LIFEMovie

ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് സിംഹാദ്രി വീണ്ടും ബി​ഗ് സ്ക്രീനിൽ; ഫാന്‍സ് പടക്കം പൊട്ടിച്ചു, തീയറ്ററില്‍ തീപിടുത്തം – വീഡിയോ

ഹൈദരാബാദ്: ജൂനിയർ എൻടിആറിൻറ 2003ലെ ഹിറ്റ് തെലുങ്ക് ചിത്രം സിംഹാദ്രി വീണ്ടും പ്രദർശിപ്പിച്ച വിജയവാഡയിലെ ഒരു തിയേറ്ററിൽ വൻ തീപിടിത്തം. ജൂനിയർ എൻടിആറിൻറെ ജന്മദിനത്തോടനുബന്ധിച്ചാണ് സിംഹാദ്രി വീണ്ടും റിലീസ് ചെയ്തത്. സിനിമ കാണാൻ ജൂനിയർ എൻടിആർ ആരാധകർ ഇരച്ചെത്തിയിരുന്നു. വിജയവാഡയിലെ അപ്‌സര തിയേറ്ററിലായിരുന്നു ഷോ. ചലച്ചിത്രം തുടങ്ങിയതിന് പിന്നാലെ ആവേശത്തിലായ ആരാധകർ തീയറ്റർ ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചതോടെയാണ് തീയറ്ററിൽ തീ പടർന്നത്.

കാണികളെ തീയറ്ററിൽ നിന്ന് ഒഴിപ്പിക്കുന്നതും, തീയറ്ററിലെ രണ്ടാം നിരയിൽ തീപിടിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ബാൽക്കണിയിൽ നിന്നും മറ്റും എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തീപിടിത്തമുണ്ടാകുന്നതിന് മുമ്പ് ആരാധകർ അകത്ത് പടക്കം പൊട്ടിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തീയേറ്റർ ഉടമകൾ തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതും പോലീസിനെ സഹായത്തിനായി നിയോഗിച്ചതും വീഡിയോയിൽ ഉണ്ട്. സംഭവത്തിന് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണമാണ് ഉണ്ടാകുന്നത്. ഏത് താരത്തിൻറെ ആരാധകരാണെങ്കിലും ബോധം വേണമെന്നാണ് ചിലർ കമൻറ് ചെയ്യുന്നത്. തീക്കളിയാണ് ചില ഫാൻസ് നടത്തിയതെന്നാണ് ചിലർ ആരോപിക്കുന്നത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത സിംഹാദ്രി ജൂനിയർ എൻടിആറുമായുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. ജൂനിയർ എൻടിആറിൻറെ ജന്മദിനത്തിൽ വീണ്ടും റിലീസ് ചെയ്ത ചിത്രം വീണ്ടും കാണാനും താരത്തിൻറെ ജന്മദിനം ആഘോഷിക്കാനും നിരവധി ആരാധകരാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

അതേസമയം, ജൂനിയർ എൻടിആർ തന്റെ വരാനിരിക്കുന്ന ദേവരു എന്ന ചിത്രത്തിൻറെ ഷൂട്ടിംഗുമായി തിരക്കിലാണ്. ജാൻവി കപൂറാണ് ചിത്രത്തിലെ നായിക. ഇതിന് ശേഷം ഹൃത്വിക് റോഷനൊപ്പം വാർ 2 എന്ന ചിത്രവും ജൂനിയർ എൻടിആർ ചെയ്യും.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: