നടി ആക്രമിക്കപ്പെട്ട കേസ് : അടൂര്‍പ്രകാശിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി ; രാഷ്ട്രീയത്തില്‍ ആയാലും അല്ലെങ്കിലും അധികാരമുള്ളവര്‍ എല്ലായ്‌പ്പോഴും വേട്ടക്കാരനൊപ്പമാണെന്നും ആക്ഷേപം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശിന്റെ ഇടപെട ല്‍ അന്വേഷിക്കണമെന്ന് ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിന്റെ ഇന്നത്തെ പ്രതിക രണം വ്യക്തമായ ബോദ്ധ്യത്തില്‍ നിന്നുകൊണ്ട് പറയുന്നത് പോലെയാണെന്നും രാഷ്ട്രീയ ത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവര്‍ വേട്ടക്കാരനൊപ്പമാണെന്നും പറഞ്ഞു.
രാഹുല്‍ മങ്കൂട്ടത്തില്‍ വിഷയത്തില്‍ യുഡിഎഫ് എടുത്ത നടപടി എടുത്തത് എങ്ങിനെ യാണെന്ന് നമ്മള്‍ കണ്ടതാണ്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇങ്ങനെ ആകുമോ പെരുമാറുക എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. യുഡിഎഫ് അങ്ങിനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളു എന്നും പറഞ്ഞു. വിധി കേള്‍ക്കാന്‍ ദിലീപ് പോയത് തയ്യാറെടുപ്പോടെ യാണെന്ന് തോന്നി. ക്രിമിനല്‍ സംഘം തന്നെപ്പെടുത്തി എന്നാണ് ദിലീപ് പറഞ്ഞത്. എന്തിന് പെടുത്തി എന്ന്കൂടി അറിയണം. അയാളുടെ പേര് പറഞ്ഞത് അതിജീവിതയല്ല ഒന്നാം പ്രതിയാണെന്നും ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇത്രയും നാള്‍ ജയിലില്‍ ഇടാന്‍ പറ്റുമോയെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
രണ്ടു മണിക്കൂര്‍ കാറിനുള്ളില്‍ അനുഭവിച്ചതിന്റെ നൂറിരട്ടി വേദനയാണ് അവള്‍ 15 ദിവസം കൊണ്ടു കോടതിയില്‍ നിന്നും അനുഭവിച്ചതെന്നും വേട്ടക്കാരന് അവള്‍ എപ്പോഴും കരയണം എന്നാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. വിധി വന്നപ്പോള്‍ അതിജീവിതയുടെ അവസ്ഥ ഷോക്കേറ്റതിന് സമാനം ആയിരുന്നെന്നും ഭക്ഷണം പോലും കഴിഞ്ഞില്ലെന്നും പറഞ്ഞു. ഇന്നലെ അവള്‍ മുറിവിട്ട് പുറത്തിറങ്ങിയിട്ടില്ല. ഭക്ഷണം പോലും കഴിച്ചില്ല. ടി വി കാണേണ്ടെന്ന് അവളോട് പറഞ്ഞിരുന്നതായും പറഞ്ഞു.






