Breaking NewsCrimeKeralaLead NewsNEWSNewsthen Special

ക്ഷേത്രത്തില്‍ വളര്‍ത്തു നായയുമായി എത്തി യുവാവിന്റെ അക്രമം; പോലീസുകാരന് പരിക്ക്‌

കൊല്ലം പത്തനാപുരത്തു ക്ഷേത്രത്തിൽ വളർത്തു നായയുമായി എത്തി അതിക്രമം കാട്ടിയ ശേഷം പൊലീസ് ജീപ്പ് മറ്റൊരു വാഹനം ഉപയോഗിച്ച് ഇടിച്ച് തെറിപ്പിച്ച് യുവാവ് രക്ഷപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ദേവൻ എന്ന സജീവാണ് ക്ഷേത്രവളപ്പിൽ  ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പിടവൂർ പുത്തൻകാവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ തിങ്കളാഴ്ച രാത്രി 12  മണിയോടെയായിരുന്നു ഗുണ്ടാ വിളയാട്ടം.

പൊലീസ് വാഹനത്തിലുണ്ടായിരുന്ന  സിവിൽ പൊലീസ് ഓഫിസർ അനീഷിന് പരുക്കേറ്റു. പൊലീസ് വാഹനത്തിന്‍റെ ഒരുഭാഗം തകർന്നു. പിടവൂർ ക്ഷേത്രത്തിലെ  ഭാഗവത സപ്താഹ യജ്ഞത്തിനിടയ്ക്കാണ് അതിക്രമം. അന്നദാന പാചകപ്പുരയിലേക്ക് നായയുമായി എത്തിയാണ് സജീവ് ആദ്യം  ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ക്ഷേത്രം ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയപ്പോൾ പോലീസിന് നേരെ തിരിയുകയായിരുന്നു. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: