LIFEMovie

റിനോഷ് ആരാധകർ കലിപ്പിലാണ്! റിനോഷിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നതായി ആരോപണം; പിന്നിൽ ബിഗ് ബോസിലെ ചില മത്സരാര്‍ഥികളുടെ ആരാധകരെന്ന്, കാര്യങ്ങൾ ഇങ്ങനെ തുടർന്നാൽ നിയമത്തിന്‍റെ വഴി സ്വീകരിക്കുമെന്ന് ടീം റിനോഷ്

ബിഗ് ബോസ് മലയാളം സീസൺ 5 മത്സരാർഥി റിനോഷ് ജോർജിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നതായി ആരോപണമുയർത്തി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ. ബിഗ് ബോസിലെ മറ്റു ചില മത്സരാർഥികളുടെ ആരാധകരാണ് റിനോഷിനെ ഡീഗ്രേഡ‍് ചെയ്യുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരണം നടത്തുന്നതെന്നും ഇത് ഇങ്ങനെ തുടരുന്നപക്ഷം നിയമത്തിൻറെ വഴി സ്വീകരിക്കുമെന്നും അവർ പറയുന്നു. റിനോഷ് ജോർജിൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ടീം റിനോഷ് എന്ന പേരിലാണ് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

“റിനോഷിനും അദ്ദേഹത്തിൻറെ കുടുംബത്തിനും വ്യക്തിത്വത്തിനുമൊക്കെയെതിരെ തുടർച്ചയായ ഡീഗ്രേഡിംഗും വ്യക്തിപരമായ ആക്രമണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് ഇനി നിശബ്ദത പറ്റില്ല എന്ന ഒരു സ്ഥിതിയിൽ എത്തിയിരിക്കുകയാണ് ഞങ്ങൾ. മറ്റ് മത്സരാർഥികളുടെ പിന്തുണയ്ക്കുന്ന ചില മോശം ആരാധകരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. അത്തരം വ്യക്തികൾക്കെതിരെ സൈബർ കേസ് ഫയൽ ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ അക്കൗണ്ടുകളും ഞങ്ങൾ പരസ്യപ്പെടുത്തുന്നതായിരിക്കും. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന ആളാണെങ്കിൽ ഇതൊരു അവസാന മുന്നറിയിപ്പായി കരുതുക”- ടീം റിനോഷ്

 

View this post on Instagram

 

A post shared by Rinosh George (@rinosh_george)

റിനോഷിന് പിആർ ഇല്ലെന്നും റിനോഷിനെ പിന്തുണയ്ക്കുന്നവരുടെയും സുഹൃത്തുക്കളുടെയും കൂട്ടായ്‍മയാണ് അദ്ദേഹത്തിനു വേണ്ടി സംസാരിക്കുന്നതെന്നും കുറിപ്പിനൊപ്പമുണ്ട്. ഈ സീസണിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളാണ് റിനോഷ് ജോർജ്. ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ തൻറേതായി രീതിയിൽ കളിക്കാറുള്ള അദ്ദേഹത്തിൻറെ പ്രശസ്തി റാപ്പർ എന്ന നിലയിലാണ്. ഐ ആം എ മല്ലു എന്ന ഗാനമാണ് ഏറെ പ്രശസ്തം. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം സീസൺ 5 ഒൻപതാം വാരത്തിലേക്ക് കടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ഫാൻ ഫൈറ്റ് കടുത്തിട്ടുണ്ട്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: