കള്ളക്കേസാണ് എനിക്കെതിരെയെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട്; പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി; ഇരുപത്തിയൊന്ന് ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്ന് പി.ടി.കുഞ്ഞുമുഹമ്മദ്; പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസ് കള്ളക്കേസാണെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദ്. പി.ടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് പിന്നീട്.
അപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. പോലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ജാമ്യാപേക്ഷയില്‍ പി.ടി.കുഞ്ഞുമുഹമ്മദ് പറഞ്ഞു. 21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹതയുണ്ട്. നവംബര്‍ ആറിലെ സംഭവത്തില്‍ പരാതി നവംബര്‍ 27നാണ് നല്‍കിയത്. തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവര്‍ത്തക സന്ദേശമയച്ചെന്നും അപേക്ഷയില്‍ പി.ടി. കുഞ്ഞുമുഹമ്മദ് പറയുന്നു. വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.
അതേ സമയം പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇരുവരും ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി.






