Breaking News
-
ഞങ്ങളുടെ ക്ഷമയും ധൈര്യവും പരീക്ഷിക്കാന്‍ നില്‍ക്കരുത്; പാകിസ്താന് താലിബാന്റെ താക്കീത്; ഇന്ത്യ സുഹൃത്ത്; ‘അസിം മുനീറിനെ ശരിക്കറിയില്ലെങ്കില്‍ അമേരിക്കയോടു ചോദിച്ചാല്‍ മതി’യെന്നും അമീര്‍ ഖാന്‍ മുത്തഖി
40 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവന്നെന്നും തങ്ങളുടെ ക്ഷമയും ധൈര്യവും പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നും പാക്കിസ്ഥാന് താലിബാന്റെ താക്കീത്. ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഇനിയും തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുത്തഖി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾ ദീർഘകാലമായി അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ താലിബാൻ എല്ലാ ഭീകരരെയും തുടച്ചുനീക്കിയെന്നും മുത്തഖി അവകാശപ്പെട്ടു. പാക്കിസ്ഥാനും സമാധാനത്തിന്റെ സമാനപാത തുടരണം. ‘തീവ്രവാദ സംഘടനകളിലൊന്നുപോലും ഇന്ന് അഫ്ഗാനിസ്ഥാനിൽ ഇല്ല. ഒരിഞ്ച് ഭൂമി പോലും അവരുടെ നിയന്ത്രണത്തിലില്ല. ഞങ്ങളുടെ 2021ലെ ഓപ്പറേഷനിലൂടെ അഫ്ഗാന്‍ മാറി. പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലൂടെ പരിഹരിക്കാനാവില്ല, ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണ്. അവർ അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കണം. അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. ഞങ്ങൾക്ക് സമാധാനം ഉണ്ടെങ്കിൽ മറ്റുള്ളവര്‍ക്ക് എന്തിനാണ് പ്രശ്നമെന്നും…
Read More » -
ഷാഫിയുടെ ഷോ ഓഫ് അല്ല; പോലീസ് ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സിപിഎം വാദം പൊളിഞ്ഞു; ബാറ്റണ്‍ ഉപയോഗിച്ച് നേരിട്ട് അടിക്കുന്നത് വ്യക്തം
പേരാമ്പ്രയിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പി.ക്ക് തലയ്ക്ക് ലാത്തിക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ, എം.പി.ക്ക് പരുക്കേറ്റത് പൊലീസ് അതിക്രമത്തിലല്ലെന്ന സി.പി.എം.-പൊലീസ് വാദങ്ങൾ പൂർണ്ണമായും പൊളിഞ്ഞു. പേരാമ്പ്ര ടൗണിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഷാഫി പറമ്പിലും പ്രതിഷേധിക്കുമ്പോൾ പൊലീസുകാർ നിലയുറപ്പിച്ചിരുന്നു. പൊലീസ് ബാറ്റൺ ഉപയോഗിച്ച് നേരിട്ട് തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ അടിയിലാണ് ഷാഫി പറമ്പിലിന്റെ മൂക്കിന് ഗുരുതരമായി പരുക്കേൽക്കുകയും മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലേൽക്കുകയും ചെയ്തത്. നേരത്തെ, സി.പി.എം. നേതാക്കളും റൂറൽ എസ്.പി.യടക്കമുള്ള പൊലീസുദ്യോഗസ്ഥരും, ഷാഫി പറമ്പിലിന് പരുക്കേറ്റത് ‘ഷോ’ ആണെന്നും പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും വാദിച്ചിരുന്നു. എന്നാൽ, ലാത്തിച്ചാർജിലാണ് പരുക്കേറ്റതെന്ന കോൺഗ്രസ് വാദത്തിന് ഈ ദൃശ്യങ്ങൾ തെളിവായി. ഇന്നലെ വൈകിട്ട് ഓടെയാണ് യു.ഡി.എഫ്. പ്രകടനം പേരാമ്പ്ര ടൗണിലേക്ക് എത്തിയത്. ഇതിനുമുമ്പ് എൽ.ഡി.എഫ്. പ്രകടനവും ഇവിടെ നടന്നിരുന്നു. ടൗണിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ യു.ഡി.എഫ്. പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘവുമായി…
Read More » -
‘കേരള സ്‌റ്റോറി മാത്രം കണ്ട് വന്ന ആര്‍എസ്എസ് നേതാവിനെ റിയല്‍ കേരളം കാട്ടിക്കൊടുത്തു’; പവന്‍ ജിന്‍ഡാലുമൊത്തുള്ള യാത്രയെക്കുറിച്ചുള്ള ഡ്രൈവറുടെ കുറിപ്പ് വൈറല്‍; ‘സംഘപരിവാര്‍ ഭരിക്കാത്ത സംസ്ഥാനത്താണ് ഏറ്റവും സമാധാനമെന്ന് കാട്ടിക്കൊടുത്തു’
കേരള സ്റ്റോറി സിനിമ കണ്ട് മാത്രം കേരളത്തെ കുറിച്ച് അറിവുള്ള മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിന് ശരിയായ കേരള സ്റ്റോറി പറഞ്ഞുകൊടുത്ത അനുഭവം പങ്കിട്ട് ടാക്‌സി ഡ്രൈവര്‍. ആർഎസ്എസ് നേതാവും വ്യവസായിയുമായ പവൻ ജിൻഡാലിന് കേരളത്തിന്റെ യഥാർത്ഥ മുഖം കാണിച്ചുനൽകിയതിൽ അഭിമാനമെന്ന പോസ്റ്റുമായി രംഗത്ത് വന്നിരിക്കുകയാണ് രഞ്ചു രഘു. കേരളം സന്ദർശനത്തിനെത്തിയ പവൻ ജിൻഡാലിന്റെ ഒപ്പം ഡ്രൈവറായി ഉണ്ടായിരുന്നത് രഞ്ചുവായിരുന്നു. ‘കേരളം അവർക്ക് ഇഷ്ടമായെന്നും സംഘപരിവാർ ഒരിക്കലും ഭരിക്കാത്ത കേരളമാണ് ഇന്ത്യയിൽ ഏറ്റവും സമാധനത്തോടയും, സന്തോഷത്തോടെയും, മതസൗഹാർദത്തോടുകൂടിയും മനുഷ്യർ ജീവിക്കുന്നത് എന്ന് അവരെ കാണിച്ചു കൊടുക്കാൻ പറ്റിയതിലും, മനസ്സിലാക്കി കൊടുക്കാൻ പറ്റിയതിലും അങ്ങേയറ്റം എനിക്ക് സന്തോഷമുണ്ട്, ചാരിതാർഥ്യമുണ്ടെന്നും രഞ്ചു ഫെസ്ബുക്കിൽ കുറിച്ചു . കുറിപ്പ് എൻ്റെ ഇടത്തു നിൽക്കുന്നതും, മോഹൻ ഭാഗവതിൻ്റെ വലത്ത് നിൽക്കുന്നതും ഒരാൾ തന്നെയാണ് അദ്ദേഹമാണ് ഉത്തരേന്ത്യയിലെ പ്രമുഖ വ്യവസായിയും, ആർഎസ്എസിന്റെ ഇന്ത്യയിലെ പ്രധാനപ്പെട്ട നേതാവുമായ ‘പവൻ ജിന്റാൽ”. ഇന്ത്യയിൽ ആർഎസ്എസിന് 11 സോണുകൾ ഉണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സോണിൻ്റെ ചുമതലക്കാരൻ ആണ് അദ്ദേഹം. അതായത് 5 സംസ്ഥാനങ്ങളുടേയും,…
Read More » -
‘അവര്‍ വിളിച്ചു; ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ സന്തോഷം’: നോബല്‍ സമ്മാന വിഷയത്തില്‍ പ്രതികരണവുമായി ട്രംപ്; സമ്മാനം ലഭിച്ചയാളെ താന്‍ പലട്ടവം സഹായിച്ചിട്ടുണ്ടെന്നും അവകാശ വാദം
വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ പല അവസരങ്ങളിലും സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. വെനസ്വേലൻ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ ‘ബഹുമാനാർഥം’ സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. സമാധാനത്തെക്കാൾ രാഷ്ട്രീയത്തിനു പ്രാധാന്യം നൽകിയുള്ളതാണ് നൊബേൽ പുരസ്കാരമെന്നു വൈറ്റ്ഹൗസ് വിമർശിച്ചിരുന്നു. ‘ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക്’ എന്ന വിശേഷണത്തോടെയാണ് നൊബേൽ സമിതി മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. വെനസ്വേലയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പിനായുൾപ്പെടെ 2 പതിറ്റാണ്ടായി പോരാടുന്ന മരിയ ‘സുമാറ്റെ’ സംഘടനയുടെ സ്ഥാപകയാണ്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതു ഭരണകൂടം തടഞ്ഞു. ഭീഷണി മൂലം ഇപ്പോൾ ഒളിവിലാണ്. സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനസ്വേലയിലേതെന്നും തനിക്കു മാത്രമായി പുരസ്കാരം അനുചിതമാണെന്നും മരിയ…
Read More » -
ഷാഫി മൂക്കുമായി പോകേണ്ടത് ഫോറന്‍സിക്കിലേക്ക്; അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ? പരിഹാസവുമായി വസീഫ്
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിന്റെ മർദനത്തിൽ പരുക്കേറ്റ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിലെ ശസ്ത്രക്രിയ പൂർത്തിയായി. ഷാഫിയുടെ മൂക്കിന്റെ എല്ലിനു രണ്ടു പൊട്ടലുണ്ട്. ഇതിനിടെ ഷാഫിയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. ഷാഫി മൂക്കുമായി ആശുപത്രിയിലേക്കല്ല തോർത്തുമായി ഫോറൻസിക്കിലേക്കാണ് പോകേണ്ടതെന്നാണ് പരിഹാസം. സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ലെന്നും വസീഫ് പറയുന്നു. മൂക്കില്‍ മഷിയൊഴിച്ചാണ് ഷാഫി വന്നതെന്നാണ് ഇടത് സൈബറിടത്തെ പരിഹാസം. വസീഫിന്‍റെ കുറിപ്പ് അടിച്ചതോ കുത്തിയതോ ആരെങ്കിലും കണ്ടോ… സ്വന്തം റീൽസ് നിർമിക്കാൻ മൂന്നോ നാലോ ക്യാമറ കൊണ്ട് നടക്കുന്ന നേതാവിനെ ആക്രമിക്കുന്ന വൈകാരിക റീൽസ് ഇത് വരെ ഇറങ്ങിയിട്ടുമില്ല. മൂക്കുമായി ആശുപത്രിയിലേക്കല്ല, തോർത്തുമായി ഫോറെൻസിക്കിലേക്കാണ് പോകേണ്ടത്. അതേസമയം പേരാമ്പ്രയിൽ യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ…
Read More » -
ഒരു തരിപോലും സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ല; കണക്കുകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്; ആറുവര്‍ഷം മുമ്പത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പേരില്‍ വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൈവശമുള്ള സ്വര്‍ണത്തിലും പണത്തിലും തരിപ്പോലും നഷ്ടപ്പെട്ടില്ലെന്ന വിശദീകരണവുമായി ചെയര്‍മാന്‍ വി.കെ.വിജയന്‍. ആറു വര്‍ഷം മുമ്പത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലായിരുന്നു ചെയര്‍മാന്റെ പ്രതീകരണം. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നത് വിവാദത്തിലായിരുന്നു. സ്വര്‍ണത്തിന്റേയും പണത്തിന്റെയും കാര്യത്തില്‍ ചില പിശകുകള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, ഇതിനെല്ലാം കൃത്യമായ മറുപടികളുമായി ഹൈക്കോടതിയില്‍ ദേവസ്വം സത്യവാങ്മൂലം നല്‍കി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിനൊപ്പമാണ് ചെയര്‍മാന്‍ മാധ്യമങ്ങളെ കണ്ടത്. എസ്.ബി.ഐയുടെ നിക്ഷേപപദ്ധതിയിലാണ് വഴിപാട് സ്വര്‍ണശേഖരമുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തില്‍ സ്വര്‍ണം ഉരുക്കി ബാറാക്കി ശേഷമാണ് എസ്.ബി.ഐയില്‍ നിക്ഷേപിക്കുന്നത്. ഇത്രയും സുതാര്യമായ ഇടപാടുകളാണ് ദേവസ്വത്തിനുള്ളത്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചില സംശയങ്ങള്‍ ചൂണ്ടിക്കാട്ടി. ദേവസ്വം നല്‍കിയ മറുപടിയില്‍ ഓഡിറ്റ് വിഭാഗം മറുത്തൊരു അഭിപ്രായം പറഞ്ഞിട്ടുമില്ല. ശബരിമലയിലെ വിവാദങ്ങള്‍ക്കു പിന്നാലെ ഓഡിറ്റ് പുറത്തു വന്നത് ഗുരുവായൂരിനേയും സംശയത്തിലാക്കി. ഇതിനു പിന്നാലെയാണ് ദേവസ്വത്തിന്റെ വിശദീകരണം.
Read More » -
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; 2023ല്‍ നല്‍കിയ നോട്ടീസില്‍ ഹാജരായില്ല; തുടര്‍ നടപടിയും നിലച്ചു; വിവരങ്ങള്‍ പുറത്ത്
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകനായ വിവേക് കിരണിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന്റെ രേഖകൾ പുറത്തുവന്നു. 2018-ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. “വിവേക് കിരൺ സൺ ഓഫ് പിണറായി വിജയൻ ക്ലീഫ് ഹൗസ്, തിരുവനന്തപുരം” എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേൽവിലാസത്തിലാണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ചിട്ടും വിവേക് കിരൺ ഹാജരായിട്ടില്ല. സാധാരണഗതിയിൽ ഇ.ഡി. വീണ്ടും സമൻസ് അയച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്. വിവേക് കിരണിന് സമൻസ്…
Read More » -
സിപിഎമ്മിന് എന്നുമുതലാണ് വിശ്വാസികളോട് ഈ സ്നേഹം വന്നു തുടങ്ങിയത്? കേരളത്തിൽ ആരാണ് യഥാർത്ഥത്തിൽ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം?
കേരളത്തിൽ ആരാണ് യഥാർത്ഥത്തിൽ വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും ഒപ്പം നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനം? ആഗോള അയ്യപ്പ സംഗമവും കോൺഗ്രസിന്റെ വിശ്വാസ സംഗമവും നടന്നു കഴിയുമ്പോൾ ഈ ചോദ്യത്തിന് പ്രസക്തിയേറുകയാണ്. രണ്ടു കൂട്ടരും വിശ്വാസികൾക്കൊപ്പമാണോ? അതോ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വിശ്വാസിയായി മാറിയ കപടന്മാരും ഈ കൂട്ടത്തിൽ ഉണ്ടോ? വിശദമായി തന്നെ പരിശോധിക്കാം, വിശ്വാസികൾക്കൊപ്പം നിലകൊള്ളുന്നത് ആര്! സംസ്ഥാനത്ത് മൂന്ന് ആഴ്ചകളുടെ വ്യത്യാസത്തിൽ നടന്നത് രണ്ടു വിശ്വാസ സംഗമങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും കോൺഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംഗമവും. ആഗോള അയ്യപ്പ സംഗമം എന്തിനുവേണ്ടിയാണ് നടത്തപ്പെട്ടത് എന്ന് ബഹുഭൂരിപക്ഷം മലയാളികൾക്കും ധാരണയില്ല. അതേസമയം അയ്യപ്പന്റെ മുതൽ കൊള്ളയടിക്കുന്നതിനെതിരെയാണ് തങ്ങളുടെ സംഗമം എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പത്തനംതിട്ടയിൽ കോൺഗ്രസുകാർ സംഘടിച്ചത്. അതായത് കോൺഗ്രസിന്റെ വിശ്വാസ സംഗമത്തിന് കൃത്യമായ കാര്യവും കാരണവുമുണ്ട്. എന്നാൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിനു പിന്നിൽ എന്തെങ്കിലും ഒരു കാരണമോ വിശ്വാസികളുടെ താല്പര്യമോ ഉണ്ടെന്ന് പൊതുജനത്തിന് ബോധ്യപ്പെടാത്തത്…
Read More » -
താലിബാന്റെ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നു; അഫ്ഗാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി, വന്‍ പ്രതിഷേധം
അഫ്ഗാന്‍ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി. സംഭവം വലിയ ഒച്ചപ്പാട് ഉണ്ടാക്കുകയാണ്. താലിബാന്‍ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നെന്നാണ് ആക്ഷേപം. വാര്‍ത്താസമ്മേളനത്തി ലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം പോലും ഉണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ ത്തകരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ശക്തമായ വിമര്‍ശനത്തിന് കാരണമായി. സ്ത്രീവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിശേഷിപ്പിച്ചു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പത്രസമ്മേളനം. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, താലിബാന്‍ പുരുഷ നേതാക്കള്‍ പുരുഷന്മാര്‍ മാത്രമുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ഒഴിവാക്കല്‍ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ രോഷം ഉണര്‍ത്തി. ഇത് സ്ത്രീവിരുദ്ധതയുടെയും ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയോടുള്ള അപമാനത്തിന്റെയും നഗ്‌നമായ…
Read More » -
കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി ; ആശുപത്രികള്‍ രോഗികളെകൊണ്ടു നിറയുന്നു ; അനേകം സ്‌കൂളുകള്‍ അടച്ചുപൂട്ടി
ടോക്കിയോ: കോവിഡിനെ അനുസ്മരിപ്പിച്ച് ജപ്പാനില്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവന്‍സ പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഫ്‌ലൂ സീസണിനേക്കാള്‍ അഞ്ച് ആഴ്ച മുന്‍പ് അസാധാരണമാംവിധം നേരത്തെയും അതിവേഗത്തിലും കേസുകള്‍ വര്‍ധിച്ചിരിക്കുകയാണ്. പാന്‍ഡെമിക് കാലത്തെ ഓര്‍മ്മകളെ ഉണര്‍ത്തിവിട്ട് ജപ്പാന്‍ രാജ്യവ്യാപകമായി ഇന്‍ഫ്‌ലുവ ന്‍സ പകര്‍ച്ചവ്യാധി പ്രഖ്യാപിച്ചു. ഈ വ്യാപനം കാരണം ഡസന്‍ കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുകയും, നിറഞ്ഞു കവിയുന്ന വാര്‍ഡുകളുമായി ആശുപത്രി കള്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നതായി നിരവധി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 3 വരെ 4,000-ത്തിലധികം ആളുകളെ ഇന്‍ഫ്‌ലുവന്‍സ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് മുന്‍ ആഴ്ചയേക്കാള്‍ നാല് മടങ്ങ് കൂടുതലാണ്. രോഗവ്യാപനം തടയാന്‍ രാജ്യത്തുടനീളമുള്ള 135 സ്‌കൂളുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി. ആളുകള്‍ സാധാരണ മുന്‍കരുതലുകള്‍ എടുക്കണം, വാക്‌സിനേഷന്‍ എടുക്കണം, കൈകള്‍ പതിവായി കഴുകണം, അണുബാധ പകരുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള യാത്രകളും ജനസംഖ്യാ…
Read More »