HealthLIFE

രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ വെറുതേ ആകില്ല! അറിയാം ​ഗുണങ്ങൾ

ദിവസവും രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നിരവധി രോ​ഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. ലയിക്കാത്ത നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഉപാപചയം വർദ്ധിപ്പിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും ഉലുവ സഹായിക്കുന്നു. ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഗുണം ഇത് ദഹനം മെച്ചപ്പെടുത്തും എന്നുള്ളതാണ്. ദഹനത്തിനു സഹായിക്കുന്ന അന്റാസിഡുകളുടെ ഉറവിടമാണ് ഉലുവ. അതുകൊണ്ടു തന്നെ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനപ്രശ്നങ്ങളായ അസിഡിറ്റി, വയറിനു കനം ഇവയെല്ലാം അകറ്റുമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

വെറുംവയറ്റിൽ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നതിനും തുടർന്ന് ഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. ഉലുവയിൽ നാരുകൾ (75% വെള്ളത്തിൽ ലയിക്കുന്ന നാരുകൾ) അടങ്ങിയിട്ടുണ്ട്. ഇത് വയറിലും അഡിപ്പോസ് ടിഷ്യൂകളിലും വേഗത്തിൽ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉലുവയിൽ ഫ്ലേവനോയ്‍ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎൽ കുറയ്ക്കാൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൊളസ്ട്രോൾ കൂടുതൽ ഉള്ളവർ ദിവസവും വെറുംവയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്.

Signature-ad

ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഉലുവ വെള്ളം ​ഗുണം ചെയ്യും. ആന്റിബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് മുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഉലുവ വെള്ളം വെറുവയറ്റിൽ കുടിക്കുന്നത് ആരോഗ്യവും തിളക്കവുമുള്ള ചർമം ലഭിക്കാൻ സഹായിക്കും. പ്രമേഹമുള്ളവർ ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കുക.കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉലുവ സഹായകമാണ്.

Back to top button
error: