LIFETRENDING

മാസ്റ്റേഴ്സ് കൂടിക്കാഴ്ച നടത്തിയത് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനോ.?

ളരെ കുറഞ്ഞ കാലയളവിൽ തമിഴ് സിനിമാലോകത്ത് തങ്ങളുടെതായ ഇരിപ്പിടം സ്വന്തമാക്കിയ സംവിധായകരാണ് ലോകേഷ് കനകരാജും എച്ച് വിനോദും. മാനഗരം, കൈതി, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് ശ്രദ്ധ നേടിയപ്പോള്‍ ചതുരംഗ വേട്ടൈ, ധീരൻ അധികാരം ഒന്‍ട്ര്, നേർകൊണ്ട പാർവൈ എന്നീ ചിത്രങ്ങളിലൂടെയാണ് ഏച്ച്. വിനോദ് തന്റേതായ സ്ഥാനം നേടിയത്. രണ്ടു പേരുടെയും രണ്ടാമത്തെ ചിത്രം സംഭവിച്ചത് നടനായ കാർത്തിക്കൊപ്പം ആയിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളുമാണ്.

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രം ലോകവ്യാപകമായി വലിയ ശ്രദ്ധനേടുകയും കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. അജിത്തിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും ചലച്ചിത്രപ്രേമികളും.

ലോകേഷ് കനകരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇന്ന് രാവിലെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. Good time spent with Vinoth anna after years! #Brotherhood എന്ന ക്യാപ്ഷനോടു കൂടിയാണ് എച്ച് വിനോദും ഒന്നിച്ചുള്ള ചിത്രം ലോകേഷ് പങ്കുവച്ചിരിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രം പങ്കുവെച്ചതോടെ ഇരുവരും ചേർന്നുള്ള പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടോ എന്ന തരത്തിലാണ് കമൻറുകളില്‍ ആരാധകരുടെ ചോദ്യം നിറയുന്നത്. തല-ദളപതി കോംബിനേഷനില്‍ ഒരു സിനിമ ചെയ്യാനാണ് ആരാധകർ കമന്റുകളില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് പങ്കു വച്ചിരിക്കുന്ന ചിത്രത്തിന് പിന്നിൽ എന്തോ രഹസ്യം ഉണ്ട് എന്നാണ് മറ്റൊരു വിഭാഗം ആരാധകരും പറയുന്നത്. ഏതായാലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളും സംവിധായകരും ഒരുമിക്കുന്നത് കാണാൻ വേണ്ടി കാത്തിരിക്കുകയാണവര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button