വഞ്ചിയൂരിലെ ബൂത്ത് രണ്ടിലെ വോട്ടര്‍ പട്ടികയില്‍ എട്ട് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ; വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി, ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ; ഭിന്നലിംഗക്കാര്‍ തങ്ങളുടെ പ്രവര്‍ത്തകരെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂര്‍ രണ്ടാം ബൂത്തിലെ സംഘര്‍ഷത്തില്‍ വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇല്ലെന്ന ബിജെപി വാദം പൊളിയുന്നു. ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ 8 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ട്. വിവരം പുറത്തുവന്നതോടെ വിഷയത്തില്‍ മലക്കം മറിഞ്ഞ് ബിജെപി രംഗത്തെത്തി.
വോട്ടര്‍ പട്ടികയില്‍ ട്രാന്‍സ്ജന്‍ഡെഴ്‌സ് ആരുമില്ലെന്ന് പറഞ്ഞത് ശ്രദ്ധക്കുറവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധിച്ചത് തങ്ങളുടെ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനാണെന്നും പറഞ്ഞു. പട്ടികയില്‍ ട്രാന്‍സ്ജന്റര്‍ ഇല്ല എന്നും കള്ളവോട്ട് ചെയ്തു, വാര്‍ഡില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ആരും താമസമുള്ളതായി അറിയില്ലെന്നുമായിരുന്നു നേരത്തെ ബിജെപി ആരോപണം. അതേസമയം ട്രാന്‍സ്‌ജെന്‍ഡേഴ്സ് ഒന്നിച്ച് താമസിക്കുന്ന ഇടമാണ് വഞ്ചിയൂരെന്ന് എല്‍ഡിഎഫ് പറയുന്നു.
അതേസമയം വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്സ് കള്ളവോട്ട് ചെയ്തു, സിപിഐഎം 250 ലേറെ കള്ളവോട്ടുകള്‍ മറിച്ചുവെന്ന ഗുരുതര ആരോപണവുമായി ബിജെപി രംഗത്തെത്തി. വഞ്ചിയൂര്‍ ബൂത്ത് രണ്ടിന് മുന്നില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. സിപിഐഎം പ്രവര്‍ത്തകര്‍ ബിജെപി വനിതാ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞതായി പരാതി. വോട്ട് ചെയ്യാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്സിനെ തടഞ്ഞു. 250 ലേറെ കള്ളവോട്ട് നടന്നു എന്ന് പരാതി. റീപോളിങ് വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.






