LIFE
-
കൂടുതല്‍ ദൃശ്യമികവോടെ ശിവാജി ഇനി മുതല്‍ ആമസോണില്‍
സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ നായകനാക്കി ബ്രഹ്മാണ്ട സംവിധായകന്‍ ശങ്കര്‍ സംവിധാനം ചെയ്ത ശിവാജി 2007 ലാണ് പ്രദര്‍ശനത്തിനെത്തിയത്. ശങ്കറും രജനികാന്തും ആദ്യമായി ഒരുമിച്ച സിനിമ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 60 കോടി ബഡ്ജറ്റിലൊരുങ്ങിയ സിനിമ ലോകവ്യാപകമായി വലിയ കളക്ഷന്‍ നേടിയിരുന്നു. തമിഴ്‌നാട്ടിലൊന്നാകെ ശിവാജി തരംഗം അലയടിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. ചിത്രത്തില്‍ രജനികാന്തിനൊപ്പം സുമന്‍, വിവേക്, ശ്രിയ ശരണ്‍, മണിവര്‍ണന്‍, രഘുവരന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴ്‌നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ അസമത്വത്തിനും അനീതിക്കുമെതിരെ പോരാടുന്ന ശിവാജിയുടെ കഥയാണ് ചിത്രം സംസാരിക്കുന്നത്. സാധാരണ കഥയെ മികച്ച തിരക്കഥ കൊണ്ടും ഗംഭീര മേക്കിംഗ് കൊണ്ടുമാണ് ശങ്കര്‍ മികച്ചതാക്കിയത്. AVM Productions ആണ് ചിത്രം നിര്‍മ്മിച്ചത്. എ.ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഇപ്പോഴും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു നില്‍ക്കുന്നവയാണ്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് കെ.വി.ആനന്ദാണ്. ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ദൃശ്യമികവോടെ ശിവാജി ആമസോണ്‍…
Read More » -
സലിംകുമാർ ഒരാത്മ ചിന്ത…: ഡോ. ആസാദ്
പ്രിയപ്പെട്ട സലിംകുമാർ, ഇന്ന്, വാളുകളിൽ നിറയുന്ന ചിത്രമായ് നിങ്ങളെ കണ്ട് സങ്കടം വന്നിട്ടാണ് ഇതെഴുതുന്നത്. അച്ഛനുറങ്ങാത്ത വീട്ടിലെ അച്ഛനായ് നിങ്ങളെ കണ്ടിട്ട് സങ്കടം വന്നപോലെയല്ല, ആദാമിന്റെ മകൻ അബുവായ് നിങ്ങളെ കണ്ടിട്ട് സങ്കടം വന്നപോലെയല്ല, ദേശീയ അവാർഡ് കിട്ടി നാൾ ‘ഇനിയെന്താണ് പരിപാടികൾ…?’ എന്ന ചോദ്യത്തിനുത്തരമായി ‘പഴയതുപോലെ ചെറിയ കോമഡി വേഷങ്ങൾ ചെയ്ത് ഇങ്ങനെ കഴിഞ്ഞുപോയാൽ മതി’ യായിരുന്നു’ എന്ന മറുപടി കേട്ട് സങ്കടം വന്നപോലെയല്ല… ചാണകക്കുഴിയിൽ വീഴാനും പേപ്പട്ടിക്കടി കൊള്ളാനും മാത്രം നിങ്ങളെ കാസ്റ്റ് ചെയ്തിരുന്ന ‘സൂപ്പർ’ സിനിമകൾ കണ്ട് സങ്കടം വന്നപോലെയല്ല…. നിങ്ങൾക്കറിയാം നമ്മുടെ IFFK, 25 കൊല്ലം പൂർത്തിയാക്കുന്നു. ഉദ്ഘാടനം നടന്നത് തിരുവനന്തപുരത്ത്; സമാപനം പാലക്കാട്. കൊച്ചിയിലെ സ്‌ക്രീനിങ്ങിന് മുൻപേ മറ്റൊരു ചടങ്ങ്. അതിന്റെ ക്ഷണക്കത്തിൽ എഴുതിയത് നിങ്ങളും വായിച്ചു കാണുമല്ലോ? 25 young luminaries from Malayalam Cinema led by Shri. KG George will light the lamp to mark the…
Read More » -
ഇന്ത്യ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ജയിക്കുന്ന കാലഘട്ടം
മദ്രാസ് ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തെ ആധാരമാക്കി ദേവദാസ് തളാപ്പ് നടത്തുന്ന അവലോകനം
Read More » -
ഇനി മേളയിൽ പങ്കെടുത്താൽ അത് തന്നെ പിന്തുണച്ചവരോടുള്ള ചതി: സലിം കുമാര്‍
ഇരുപത്തിയഞ്ചാമത് IFFK കൊച്ചി ഉദ്ഘാടന ചടങ്ങിൽ നിന്നും നടൻ സലിം കുമാറിനെ ഒഴിവാക്കിയ വിവാദം പുതിയ വഴിത്തിരിവിലേക്ക്. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിനെ പങ്കെടുപ്പിക്കാതെ ഇരുന്നതാണ് വിവാദങ്ങൾക്ക് തുടക്കമായത്. വിഷയത്തിൽ നടൻ സലിംകുമാർ അധികൃതരോട് കാരണം ചോദിച്ചപ്പോഴാണ് തനിക്ക് പ്രായക്കൂടുതൽ ഉള്ളതുകൊണ്ടാണ് മേളയിൽ നിന്നും ഒഴിവാക്കി നിർത്തുന്നതെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ കോളജിൽ തന്റെ ജൂനിയറായി പഠിച്ച ആഷിക് അബുവിനും അമൽ നീരദിനുമടക്കം മേളയിലേക്ക് ക്ഷണം ലഭിച്ചതിനെക്കുറിച്ചും സലിംകുമാർ വിശദീകരിച്ചു. ചലച്ചിത്ര മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി ഇന്ന് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 25 തിരിതെളിയിച്ച് ഉദ്ഘാടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. സരിത തീയേറ്ററിലാണ് ചടങ്ങ് നടത്തുന്നത്. വൈകിട്ട് ആറുമണിക്ക് മന്ത്രി എ കെ ബാലൻ ചലചിത്രമേള ഓൺലൈനായി ഉദ്ഘാടനം ചെയ്യും. സലിം കുമാർ വിവാദം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി എന്നോണം അദ്ദേഹത്തിന് മേളയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇനി താൻ മേളക്ക് പങ്കെടുക്കില്ല എന്നാണ് അദ്ദേഹം…
Read More » -
ജോര്‍ജ്ജുകുട്ടിയുടേയും കുടുംബത്തിന്റേയും രഹസ്യങ്ങളുടെ ചുരുളഴിയുന്നു; ദൃശ്യം 2 ലെ ആദ്യഗാനമെത്തി
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദൃശ്യം 2 എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ചിത്രം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് മുന്‍പ് സംവിധായകന്‍ ജിത്തു ജോസഫ് പറഞ്ഞിരുന്നതെങ്കിലും പുറത്ത് വരുന്ന ട്രെയിലറില്‍ നിന്നും ടീസറില്‍ നിന്നും ചിത്രം മറ്റൊരു ത്രില്ലറാണെന്ന സൂചനകളും പ്രേക്ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ആദ്യഭാഗത്തില്‍ അഭിനയിച്ച മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവര്‍ക്ക് പുറമേ മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ജലി നായര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രം ഫെബ്രുവരി 19 ന് ആമസോണ്‍ റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യം 2013ലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ജിത്തു ജോസഫ് എന്ന സംവിധായകന്റെയും മലയാള സിനിമയുടെയും മാറ്റത്തിന് തുടക്കമാവുകയായിരുന്നു ദൃശ്യം. സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു കൊലപാതകം മറച്ചു വെക്കേണ്ടി വരുന്ന ജോര്‍ജ്ജുകുട്ടി എന്ന സാധാരണക്കാരന്റെയും അയാള്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുടെയും കഥയാണ് ദൃശ്യത്തിലൂടെ ജിത്തു ജോസഫ് പ്രേക്ഷകരോട് സംവദിച്ചത്. ചിത്രം അവസാനിക്കുമ്പോള്‍…
Read More » -
രമേശ് പിഷാരടിയും കോൺഗ്രസിൽ
നടനും സംവിധായകനും മിമിക്രി ആർട്ടിസ്റ്റുമായ രമേശ് പിഷാരടി കോൺഗ്രസിൽ ചേരുന്നു. ഇന്ന് ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. കോൺഗ്രസിൽ ചേരാനുള്ള തീരുമാനമെടുത്തത് ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയതിനു ശേഷമാണ്.
Read More » -
കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലോ? സുരേഷ്‌കുമാറിന്റെ പ്രതികരണം
കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് നടിയായ കീർത്തി സുരേഷിന്റെയും സംഗീതസംവിധായകനായ അനിരുദ്ധന്റെയും വിവാഹ വാർത്തയെക്കുറിച്ചുള്ള ചർച്ചകളാണ്. അനിരുദ്ധും കീർത്തിയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും വൈകാതെ തന്നെ വിവാഹം കഴിക്കുമെന്നും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ച. കീര്‍ത്തി സുരേഷ് നായികയായെത്തിയ റെമോ, താനാ സേർന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചത് അനിരുദ്ധാണ്. ഇരുവരും തമ്മില്‍ വർഷങ്ങളായി സൗഹൃദത്തിലുമാണ്. കീർത്തി സുരേഷും അനിരുദ്ധും ചേർന്നു നിൽക്കുന്ന ഒരു ഫോട്ടോയാണ് സംശയത്തിന്റെ ചൂടേറ്റിയത്. എന്നാൽ പ്രസ്തുത വിഷയത്തിൽ ഇതുവരെ ഇരുവരും തങ്ങളുടെ അഭിപ്രായം പുറത്തു പറഞ്ഞീട്ടില്ല ഇപ്പോഴിതാ കീർത്തി-അനിരുദ്ധ് വിവാഹ വാര്‍ത്തയെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷിന്റെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമാണെന്നും ഇത് മൂന്നാം തവണയാണ് ഇത്തരമൊരു വാർത്ത ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴിലും തെലുങ്കിലുമായി നിറയെ ചിത്രങ്ങൾ കയ്യിലുള്ള താരമാണ് കീർത്തി സുരേഷ്. രജനീകാന്തിന്റെ ഏറ്റവും പുതിയ…
Read More » -
പാഞ്ഞു വന്ന കാർ തട്ടിത്തെറിപ്പിച്ചത് കുഞ്ഞ് ജുവലിന്റെ പ്രതീക്ഷകൾ, സാലി കണ്ണീരോർമ്മ
ഏറ്റുമാനൂർ വള്ളോംകുന്ന് വീടിന്റെ പടി കയറുമ്പോൾ ജുവൽ ഒരു ദീർഘനിശ്വാസം എടുത്തിരിക്കണം. അനാഥാലയത്തിൽ നിന്ന് ഒരു വീടിന്റെ സുരക്ഷിതത്വത്തിലേയ്ക്കുള്ള പറിച്ചുനടലിന് ആ നിശ്വാസത്തേക്കാൾ ചൂടുണ്ടായിരുന്നു. എന്നാൽ ജുവലിന്റെ സ്വപ്നങ്ങളെയാണ് പാഞ്ഞു വന്ന കാർ തട്ടിത്തെറുപ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് വള്ളോംകുന്നിൽ എം പി ജോയിയും ഭാര്യ സാലിയും ജുവലിനെ ദത്തെടുക്കുന്നത്.നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ഡൽഹിയിൽ നിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. പെൺകുഞ്ഞ് ജനിച്ചാൽ ജോയിയും സാലിയും ഇടാൻ വച്ച പേരായിരുന്നു ജുവൽ.ഹിന്ദി മാത്രം പറയാൻ അറിയുന്ന ആ കുഞ്ഞ് മിടുക്കിക്ക് അവർ ജുവൽ എന്ന് പേരിട്ടു. ജുവലിനെയും കൂട്ടി ബന്ധുവീട്ടിൽ പോയി വരുമ്പോൾ ആണ് സാലിയെ കാർ ഇടിക്കുന്നത്.കാർ പാഞ്ഞടുക്കുന്നത് കണ്ട് മമ്മി തന്നെ തള്ളി മാറ്റുകയായിരുന്നുവെന്ന് ജുവൽ പറയുന്നു. സാലി മരണത്തിന് കീഴടങ്ങിയപ്പോൾ ജുവലിന് നിസാര പരിക്കുകളെ ഉളളൂ. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് മൂന്നുതൊട്ടിയൽ എംഎം രഞ്ജിത്ത് ആണ്.സുഹൃത്തിന്റെ കാർ ആണ് രഞ്ജിത്ത് ഓടിച്ചിരുന്നത്. രഞ്ജിത്ത് ഇന്നലെ കാറുമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ…
Read More » -
കര്‍ണന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കര്‍ണന്‍. ചിത്രത്തില്‍ മലയാളികളായ രജീഷ വിജയനും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി ക്രിയേഷന്‍സിനു വേണ്ടി കലൈപുളി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തേനി ഈശ്വറാണ്. ചിത്രം ഏപ്രില്‍ 9 ന് തീയേറ്ററുകളിലെത്തും.
Read More » -
സാല്‍മണ്‍ 3D; പ്രണയഗാനം പുറത്തിറങ്ങി
ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്ന പ്രത്യേകതയുമുളള ചിത്രമായ സാല്‍മണ്‍ ത്രിഡിയിലെ കാതല്‍ എന്‍ കവിയേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. നവീന്‍ കണ്ണന്റെ രചനയില്‍ ശ്രീജിത്ത് എടവന സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമാണ്. എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷലീല്‍ കല്ലൂര്‍, ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്സ് ഡി പെക്കാട്ടില്‍, കീ എന്റര്‍ടൈന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്നു പതിനഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ”സാല്‍മണ്‍ ‘ത്രിഡി സംവിധാനം ചെയ്യുന്നത് ഷലീല്‍ കല്ലൂരാണ്. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്. ഗായകന്‍ വിജയ് യേശുദാസ് സര്‍ഫറോഷ് എന്ന പ്രധാനകഥാപാത്രത്തെ സാല്‍മണില്‍ അവതരിപ്പിക്കുന്നു. ശ്രീജിത്ത് എടവനയാണ് സംഗീതവും പശ്ചാതല സംഗീതവുമൊരുക്കുന്നത്. പാന്‍ ഇന്ത്യന്‍ രീതിയിലുള്ളതാണ് സാല്‍മണിന്റെ സംഗീതമെന്നും അതുകൊണ്ടുതന്നെ ഏത് ഭാഷയിലുള്ളവര്‍ക്കും…
Read More »