വേറെ ലെവൽ ”സാഗോ” ശിവകാർത്തികേയന്റെ പുതിയ ചിത്രത്തിലെ ആദ്യ ഗാനം എത്തി

ശിവകാര്‍ത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്യുന്ന അയലാൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ ആണ്. ഇന്‍ഡ്ര് നേട്ര് നാളൈ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആര്‍.രവികുമാർ തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രമാണ് അയലാന്‍. 24 am സ്റ്റുഡിയോസിനുവേണ്ടി ആർ ഡി രാജയും,കെ.ജെ.ആര്‍ സ്റ്റുഡിയോസിനു വേണ്ടി കൊട്ടപ്പടി രാജേഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. അയലാന്‍ ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. നിരവ് ഷായാണ് ചിത്രത്തിനുവേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാകുല്‍ പ്രീത് സിങ്ങാണ് ചിത്രത്തിൽ ശിവകാർത്തികേയന്റെ നായികയായി എത്തുന്നത്. യോഗി ബാബു, കരുണാകരൻ, ഇഷാ കോപ്പിക്കാർ ഭാനു പ്രിയ, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2018 ജൂൺ 27നാണ് ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചത്. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രമായതിനാൽ ചിത്രത്തിന്റെ ഓരോ ചുവടും വളരെ ശ്രദ്ധയോടെയാണ് സംവിധായകനും അണിയറ പ്രവർത്തകരും കൈകാര്യം ചെയ്യുന്നത്. അയലാന്‍ എന്ന ചിത്രം പുതിയ ഒരു അനുഭവമായിരിക്കും പ്രേക്ഷകർക്ക് നൽകുക എന്ന് നായകനായ ശിവകാർത്തികേയൻ ഈയടുത്ത് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *