”അയാള്‍ 11 ാമനായി ഒടിഞ്ഞ കയ്യുമായി എനിക്ക് സെഞ്ച്വറിയടിക്കാന്‍ വേണ്ടി ബാറ്റ് ചെയ്യാനെത്തി…ആ ഇന്നിംഗ്‌സിലൂടെ ഞാന്‍ ഇന്ത്യന്‍ ടീമിലെത്താന്‍ കാരണമായത് അയാള്‍” ; ഇറാനിട്രോഫിയിലെ 1990 ലെ സുഹൃത്തിനെ അനുസ്മരിച്ച് സച്ചിന്‍

മുംബൈ: ഇന്ത്യന്‍ ടീമിലേക്ക് തനിക്ക് പ്രവേശനം നല്‍കിത്തന്ന 1990 ലെ ഇറാനിട്രോഫിയിലെ സെഞ്ച്വറി പ്രകടനത്തില്‍ പതിനൊന്നാമനായി കളിക്കാനെത്തി തനിക്ക് ഒടിഞ്ഞ കയ്യുമായി ബാറ്റിംഗില്‍ പിന്തുണ നല്‍കിയ സഹതാരത്തെ ഓര്‍മ്മിച്ചെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തനിക്ക് സെഞ്ച്വറിയടിക്കാന്‍ ഉജ്വല കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗുരുശരണ്‍ സിംഗ് എന്ന താരത്തെയാണ് സച്ചിന്‍ ഒരു പരിപാടിയില്‍ അനുസ്മരിച്ചത്. ഈ മത്സരത്തില്‍ താന്‍ 103 റണ്‍സ് എടുത്തെന്ന് സച്ചിന്‍ പറഞ്ഞു.
1989-90ല്‍ ഇറാനി കപ്പ് മത്സരത്തില്‍ ഡല്‍ഹിക്കെതിരേ റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി 103 റണ്‍സ് നേടാന്‍ തനിക്ക് പിന്തുണ നല്‍കിയ ഗുര്‍ശരണ്‍ സിങ് എന്ന കളിക്കാരനെ അനുസ്മരിച്ചത് ഒരു പരിപാടിയിലായിരുന്നു. ഈ പ്രകടനം തന്നെ ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ചെന്ന് സച്ചിന്‍ പറയുന്നു.
” തൊണ്ണൂറുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍, ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ പോലെ യായിരുന്നു അന്നത്തെ ഇറാനി കപ്പ് മത്സരം. റെസ്റ്റ് ഓഫ് ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി രുന്നു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന രാജ് സിങ് ദുഗാര്‍പുര്‍ അദ്ദേഹ ത്തോട് എന്നെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ടു. ഗുര്‍ശരണ്‍ വന്ന് എന്റെ സെഞ്ചുറി തികയ്ക്കാന്‍ സഹായി ച്ചു, അതിനു പിന്നാലെ ഞാന്‍ ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്ക പ്പെടുകയും ചെയ്തു. പിന്നീട് ഗുര്‍ശരണും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി”, സച്ചിന്‍ വിശദീകരിച്ചു. ”ഞാന്‍ സെഞ്ച്വറി നേടുകയോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമായിരുന്നു. ഒടിഞ്ഞ കൈയുമായി പുറത്തിറ ങ്ങി യത് തന്നെ പ്രധാനമായിരുന്നു. അദ്ദേഹത്തിന്റെ ഉദ്ദേശ്യവും മനോഭാവവുമാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം, അത് എന്റെ ഹൃദയത്തെ ശരിക്കും സ്പര്‍ശിച്ചു”, സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റിലും ഏകദിനത്തിലും മാത്രമാണ് ഗുര്‍ശരണ്‍ കളിച്ചത്.
ടീമിലെ പതിനൊന്നാം നമ്പറിലായിരുന്നു ഗുരുശരണ്‍ സിംഗ് സച്ചിനൊപ്പം ബാറ്റിംഗിനിറങ്ങി യത്. ഈ കൂട്ട്‌കെട്ട് അവസാന വിക്കറ്റില്‍ 36 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. ആ മത്സരത്തില്‍ സച്ചിന്‍ 103 റണ്‍സുമായി ഒറ്റയ്ക്ക് പോരാടി. 209ന് 9 എന്ന നിലയില്‍ പരുങ്ങുകയായിരുന്ന ശേഷിക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടി, ഒരുകൈ ഒടിഞ്ഞ അവസ്ഥയില്‍ 11ാം നമ്പറില്‍ ഗുര്‍ശരണ്‍ സിങ് ബാറ്റിങ്ങിനിറങ്ങി.
റെസ്റ്റ് ഓഫ് ഇന്ത്യ 245 റണ്‍സിനു പുറത്തായി. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഈ മത്സരത്തില്‍, റെസ്റ്റ് ഓഫ് ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 309 റണ്‍സിന് അവസാനിച്ചിരുന്നു. 554 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ടീമിനായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യു.വി. രാമന്റെ 41 റണ്‍സ് മാത്രമായിരുന്നു മറ്റൊരു ശ്രദ്ധേയമായ പ്രകടനം. എന്നാല്‍ ഇന്നിംഗ്‌സ് ഒറ്റയ്ക്ക് തോളിലേറ്റിയ സച്ചിന്‍ ഒറ്റയ്ക്ക് പോരാടി.






