഋഷിരാജ് സിങ്ങ് പറയുന്നു. അന്ന് കുട്ടികളില്‍ നിലനിന്നിരുന്ന പ്രധാന പ്രശ്‌നം സമ്മര്‍ദ്ദം അഥവാ stress, ആയിരുന്നു.കുട്ടികളുടെ പാഠ്യേതര പദ്ധതികളിലോ കഴിവുകളിലോ പ്രാധാന്യം കൊടുക്കാതെ പഠനം എന്ന ലക്ഷ്യത്തിലേക്കും ഉയര്‍ന്ന മാര്‍ക്ക് എന്ന ഒറ്റക്കാര്യത്തിലേക്കും തളളിവിടുന്ന മാതാപിതാക്കള്‍. കുട്ടികളുടെ ഈ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ അവരോട് നന്നായിട്ട് ഒന്ന് സംസാരിക്കാനോ അവരുമായി ചെലവഴിക്കാനോ മാതാപിതാക്കള്‍ സമയം കണ്ടെത്തുന്നില്ല. ഇങ്ങനെ ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കാരണം അവര്‍ ചെന്ന് ചേക്കേറുന്നത് ലഹരിയിലേക്കോ വീട് വിട്ട് പോകുന്നതിലേക്കോ അല്ലെങ്കില്‍ ആത്മഹത്യയിലേക്കോ ആയിരിക്കും. അതിനാല്‍ കുട്ടികളുടെ കാര്യത്തില്‍ ഇനിയും നമ്മള്‍ വൈകിക്കൂടാ എന്ന് അറിയിക്കുന്നതിനുവേണ്ടിയാണ് ഈ പുസ്തകമെന്ന് ഋഷിരാജ് സിങ് പറയുന്നു.
അതിനാല്‍ പരമാവധി മാര്‍ഗനിര്‍ദേശങ്ങളും അപകടങ്ങളെക്കുറിച്ചുളള മുന്നറിയിപ്പുകളും തുടര്‍പഠനത്തിന് ആവശ്യമായ കരിയര്‍ഗൈഡന്‍സും നിയമങ്ങളെക്കുറിച്ചുളള അവബോധവും ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു.