Breaking NewsIndiaLead Newspolitics

‘വോട്ട് മോഷണത്തേക്കാള്‍ വലിയ രാജ്യദ്രോഹ പ്രവര്‍ത്തിയില്ല’: സിബിഐയെയും ഇ ഡിയെയും പിടിച്ചെടുത്തു, പ്രത്യയശാസ്ത്രം പിന്തുടരുന്നവരെ ഉദ്യോഗസ്ഥരായി നിയോഗിക്കുന്നു ; ബിജെപിക്കെതിരെ ആഞ്ഞടിച്ചു രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ട് മോഷണത്തേക്കാള്‍ വലിയൊരു രാജ്യദ്രോഹ പ്രവര്‍ത്തിയില്ലെന്നും തന്റെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും രാഹുല്‍ഗാ ന്ധി. തന്നെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നതിനും വന്ദേമാതരവുമായി ബന്ധപ്പെട്ട് വിവാദ ത്തിലും ബിജെപിയ്ക്ക് രാഹുല്‍ മറുപടി നല്‍കിയത് തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെ ക്കു റി ച്ചുള്ള ചര്‍ച്ചയില്‍ ആയിരുന്നു.

”ഒരു ബ്രസീലിയന്‍ യുവതി ഹരിയാന വോട്ടര്‍ പട്ടികയില്‍ 22 തവണ പ്രത്യക്ഷപ്പെട്ടു… മറ്റൊരു സ്ത്രീയുടെ പേര് 200 തവണ പ്രത്യക്ഷപ്പെട്ടു. ഹരിയാന തിരഞ്ഞെടുപ്പ് മോഷ്ടിക്കപ്പെട്ടു. ഞാന്‍ ഇത് വീണ്ടും വീണ്ടും പറയുകയാണ്… പക്ഷേ എന്റെ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരിടത്തും മറുപടി നല്‍കിയിട്ടില്ല.” രാഹുല്‍ഗാന്ധി പറഞ്ഞു.

Signature-ad

‘ലക്ഷക്കണക്കിന് വ്യാജ വോട്ടര്‍മാര്‍ നിലനില്‍ക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഇസി എന്നോ ട് പറഞ്ഞിട്ടില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ഇസിയുടെ പക്കല്‍ ഉത്തരമില്ല. ബീഹാറിലെ എസ്‌ ഐആറിന് ശേഷം എന്തുകൊണ്ടാണ് 1.2 ലക്ഷം വ്യാജ വോട്ടര്‍മാര്‍ ഉണ്ടായത്? നിങ്ങള്‍ സ്ഥാപ നത്തെ പിടിച്ചെടുത്തുവെന്ന് വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ യാണ് തികച്ചും അവിഹിതമായ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് താന്‍ കാണിച്ചുതന്നെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്ന പാനലില്‍ നിന്ന് എന്തുകൊണ്ടാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്തതെന്നും നമുക്ക് ചീഫ് ജസ്റ്റിസില്‍ വിശ്വാസമില്ലാ ത്തത് കൊണ്ടാണോ എന്നും രാഹുല്‍ ചോദിച്ചു. പാനലിലെ മറ്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയും പ്രധാനമന്ത്രി നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രിയുമാണ്. അതായത്, ഭരണകക്ഷിക്കോ മുന്നണിക്കോ ആണ് പോള്‍ പാനലിലേക്കുള്ള നാമനിര്‍ദ്ദേശങ്ങളുടെ നിയന്ത്രണം.

‘തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ആരായിരിക്കണമെന്ന് പ്രധാനമന്ത്രിയും അമിത് ഷായും എന്തിനാണ് തീരുമാനിക്കുന്നത്? ഈ സര്‍ക്കാര്‍ ഒരു നിയമം മാറ്റിയെഴുതി, അതിലൂടെ ഒരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ എടുക്കുന്ന ഒരു നടപടിക്കും ശിക്ഷ ലഭിക്കില്ലെന്ന് ഉറപ്പുവരുത്തി. എന്തിനാണ് അവര്‍ അത്തരം അധികാരങ്ങള്‍ നല്‍കുന്നതെന്നും ചോദിച്ചു.

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഗാന്ധി, ബിജെപിയുടെ പ്രത്യയശാസ്ത്ര ഉപദേ ഷ്ടാവായ രാഷ്ട്രീയ സ്വയംസേവക സംഘത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഇന്ത്യ യുടെ സ്ഥാപനപരമായ ചട്ടക്കൂടിനെ വിദ്യാഭ്യാസം, നിയമ നിര്‍വ്വഹണം, തിരഞ്ഞെടുപ്പ് സംവി ധാനങ്ങള്‍ എന്നിവയെ – ‘മൊത്തമായി പിടിച്ചെടുക്കാന്‍’ ശ്രമിക്കുകയാണെന്ന് ആരോപിക്കു കയും ചെയ്തു.

സിബിഐയുടെയും ഇഡിയുടെയും പിടിച്ചെടുക്കലും അതിന്റെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്ന ഉദ്യോഗസ്ഥരെ വ്യവസ്ഥാപിതമായി നിയമിക്കുന്നതുമാണ് ഈ പ്രക്രിയയിലെ രണ്ടാമത്തെ പടിയെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: