MovieTRENDING

“മന ശങ്കര വര പ്രസാദ് ഗാരു” നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാർ ചിരഞ്ജീവി

ആഗോള തലത്തിൽ 300 കോടി കളക്ഷൻ നേടിയ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ ഗംഭീര വിജയത്തെത്തുടർന്ന്, തെലുങ്ക് പ്രേക്ഷകർക്കായി ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കു വെച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. തെലുങ്ക് പ്രേക്ഷകരുമായി വർഷങ്ങളായി തകർക്കാനാവാത്ത ബന്ധം താൻ പങ്കിടുന്നത് എന്തുകൊണ്ടാണെന്നും ഇതിലൂടെ ഒരിക്കൽ കൂടി അദ്ദേഹം തെളിയിച്ചു. എട്ടാം ദിവസം 300 കോടി ആഗോള ഗ്രോസ് പിന്നിട്ടതോടെ, തെലുങ്ക് സിനിമയിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രമായും “മന ശങ്കര വര പ്രസാദ് ഗാരു” മാറി. ചിരഞ്ജീവിയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം, വടക്കേ അമേരിക്കയിൽ 3 മില്യൺ ഡോളർ മറികടന്നു കൊണ്ടും ഇരുവരുടെയും കരിയറിൽ പുതിയ ചരിത്രം കുറിച്ചു. റിലീസ് ചെയ്ത് ഒൻപതാം ദിവസവും വമ്പൻ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിനോടകം നിരവധി റെക്കോർഡുകൾ തകർത്ത ചിത്രം, ഇപ്പോൾ കൂടുതൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുന്നതിന്റെ വക്കിലാണ്.

ചിത്രം ബോക്സ് ഓഫീസിൽ തരംഗങ്ങൾ സൃഷ്ടിക്കുകയും ഉത്സവ സീസണിന് ഊർജ്ജം പകരുകയും ചെയ്യുന്ന സമയത്ത്, ചിത്രം നേടുന്ന കളക്ഷനെക്കാളും, ഈ വിജയത്തിന് പിന്നിലുള്ള ശ്കതിയായ തന്റെ ആരാധകരെയും വിതരണക്കാരെയും കഠിനാധ്വാനികളായ ടീമിനെയും കുറിച്ചു സംസാരിക്കാനാണ് ചിരഞ്ജീവി തീരുമാനിച്ചത്. തന്റെ ഹൃദയംഗമമായ കുറിപ്പിൽ, “മന ശങ്കര വര പ്രസാദ് ഗാരു” വിനെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന യാത്രയെക്കുറിച്ച് അദ്ദേഹം ആഴത്തിൽ സംസാരിച്ചു. ഒപ്പം, തന്റെ കരിയറിലെ ഓരോ നാഴികക്കല്ലും ചലച്ചിത്രപ്രേമികളുടെ തലമുറകളുടെ വാത്സല്യത്താൽ രൂപപ്പെട്ടതാണെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഈ സന്ദേശം അദ്ദേഹത്തിന്റെ ആരാധകർക്കിടയിൽ വ്യാപകമായി പ്രതിധ്വനിക്കുന്നു എന്നതിനൊപ്പം, അവർ അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യം ആഘോഷിക്കുന്നതുപോലെ ഈ സിനിമയും ആഘോഷിക്കുന്നു.

Signature-ad

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ സന്ദേശം ഇങ്ങനെ, “ഞങ്ങളുടെ ‘മന ശങ്കര വര പ്രസാദ് ഗാരു’വിന്റെ വമ്പിച്ച വിജയം കണ്ട് എന്റെ ഹൃദയം നന്ദി കൊണ്ട് നിറയുന്നു. ഞാൻ എല്ലായ്പ്പോഴും നിങ്ങളുടെ സ്നേഹത്താലാണ് നിലനിൽക്കുന്നത്, ഇന്ന് നിങ്ങൾ അത് വീണ്ടും തെളിയിച്ചു. ഈ ചിത്രം നേടിയ റെക്കോർഡ് തെലുങ്ക് പ്രേക്ഷകർക്കും പ്രിയപ്പെട്ട വിതരണക്കാർക്കും പതിറ്റാണ്ടുകളായി എന്നോടൊപ്പം നിന്ന എന്റെ പ്രിയപ്പെട്ട മെഗാ ആരാധകർക്കും അവകാശപ്പെട്ടതാണ്. തിയേറ്ററിലെ നിങ്ങളുടെ വിസിലുകളാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം. റെക്കോർഡുകൾ വരികയും പോകുകയും ചെയ്യും, പക്ഷേ നിങ്ങൾ എന്നിൽ ചൊരിയുന്ന സ്നേഹം എന്നെന്നേക്കുമായി നിലനിൽക്കുന്നു.

ഈ ബ്ലോക്ക്ബസ്റ്റർ വിജയം, അനിൽ രവിപുടി, നിർമ്മാതാക്കൾ-സാഹു, സുസ്മിത എന്നിവരുടെ കഠിനാധ്വാനത്തിനും ചിത്രത്തിന്റെ മുഴുവൻ ടീമിനും എന്നിൽ നിങ്ങൾക്കുള്ള അചഞ്ചലമായ വിശ്വാസത്തിനും ഉള്ള ആദരവാണ്. നമുക്ക് ആഘോഷം തുടരാം “. ഈ സന്ദേശത്തിലൂടെ, ചിരഞ്ജീവി ഈ ചിത്രത്തിന്റെ ചരിത്രപരമായ വിജയത്തിന് ഉത്തരവാദികളായ എല്ലാവർക്കും നന്ദി പറയുക മാത്രമല്ല, ഓരോ ബ്ലോക്ക്ബസ്റ്ററിനും പിന്നിലെ കൂട്ടായ്മയെ കുറിച്ച് സിനിമാ വ്യവസായത്തെ ഓർമ്മിപ്പിക്കുകയും ചെയ്തു. റെക്കോർഡുകൾ തകർക്കപ്പെട്ടേക്കാമെങ്കിലും, ചിരുവും ആരാധകരും തമ്മിലുള്ള സ്നേഹം ശാശ്വതമായി തുടരുന്നു എന്ന ലളിതമായ സത്യത്തെയും അദ്ദേഹത്തിന്റെ വാക്കുകൾ അടിവരയിടുന്നു.

സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശ്രീമതി അർച്ചനയാണ് ചിത്രം അവതരിപ്പിച്ചത്. പക്കാ ഫാമിലി എന്റെർറ്റൈനെർ ആയി ഒരുക്കിയ ചിത്രത്തിൽ നയൻ‌താരയാണ് നായികാ വേഷത്തിൽ എത്തിയത്. തെലുങ്ക് സൂപ്പർതാരം വെങ്കിടേഷ് അതിഥി വേഷത്തിലും എത്തിയ ചിത്രത്തിൽ കാതറീൻ ട്രീസ, വിടിവി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രഹണം- സമീർ റെഡ്‌ഡി, സംഗീതം- ഭീംസ് സിസിറോളിയോ, എഡിറ്റർ-തമ്മിരാജു, എഴുത്തുകാർ-എസ്. കൃഷ്ണ, ജി. ആദി നാരായണ, പ്രൊഡക്ഷൻ ഡിസൈനർ- എ എസ് പ്രകാശ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് കൃഷ്ണ, വിഎഫ്എക്സ് സൂപ്പർവൈസർ– ലവൻ, കുശൻ (ഡിടിഎം), നരേന്ദ്ര ലോഗിസ, ലൈൻ പ്രൊഡ്യൂസർ-നവീൻ ഗരപതി, അധിക സംഭാഷണങ്ങൾ-അജ്ജു മഹാകാളി, തിരുമല നാഗ്, ചീഫ് കോ ഡയറക്ടർ-സത്യം ബെല്ലംകൊണ്ട, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: