
ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്ത നീലവെളിച്ചം ഒടിടിയിൽ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തൻറെ തന്നെ ചെറുകഥയായ നീലവെളിച്ചത്തെ ആസ്പദമാക്കി വൈക്കം മുഹമ്മദ് ബഷീർ തിരക്കഥയൊരുക്കി എ വിൻസെൻറ് സംവിധാനം ചെയ്‍ത് 1964 ൽ പുറത്തെത്തിയ ഭാർഗ്ഗവീനിലയത്തിൻറെ റീമേക്ക് ആണ് ആഷിക് അബു ചിത്രം. ഏപ്രിൽ 20 ന് ആയിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്.
ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം തയ്യാറായത്. റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിച്ചത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്. സജിൻ അലി പുലാക്കൽ, അബ്ബാസ് പുതുപ്പറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ.
discover the secrets of an abandoned house troubled by a spirit seeking answers for her past! 😶🌫#NeelavelichamOnPrime, watch nowhttps://t.co/kh4cGFQ5lt pic.twitter.com/llST26HRwN
— prime video IN (@PrimeVideoIN) May 20, 2023
ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമ കെ പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, ആമി തസ്നിം, പൂജ മോഹൻ രാജ്, ദേവകി ഭാഗി, ഇന്ത്യൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റിംഗ് വി സാജനാണ്. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, കല ജ്യോതിഷ് ശങ്കർ. മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, നിക്സൺ ജോർജ്. സ്ട്രിംഗ്‌സ് ഫ്രാൻസിസ് സേവ്യർ, ഹെറാൾഡ്, ജോസുകുട്ടി, കരോൾ ജോർജ്, ഫ്രാൻസിസ്. സഹസംവിധാനം ഹരീഷ് തെക്കേപ്പാട്ട്, ബിബിൻ രവീന്ദ്രൻ, സംഘട്ടനം സുപ്രീം സുന്ദർ, നൃത്ത സംവിധാനം ഡോ. ശ്രീജിത്ത് ഡാൻസിറ്റി, പിആർഒ എ എസ് ദിനേശ്, ആതിര ദിൽജിത്ത്. പരസ്യകല യെല്ലോ ടൂത്ത്.