Breaking News
-
ഏഴ് മാസത്തിനിടെ കേരളത്തിലേക്കു തിരിച്ചെത്തിയത് 40,000 പ്രൊഫഷണലുകൾ!! നൽകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ സൂചനകൾ- മന്ത്രി രാജീവ്
കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ കേരളത്തിലേക്ക് തിരികെയെത്തുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയുടെയും തൊഴിൽ-ബിസിനസ് സാധ്യതകളുടെയും വ്യക്തമായ സൂചനയാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ ഇവിടെ വർധിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പ്രതിഭാസമെന്നും മന്ത്രി പറഞ്ഞു. എഫ്9 ഇൻഫോടെക് സംഘടിപ്പിച്ച കേരള സൈബർ സുരക്ഷാ ഉച്ചകോടി 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025-ന്റെ ആദ്യ ഏഴ് മാസത്തിനുള്ളിൽ 40,000 പ്രൊഫഷണലുകളാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പ്രൊഫഷണൽ രംഗത്തെ പ്രമുഖ മാധ്യമമായ ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകൾക്കും ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും (MSMEs) സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ആസ്ഥാനമായുള്ള എഫ്9 ഇൻഫോടെക് പ്രഖ്യാപിച്ച സൗജന്യ സേവനം മന്ത്രി പ്രശംസിച്ചു. 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 500 കമ്പനികൾക്ക് 24/7 സൈബർ സുരക്ഷാ നിരീക്ഷണവും അലേർട്ടിംഗും 1 വർഷത്തേക്ക് പൂർണ്ണമായും സൗജന്യമായും നൽകും. ചെലവ് കാരണം…
Read More » -
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്; താലിബാന്‍ വിദേശമന്ത്രിയുടെ വാര്‍ത്താ സമ്മേളന വേദിക്കു പുറത്ത് പ്രതിഷേധം; മേശപ്പുറത്ത് താലിബാന്‍ പതാക; പിന്നില്‍ ബാമിയാന്‍ ബുദ്ധ; പുറത്തിറങ്ങിയപ്പോള്‍ പഴയ അഫ്ഗാന്‍ റിപ്പബ്ലിക്കിന്റെ പതാക
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഫ്ഗാനിസ്ഥാന്‍ വിദേശമന്ത്രി ആമിർ ഖാൻ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാമാധ്യമ പ്രവര്‍ത്തരെ വിലക്കിയതില്‍ പ്രതിഷേധം ശക്തം. മുത്തഖി മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോള്‍ വനിതാ മാധ്യമപ്രവർത്തകരെ പുറത്തു നിർത്തിയ നടപടിയില്‍ രോഷം ആളിക്കത്തി. ഒട്ടേറെ മാധ്യമപ്രവർത്തകർ സോഷ്യൽ മീഡിയയിൽ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഒരു വനിതാ മാധ്യമപ്രവർത്തകയെ പോലും മുറിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കാത്ത വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതെല്ലാം വെറും പ്രചാരണം മാത്രമായിരുന്നു എന്നായിരുന്നു മുത്തഖിയുടെ മറുപടി. ഓരോ രാജ്യത്തിനും അതിന്‍റേതായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തിനിടെ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍റെ ഒരു ചെറിയ പതാക പുറത്തെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും ചെയ്തിരുന്നു. അതേസമയം, ഹൈദരാബാദ് ഹൗസിൽ ആമിർ ഖാൻ മുത്തഖിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഇരുപക്ഷത്തിന്റെയും പതാകകൾ ഉണ്ടായിരുന്നില്ലതാനും. അവിടെയും തീര്‍ന്നില്ല മുത്തഖിയുടെ മുന്നിലുള്ള മേശപ്പുറത്ത് താലിബാൻ പതാകയും പിന്നില്‍ ചുമരിൽ 2001 ൽ താലിബാൻ നശിപ്പിച്ച ബാമിയൻ ബുദ്ധപ്രതിമകളുടെ…
Read More » -
ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതി; ലക്ഷ്യം മതരാഷ്ട്രീയം സ്ഥാപിക്കുക; ലീഗാണു തന്നെ മുസ്ലിം വിരോധിയായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി
തിരുവനന്തപുരം: മുസ്‌ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, സംസ്ഥാനത്ത് മതരാഷ്ട്രീയം സ്ഥാപിക്കാനാണ് അവരുടെ ലക്ഷ്യമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്‌ലിം ലീഗിനും അവരുടെ പോഷക സംഘടനകൾക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. മലപ്പുറം ജില്ല ആർക്കും ബാലികേറാമലയല്ലെന്ന് താൻ പറഞ്ഞതിന്റെ പേരിൽ ലീഗ് തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന് വെള്ളാപ്പള്ളി ആരോപിച്ചു. “മലപ്പുറത്ത് ഒരു കുട്ടിപ്പള്ളിക്കൂടം പോലും യാചിച്ചിട്ട് അവർ തന്നില്ല. ലീഗും അവരുടെ പോഷകസംഘടനകളും ചേർന്ന് തന്നെ വേട്ടയാടി,” അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. തൻ്റെ അഭിപ്രായസ്വാതന്ത്ര്യത്തെപോലും ലീഗ് ചോദ്യം ചെയ്തു. മുസ്‌ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യത്തിന് പിന്നിലെ പ്രധാന ലക്ഷ്യം കേരളത്തിൽ മതരാഷ്ട്രീയം സ്ഥാപിക്കുക എന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിൽ ഈഴവ സമുദായത്തോടുള്ള വിവേചനത്തെക്കുറിച്ചും വെള്ളാപ്പള്ളി തുറന്നടിച്ചു. മുഖ്യമന്ത്രിയും മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം…
Read More » -
‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്: കൈയ്ക്ക് പൊട്ടലേറ്റു
ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ അപകടം. തായ്‌ലൻഡിൽ സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റത്. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. താരത്തിന്‍റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ഇപ്പോൾ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെയാണ് തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് നടക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമായുണ്ട്. ആൻ്റണി വർഗ്ഗീസ്…
Read More » -
അവിഹിത ബന്ധമുണ്ടെന്ന് സംശയം, 26 കാരിയെ ശ്വാസം മുട്ടിച്ചുകൊന്ന് ഭർത്താവ്, വിവാഹം കഴിഞ്ഞത് ഒന്നര വർഷം മുമ്പ്
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കാട്ടുകുളം സ്വദേശി ദീക്ഷിതിന്റെ ഭാര്യ വൈഷ്ണവിയാണ് (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ദീക്ഷിതിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. വൈഷ്ണവിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. ഇക്കഴിഞ്ഞ 9 ന് രാത്രിയാണ് വൈഷ്ണവിയെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് പറഞ്ഞ് ദീക്ഷിത് മാങ്ങാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. വിവരം വൈഷ്ണവിയുടെ ബന്ധുക്കളെയും അറിയിച്ചു. ആശുപത്രിയിൽ എത്തിയതും വൈഷ്ണവി മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് ചോലക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകളാണ് വൈഷ്ണവി. ഒന്നരവർഷംമുമ്പ് ആയിരുന്നു വൈഷ്ണവിയും ദീക്ഷിതും തമ്മിലുള്ള വിവാഹം. കൊന്നത് ദീക്ഷിത് തന്നെയെന്ന് മണ്ണാർക്കാട് ഡിവൈഎസ്പി പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈഷ്ണവിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നുള്ള കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
Read More » -
അസുഖം ഭേദമാക്കിതരാമെന്ന് പറഞ്ഞ് ക്ലിനിക്കിൽ എത്തിച്ചു, പിന്നാലെ സ്വകാര്യഭാഗത്ത് സ്പർശിച്ചു, 25കാരിയെ ക്രൂരമായി പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
ഭുവനേശ്വർ: ഹിമാചല്‍പ്രദേശിൽ ബിജെപി അധ്യക്ഷന്റെ സഹോദരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍. രാജീവ് ബിന്ദലിന്റെ സഹോദരന്‍ റാം കുമാര്‍ ബിന്ദലിനെയാണ് സോലന്‍ പോലീസ് അറസ്റ്റുചെയ്തത്. ഒക്ടോബര്‍ എട്ടിന് തന്നെ പീഡിപ്പിച്ചുവെന്ന കാട്ടി യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒക്ടോബര്‍ ഏഴിനാണ് കേസിന് ആസ്പദമായ സംഭവം. ദീര്‍ഘകാലമായുള്ള അസുഖങ്ങള്‍ മൂലം വലയുകയായിരുന്നു 25-കാരിയായ യുവതി. ചികിത്സകളിലൂടെ അസുഖം ഭേദമാകാത്തതിനാല്‍ ആയുര്‍വേദം പരീക്ഷിക്കാമെന്ന് യുവതി തീരുമാനിച്ചു. ഇതിനായി സോലനിലെ പഴയ ബസ് സ്റ്റാന്‍ഡിലുളള ഒരു ക്ലിനിക്കില്‍ യുവതി എത്തി. ഇവിടെ വെച്ചാണ് വൈദ്യനാണെന്ന് പറഞ്ഞ് റാം കുമാര്‍ ബിന്ദല്‍ യുവതിയെ പരിചയപ്പെട്ടത്. വൈദ്യപരിശോധനയുടെ ഭാഗമെന്ന് പറഞ്ഞ് ലൈംഗിക പ്രശ്‌നങ്ങളെ കുറിച്ചാണ് റാം ആദ്യം യുവതിയോട് ചോദിച്ചത്. ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാക്കാമെന്നും റാം യുവതിക്ക് ഉറപ്പുനല്‍കി. റാം തന്റെ സ്വകാര്യ ഭാഗങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചതോടെ യുവതി എതിര്‍ത്തു. തുടര്‍ന്നാണ് യുവതിയെ റാം പീഡനത്തിനിരയാക്കിയത്. ഇതിനിടെ റാമിനെ തള്ളിമാറ്റി ക്ലിനിക്കില്‍ നിന്ന് രക്ഷപ്പെട്ട യുവതി വനിത പോലീസ്…
Read More » -
പ്രണയ നായകനായി ധ്യാൻ ശ്രീനിവാസൻ: ‘ഒരു വടക്കന്‍ തേരോട്ടം’ വീഡിയോ സോങ്ങ് പുറത്ത്
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനു ൻരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ പ്രണയിനിയായി എത്തിയിരിക്കുന്നത്. അനുരാഗിണി ആരാധികേ … എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഇൻഡ്യൻ സിനിമയിൽ ഏറ്റം ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായക കൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. തൻ്റേതല്ലാത്ത ഒരു ഗാനം തൻ്റെ പേജിലൂടെ പ്രകാശനം ചെയ്തത് ഇത് ആദ്യ സംഭവം കൂടിയാണ്. ഷാരൂഖ് ഖാൻ്റെ ജവാൻ ലിയോ വേട്ടയാൻ, , കൂലി തുടങ്ങിയ വൻ ചിത്രങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ്രവിചന്ദറാണ്.വാസുദേവ് കൃഷ്ണൻ നിത്യാ മാമ്മൻ, എന്നിവർ ആലപിച്ച മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. അഭ്യസ്തവിദ്യനായിട്ടും ഓട്ടോ…
Read More » -
ട്രംപില്‍മാത്രം വിശ്വാസം: തിരിച്ചടി ഉണ്ടായേക്കുമെന്ന ഭീതിയിലും ഹമാസ് ബന്ദികളെ വിട്ടുനല്‍കുകയെന്ന ചൂതാട്ടത്തിന് ഇറങ്ങിയത് ഒറ്റക്കാരണം കൊണ്ട്; ഇറാനിലും ഖത്തറിലും ട്രംപിന്റെ ഇടപെടല്‍ വിശ്വാസ്യതയുണ്ടാക്കി; ഒരുവര്‍ഷം മുമ്പ് വംശീയവാദിയായ യുഎസ് പ്രസിഡന്റ് ഹാമാസിനിപ്പോള്‍ മാലാഖ; ഈജിപ്റ്റിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഭവിച്ചത്
ദുബായ്: ഹമാസ് ഒരിക്കല്‍ ട്രംപിന്റെ വിളിച്ചത് വംശീയവാദി എന്നാണ്. മറ്റൊരിക്കല്‍ കുഴമറിച്ചിലുകളുടെ കുശിനിക്കാരന്‍ എന്നും വിളിച്ചു. പിന്നീടൊരിക്കല്‍ പറഞ്ഞത് ഗാസയെക്കുറിച്ചു ഭ്രാന്തന്‍ ആശയങ്ങള്‍ കൊണ്ടു നടക്കുന്നയാളെന്നും. പക്ഷേ, അടുത്തിടെ നടത്തിയ ഒറ്റ ഫോണ്‍ കോളില്‍ ഈ അഭിപ്രായങ്ങളെല്ലാം തകിടം മറിയുന്ന കാഴ്ചയാണു കണ്ടത്. ഇപ്പോള്‍ ഗാസയില്‍ നടപ്പായ സമാധാനത്തിന്റെ പ്രതീക്ഷകളുടെ തുടക്കം ആ ഫോണ്‍കോളില്‍നിന്നായിരുന്നു. ബന്ദികളെ വിട്ടു നല്‍കിയാല്‍ ഇസ്രയേല്‍ അവസാന ആക്രമണത്തിലൂടെ തങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക അവസാനിച്ചതും ഗാസയില്‍ സമാധാനം കൊണ്ടുവരുമെന്നും വ്യക്തമായതും ആ ഫോണ്‍ കോളില്‍നിന്നാണെന്നു രണ്ട് പലസ്തീനിയന്‍ ഉദ്യോഗസ്ഥറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെ ആക്രമിച്ചതില്‍ നെതന്യാഹു ക്ഷമ ചോദിച്ചതുപോലും ഫോണ്‍കോളിനു ശേഷമായിരുന്നു. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനുശേഷം ട്രംപ് ആ വിഷയം കൈകാര്യം ചെയ്ത രീതിയും ഹമാസില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കി. ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനെ ട്രംപ് ഗൗരവത്തോടെയാണു സമീപിക്കുന്നതെന്നു ബോധ്യപ്പെട്ടു. ബുധനാഴ്ച ട്രംപിന്റെ മധ്യസ്ഥതയില്‍ പിറന്ന കരാറിന്റെ ആദ്യഘട്ടത്തില്‍ ഒപ്പിട്ടപ്പോഴും…
Read More » -
അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്, അതിരുകടന്നാൽ പാകിസ്ഥാൻ വിവരമറിയും, 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ട്, അത് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല, ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി
ദില്ലി: ഇന്ത്യൻ സന്ദർശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താൽ, ബ്രിട്ടീഷുകാരോടോ അല്ലെങ്കിൽ അമേരിക്കക്കാരോടോ ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി അത്തരം കളികൾ കളിക്കുന്നത് നല്ലതല്ലെന്ന് അവർ വിശദീകരിക്കും. ഞങ്ങൾക്ക് നയതന്ത്ര പാത വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര, വികസന ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അഫ്ഗാന്റെ സന്നദ്ധത അദ്ദേഹം സൂചിപ്പിച്ചു.അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ശത്രുത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനകൾ വരുന്നതെന്നും ശ്രദ്ധേയം. ചർച്ചയ്ക്കുള്ള വാതിൽ ഞങ്ങൾ തുറന്നിട്ടിരിക്കുന്നു. 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനവും പുരോഗതിയും ഉണ്ട്, അത് തടസ്സപ്പെടുത്താൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More » -
ബൈജു എസ്പിയുടെ പണി ചെയ്താൽ മതി, ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയ ഉപകാരസ്മരണയ്ക്ക് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല, ഷാഫിക്കെതിരായ ആക്രമണത്തിൽ പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷാഫി പറമ്പിൽ എംപിയെ സന്ദർശിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. റൂറൽ എസ്പിക്കെതിരെയാണ് രാഹുൽ രൂക്ഷഭാഷയിൽ പ്രതികരിച്ചത്. സിപിഎമ്മിന് വേണ്ടി ബൈജു പണിയെടുക്കേണ്ടെന്ന് പറഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ബൈജു റൂറൽ എസ്പിയുടെ പണി ചെയ്താൽ മതിയെന്നും കൂട്ടിച്ചേർത്തു. റൂറൽ എസ്പി ബൈജു ക്രിമിനലാണെന്നും സിപിഎമ്മിന് വേണ്ടി ഷാഫിയെ മർദ്ദിച്ചുവെന്നും രാഹുൽ ആരോപിച്ചു. ബൈജു സി പി എം ജില്ല സെക്രട്ടറിയുടെ പൊളിറ്റിക്കൽ പ്രസ്താവന നടത്തണ്ട. ഐപിഎസ് കൺഫർ ചെയ്ത് കിട്ടിയതിന് ഉപകാരസ്മരണ ചെയ്യാനായി കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ചാൽ രാഷ്ട്രീയമായി കയ്യുംകെട്ടി നോക്കിയിരിക്കില്ല. സർക്കാർ എത്ര ശ്രമിച്ചാലും ശബരിമല തട്ടിപ്പിൽ സത്യം പുറത്ത് വരും വരെ പ്രക്ഷോഭം നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read More »