LIFETRENDING

നടന്‍ മാധവൻ ഇനി ഡോ.മാധവൻ

ഴിവുറ്റ കഥാപത്രങ്ങളിലൂടെയും മികച്ച പ്രകടനങ്ങളിലൂടെയും ലോകസിനിമയിലെ പ്രേക്ഷകരെ ആകർഷിച്ച ചലച്ചിത്രതാരം ആണ് മാധവൻ. മാധവന്റെ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് എപ്പോഴും ഉണ്ടാവാറുള്ളത്. താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ വിക്രം വേദ, ഇരുതി സുട്ര് തുടങ്ങിയ ചലചിത്രങ്ങളുടെ വലിയ വിജയവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്.അലൈപായുതേ, കന്നത്തില്‍ മുത്തമിട്ടാല്‍, മിന്നലെ, അന്‍പേ ശിവം, ആയുധ എഴുത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് തമിഴ് പ്രേക്ഷകർക്കിടയിൽ മാധവൻ തന്റേതായ സ്ഥാനം ഉറപ്പിക്കുന്നത്. ത്രീ ഇഡിയറ്റ്സ്, തനു വെഡ്സ് മനു തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലും താരം പ്രേക്ഷപ്രീതി നേടിയിരുന്നു. ഹിന്ദി മിനി സ്ക്രീനിലൂടെയാണ് മാധവൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.


കലയ്ക്കും സിനിമയ്ക്കും നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് കൊല്‍ഹാപൂരിലെ ഡി വൈ പട്ടീല്‍ എഡ്യൂക്കേഷൻ സൊസൈറ്റി അദ്ദേഹത്തിന് ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചത്. ഈ അംഗീകാരം കൂടുതൽ മികവുറ്റ കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് പ്രോത്സാഹനമാകുമെന്ന് മാധവൻ പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ പുതിയ പ്രോജക്ടുകൾ തിരഞ്ഞെടുക്കാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരം നേടിയ മാധവന് ആശംസകളുമായി നിരവധി താരങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയിരുന്നു. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കട്രി-ദ് നബി എഫക്ട് എന്ന സിനിമ ഉടൻ പ്രദർശനത്തിനെത്തും. ISRO ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് മാധവൻ ചിത്രം സംവിധാനം ചെയ്യുന്നത്.

Back to top button
error: