തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമം ; സാമൂഹ്യമാധ്യമത്തില്‍ വ്യാജ പ്രീ പോള്‍ ഫലം പങ്കുവെച്ച ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍നടപടി ഉണ്ടാകും; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിവസം വ്യാജ പ്രീ പോള്‍ ഫലം ഫേസ്ബുക്കിലിട്ട് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയ ശാസ്തമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖയ്‌ക്കെതിരെ തുടര്‍നടപടി ഉണ്ടാകും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകും.
സൈബര്‍ സെല്ലില്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പോസ്റ്റ് ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോസ്റ്റ് പിന്‍വലിച്ചതായി വിവരം ലഭിച്ചു, അത് മാറ്റാനായി നിര്‍ദേശം നല്‍കിയെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആദ്യഘട്ട വോട്ടിങ് അവസാനിച്ചു. രാത്രി എട്ടു മണിയോടെ അവസാന പോളിംഗ് ശതമാനം അറിയാന്‍ കഴിയും. 75% ത്തോളം പോളിംഗാണ് പ്രതീക്ഷിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
നേരത്തേ തന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ ശ്രീലേഖ ഐപിഎസ് എന്ന് രേഖപ്പെടുത്തിയതും വിവാദമായിരുന്നു. റിട്ടയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥ തന്റെ പേരിനൊപ്പം പദവി എഴുതിചേര്‍ത്തെന്നാണ് ആക്ഷേപം. ഇത് പിന്നീട് ബിജെപി കറുപ്പ് നിറം അടിച്ച് മായ്ച്ച ശേഷം റിട്ടയേഡ് എന്ന് എഴുതിച്ചേര്‍ത്തു. രണ്ടു പരാതികളാണ് ഇവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് ചെന്നത്.






