LIFE

  • റെസിയുടെ സ്വപ്നങ്ങൾക്ക് കൂട്ടായി സർക്കാരും

    കോട്ടയം: ജീവിതസാഹചര്യങ്ങളിൽ തളരാതെ സ്വപ്നങ്ങൾക്ക് വേണ്ടി പോരാടുന്ന ഏറ്റുമാനൂർ സ്വദേശി റെസി മാത്യുവിന് ഒപ്പം നിൽക്കുകയാണ് സ്വന്തം ഭൂമി എന്ന മോഹം സാക്ഷാത്കരിച്ചുകൊടുത്തുകൊണ്ട് സംസ്ഥാന സർക്കാരും. അൻപത്തിരണ്ടാം വയസിൽ ബിരുദം നേടി നിയമ ബിരുദം ജീവിതലക്ഷ്യമാക്കിയ റെസിയുടെ മുൻപിൽ ഒരു തുണ്ട് ഭൂമി പോലും സ്വന്തം പേരിൽ ഇല്ല എന്ന സങ്കടം തീർത്ത പ്രതിസന്ധി ചെറുതായിരുന്നില്ല. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ച് നടന്ന പട്ടയ മിഷൻ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽ നിന്നാണ് പത്തര സെന്റ് സ്ഥലത്തിന്റെ പട്ടയം റെസി ഏറ്റുവാങ്ങിയത്. കണ്ണൂർ സർലകാശാലയിൽ ഒന്നാംവർഷ നിയമ വിദ്യാർഥിനിയായ റെസിക്ക് സ്വന്തം പേരിൽ ഭൂമിയില്ലാത്തതിനാൽ പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാർഥികളായ മക്കൾ അഞ്ജലിക്കും ആശിഷിനുമൊപ്പം വാടക വീട്ടിലാണു റെസ്സി താമസിക്കുന്നത്. പഠനത്തോടൊപ്പം കുട്ടികളുടെ പഠനവും എന്ന വലിയ വെല്ലുവിളിയാണ് റെസിക്കു മുന്നിൽ. ഇത്തരം പ്രതിസന്ധികൾക്കിടെയാണ് 13 വർഷമായി അപേക്ഷ നൽകി…

    Read More »
  • നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഭൂമിയിൽ അവകാശമുറപ്പിച്ച് രാജപ്പനും വിജയമ്മയും

    കോട്ടയം: നാൽപതുവർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തം പേരിൽ ഭൂമി എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് കോട്ടയം നാട്ടകം സ്വദേശികളായ കോണത്തുകേരിൽ ഇ.എൻ രാജപ്പനും വിജയമ്മയും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന പട്ടയ മിഷൻ സംസ്ഥാനതല ഉദ്ഘാടന വേളയിൽ റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജന്റെ കൈയിൽനിന്നു നേരിട്ടാണ് ഇരുവരും പട്ടയം ഏറ്റുവാങ്ങിയത്. 40 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ 25 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിക്കാതിരുന്നത്. പട്ടയം ഇല്ലാതിരുന്നതിനാൽ മറ്റു ആനുകൂല്യങ്ങളും ലഭ്യമായിരുന്നില്ല. ഹൃദ്രോഹിയായ രാജപ്പൻ നേരിട്ട പ്രതിസന്ധികൾ ചെറുതുമല്ല. 74-ാം വയസിലാണെങ്കിലും സ്വന്തം ഭൂമിയിൽ ഭാര്യയോടൊപ്പം ജീവിക്കുക എന്ന ജീവിതാഭിലാഷം പൂർണമാക്കിയാണ് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ പട്ടയം ഏറ്റുവാങ്ങി രാജപ്പൻ മടങ്ങിയത്.

    Read More »
  • മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ്

    മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മാമ്പഴം ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഒരു ഫലമാണ്. പ്രത്യേകിച്ച് ഈ വേനൽക്കാലത്ത് എല്ലാവരുടെയും വീടുകളിൽ സുലഭമായി ലഭിക്കുന്ന ഒരു ഫലമാണ് മാമ്പഴം. ഫൈബറും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഒരു പഴമാണ് മാമ്പഴം. വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്ന മാമ്പഴത്തിൽ അയേണും പൊട്ടാസ്യവുമൊക്കെ ഉണ്ട്. കൂടാതെ വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴം. മാമ്പഴത്തിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുമെന്നാണ് വിദ്ഗധർ പറയുന്നത്. മാമ്പഴസീസൺ ആയതുകൊണ്ട് ഇവ ഇപ്പോൾ കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ മാമ്പഴം മുറിച്ചുവെച്ചാൽ പെട്ടെന്ന് കറുത്തുപോകുന്നു എന്നാണ് പലരുടെയും പരാതി. പഴങ്ങൾ പൊതുവേ മുറിച്ചയുടനെ കഴിക്കുന്നതാണ് എപ്പോഴും നല്ലത്. എന്നാലും ചിലപ്പോഴൊക്കെ മുറിച്ചത് പിന്നീട് കഴിക്കാനായി മാറ്റി വെയ്ക്കേണ്ടി വന്നേക്കാം. അങ്ങനെ മുറിച്ച മൂലം കറുത്തുപോയ മാമ്പഴം കഴിക്കാത്തവരുമുണ്ടാകാം. ഇത്തരത്തിൽ മുറിച്ച മാമ്പഴം കറുത്തുപോകാതിരിക്കാൻ പരീക്ഷിക്കാവുന്ന ഒരു വഴിയെ കുറിച്ചാണിനി പറയുന്നത്. ഇതിനായി ആദ്യം ചെയ്യേണ്ടത് നല്ല മാമ്പഴം…

    Read More »
  • ദിവസവും രാവിലെ കഴിക്കാം കുതിർത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും; അറിയാം ​ഗുണങ്ങൾ

    നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ശരീരത്തിന് വേണ്ട വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയവ ഈ ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതിലൂടെ ലഭിക്കും. അതിൽ തന്നെ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴവും ഉണക്കമുന്തിരിയും. ഇവയൊക്കെ ഒരു രാത്രി വെള്ളത്തലിട്ട് കുതിർത്ത് രാവിലെ വെറുവയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. കുതിർത്ത ഈന്തപ്പഴവും ഉണക്കമുന്തിരിയും ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വിളർച്ചയെ തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. വിറ്റാമിനുകളായ എ, ബി, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങൾ ഈന്തപ്പഴത്തിൽ‌ അടങ്ങിയിട്ടുണ്ട്. ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് കുതിർത്ത ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിൻറെ അംശം കൂടാനും വിളർച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാർ പറയുന്നത്. ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃതദയാരോഗ്യത്തിനും ഇവ നല്ലതാണ്.…

    Read More »
  • പൊതു ചടങ്ങിനിടെ സീരിയല്‍ താരങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് അതേ വേദിയില്‍ മറുപടി നല്‍കി നടി മഞ്‍ജു പത്രോസ് – വീഡിയോ

    പൊതു ചടങ്ങിനിടെ സീരിയൽ താരങ്ങൾക്കെതിരെ മോശം പരാമർശം നടത്തിയതിന് അതേ വേദിയിൽ മറുപടി നൽകി നടി മഞ്‍ജു പത്രോസ്. അഭിനയം എന്നത് ഒരു തൊഴിൽ മേഖലയാണെന്ന് മഞ്‍ജു പത്രോസ് പറഞ്ഞു. ഒരു മേഖലയിലും മുന്നിൽ എത്താൻ എളുപ്പല്ലെന്നും മഞ്‍ജു പറഞ്ഞു. പെരുമ്പിലാവിൽ വെച്ച് നന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയിൽ മഞ്‍ജു സംസാരിക്കുന്നതിന്റെ വീഡിയോ നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്‍ജുവിന്റെ വാക്കുകൾ സീരിയിൽ നടികൾ വരുന്നത് എനിക്കിഷ്‍ടമല്ല. ഞാൻ അങ്ങനെയുള്ള പരിപാടികൾ കാണാറില്ല. സാറിന് ഞങ്ങളെ ഇഷ്‍ടമല്ലാത്തത് അഭിനയിക്കുന്നത് കൊണ്ടാണോ, അതോ സാർ കാണാഞ്ഞിട്ടാണോ എന്ന് അറിയില്ല. എന്തായാലും ഇതൊരു തൊഴിൽ മേഖലയലാണ്. അത്ര ഈസിയല്ല ഒരു മേഖലയിലും മുമ്പിൽ എത്താൻ. എനിക്ക് കൃഷി ഇഷ്‍ടമല്ല. അതുകൊണ്ട് ഒരു കർഷകൻ വേദിയിൽ ഇരിക്കുന്നത് ഇഷ്‍ടമല്ലെന്ന് പറയുന്നതിന്റെ വൈരുദ്ധ്യത സാർ ആലോചിച്ചാൽ കൊള്ളാം എന്നുമായിരുന്നു മഞ്ജു പത്രോസ് വ്യക്തമാക്കിയത്. ആത്മധൈര്യം ചോരാതെ തന്നിലെ സ്ത്രീത്വത്തെയും കലാകാരിയെയും അഭിമാനത്തോടെ…

    Read More »
  • ‘നൂറില്‍ നൂറി’ന്റെ നിറവുമായി ചാക്കോച്ചന്‍; പ്രിയ താരത്തിന് ഇത് സ്വപ്നനേട്ടം

    സിക്‌സ് അടിച്ച് സെഞ്ചുറി തികയ്ക്കുക; ആ സിക്‌സ് കളി ജയിപ്പിക്കുന്നതുകൂടിയാണെങ്കില്‍ പിന്നെ പറയാനുണ്ടോ? ഏതാണ്ട് ആ അവസ്ഥയിലാണ് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബനും. കരിയറില്‍ കുഞ്ചാക്കോ ബോബന്റെ 100-ാം സിനിമയായെത്തിയ ‘2018’ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടി 100 കോടി ക്ലബ്ബിലേക്ക് ഇടം പിടിച്ചത് വെറും 11 ദിവസംകൊണ്ടാണ്. 2023 ല്‍ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ചിത്രം മാറിയിരിക്കുന്നു. അഭിനയ ജീവിതത്തിന്റെ കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ സ്വപ്ന തുല്യമായ നേട്ടമാണ് ചോക്കോച്ചന്‍ നേടിയെടുത്തിരിക്കുന്നത്. 2018 ല്‍ ഷാജി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. നായക പരിവേഷമോ ഹീറിയിസത്തിനോ ഇടമില്ലാതെ വളരെ സാധാരണക്കാരനായ കഥാപാത്രം. ഒരുപക്ഷേ, സഹതാരങ്ങളെക്കാള്‍ പരിമിതമായ സീനുകളും സന്ദര്‍ഭങ്ങളുമാണ് ചാക്കോച്ചനുണ്ടായിരുന്നത്. എന്നാല്‍, തനിക്കു കിട്ടിയ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയില്‍ പ്രേക്ഷകനുമായി സംവദിക്കാന്‍ താരത്തിനു കഴിഞ്ഞു. സ്വപ്നങ്ങളും അതുവരെയുള്ള സമ്പാദ്യവും ഒരു നിമിഷംകൊണ്ട് നിലംപൊത്തുന്നതിനു മുന്നില്‍ കാഴ്ചക്കാരനായി മാത്രം നില്‍ക്കേണ്ടി വന്നവന്റെ നിസഹായതയും വേദനയും പ്രകടമാക്കുന്ന രംഗത്തില്‍ ആ…

    Read More »
  • ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ; ഐശ്വര്യക്ക് പൊലീസ് സംരക്ഷണം

    ഐശ്വര്യ രാജേഷ് നായികയായി എത്തിയ ‘ഫർഹാന’ എന്ന തമിഴ് ചിത്രം വിവാദത്തിൽ. റിലീസിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നതിനാൽ ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുക ആണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് സിനിമുടെ ഉള്ളടക്കമെന്ന ആരോപണവുമായി ഇന്ത്യൻ നാഷണൽ ലീഗ് ഉൾപ്പടെയുള്ള സംഘടനകൾ രം​ഗത്തെത്തിയിരുന്നു. നെൽസൺ വെങ്കടേശൻ സംവിധാനം ചെയ്ത ചിത്രമാണ് ഫർഹാന. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ട്രെയിലർ വന്നപ്പോൾ തന്നെ ചിത്രത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നുവെന്ന് ​ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പ്രതിഷേധം ഉയർന്നതോടെ വിശദീകരണവുമായി നിർമാതാക്കളായ ഡ്രീം വാരിയർ പിക്‌ചേഴ്‌സ് രം​ഗത്തെത്തിയിരുന്നു. നിർമാതാക്കളുടെ വിശദീകരണം ഇങ്ങനെ കൈതി, അരുവി, തീരൻ അധികാരം ഒണ്ട്രു, ജോക്കർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച് പുറത്തിറക്കിയത് ഞങ്ങളുടെ ഡ്രീം വാരിയർ പിക്ചേഴ്സ് ആണ്. ആ നിരയിൽ ഫർഹാന ഇപ്പോൾ മെയ് 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്തു. ആളുകളെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മികച്ച ചിത്രങ്ങൾ നിർമ്മിച്ച്…

    Read More »
  • യാത്രക്കാർക്ക് ആശ്വസിക്കാം, ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം; എങ്ങനെ ട്രാൻസ്ഫർ ചെയ്യാം ?

    ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും കുടുംബാംഗങ്ങൾക്ക് കൈമാറാം ഒരു യാത്രക്കാരന് തന്റെ കയ്യിലുള്ള കൺഫേം ടിക്കറ്റ് പിതാവ്, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ്, ഭാര്യ എന്നിങ്ങനെ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലേക്ക് മാറ്റാം. ഇതിനായി ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് യാത്രക്കാരൻ അപേക്ഷ നൽകണം. ഇതിനുശേഷം, ടിക്കറ്റിൽ യാത്രക്കാരന്റെ പേര് മാറ്റി, ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യുന്ന അംഗത്തിന്റെ പേര്…

    Read More »
  • റിലീസ് ചെയ്ത് 12 ദിവസത്തിനകം 150 കോടിയും പിന്നിട്ട് ദി കേരള സ്റ്റോറി 200 കോടിയിലേക്ക്… കണക്കുകൾ ഇങ്ങനെ

    സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രം​ഗത്തുള്ള പലരും സിനിമയക്ക് എതിരെ രം​ഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത ദി കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ 150 കോടിയും ദി കേരള സ്റ്റോറി പിന്നിട്ടിരിക്കുകയാണ്. വെള്ളി 12.35 കോടി, ശനി 19.50 കോടി, ഞായർ 23.75 കോടി, തിങ്കൾ 10.30 കോടി, ചൊവ്വ 9.65 കോടി എന്നിങ്ങനെ ആണ് ചിത്രം നേടിയിരിക്കുന്നത്. അതായത് ആകെമൊത്തം 156.69 കോടി ചിത്രം സ്വന്തമാക്കി കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റ് ആയ  തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. #TheKeralaStory is now the SECOND HIGHEST GROSSING #Hindi film of 2023……

    Read More »
  • വിജയരാഘവന്‍ നൂറ് വയസ്സുകാരനായി നിറഞ്ഞാടിയ ‘പൂക്കാലം’ ഒടിടിയിലേക്ക്; സ്ട്രീമിങ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

    ഈ വർഷം മലയാളത്തിലെ ശ്രദ്ധേയ റിലീസുകളിൽ ഒന്നായിരുന്നു ഗണേഷ് രാജിൻറെ രചനയിലും സംവിധാനത്തിലുമെത്തിയ പൂക്കാലം. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറഞ്ഞ ചിത്രത്തിൻറെ തിയറ്റർ റിലീസ് ഏപ്രിൽ 8 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ മെയ് 19 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ ചിത്രമാണിത്. നൂറ് വയസ്സുകാരൻ ഇട്ടൂപ്പ് ആയി വിജയരാഘവൻ ആണ് ചിത്രത്തിൽ എത്തിയത്. വിജയരാഘവൻറെ മേക്കോവറും പ്രകടനവും കൈയടി നേടിയിരുന്നു. അതുപോലെതന്നെ കൊച്ചുത്രേസ്യാമ്മയായി എത്തിയ കെപിഎസി ലീലയും. ആനന്ദം എന്ന വിജയ ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ ഗണേഷ് രാജ് ഏഴ് വർഷത്തിനിപ്പുറമാണ് അടുത്ത ചിത്രവുമായി വന്നിരിക്കുന്നത്. ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എൽസിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ.…

    Read More »
Back to top button
error: