LIFETRENDING

ബിജു മേനോന്‍ ചിത്രം ” ആര്‍ക്കറിയാം” മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും

ബിജുമേനോന്‍, ഷറഫുദ്ധീന്‍, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആര്‍ക്കറിയാം മാര്‍ച്ച് 12 ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ധനനും, സാനു ജോണ്‍ വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജി. ശ്രീനിവാസ റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ദിവേച്ഛയാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ആര്‍ക്കറിയാം. ചിത്രത്തില്‍ ബിജു മേനോന്‍ വൃദ്ധനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

Back to top button
error: