LIFETRENDING

ഹെലൻ ആവാൻ കീർത്തി പാണ്ഡ്യൻ: ഫസ്റ്റ്‌ലുക്ക്‌ പുറത്ത്

ന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി മാത്തുക്കുട്ടി സേവ്യർ രചനയും സംവിധാനവും നിർവഹിച്ച ഹെലൻ മലയാളത്തിലെ വലിയ വിജയമായിരുന്നു. വിനീത് ശ്രീനിവാസൻ നിർമ്മിച്ച ചിത്രം വളരെയധികം ജനപ്രീതി നേടുകയും നിരൂപക പ്രശംസ സമ്പാദിക്കുകയും ചെയ്തിരുന്നു.


ചിത്രത്തിന്റെ റീമേക്ക് അവകാശം പല ഭാഷകളിലേക്കും വിറ്റുപോയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പായ അന്‍പിര്‍ക്കിനിയാള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

മലയാളത്തിൽ അന്ന ബെന്‍ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തെ തമിഴിൽ അവതരിപ്പിക്കുന്നത് കീർത്തി പാണ്ഡ്യനാണ്. കീർത്തിയുടെ അച്ഛനായ അരുൾ പണ്ഡ്യനാണ് മലയാളത്തിൽ ലാൽ ചെയ്ത അച്ചന്‍ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത്. അന്ന ബെന്നിന്റെ പ്രകടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ഹെലൻ. ചിത്രം സര്‍വൈവല്‍ ത്രില്ലര്‍ ഗണത്തിൽ പെടുന്നതാണ്. മലയാളത്തിൽ അസർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴിലും ആ കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത് ഗോകുൽ ആണ്. അരുള്‍ പാണ്ഡ്യന്‍ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.

Back to top button
error: