Breaking News

  • ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നു കുറിപ്പ് കണ്ടെത്തി; നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. സലിത കുമാരി എന്ന വീട്ടമ്മയാണ് ജീവനൊടുക്കിയ സംഭവത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഫ്രാങ്ക്ളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊളളലേറ്റ നിലയിലായിരുന്നു വീട്ടമ്മയെ കണ്ടെത്തിയത്. കോണ്‍ഗ്രസ് നേതാവിനെ കുറ്റപ്പെടുത്തി ഇവരുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു. താന്‍ ജീവനൊടുക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവാണെന്നും ഇയാള്‍ ലോണെടുത്ത് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നുമാണ് കുറിപ്പില്‍ പറയുന്നത്. കുറിപ്പ് കണ്ടെത്തിയതോടെയാണ് ആത്മഹത്യ ആണെന്ന് സ്ഥിരീകരിച്ചത്. വീട്ടിലെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് മരിച്ചതാകാം എന്നായിരുന്നു പ്രാഥമിക നിഗമനം. വീട്ടമ്മയും കോണ്‍ഗ്രസ് നേതാവും തമ്മിലുളള സാമ്പത്തിക ഇടപാടുകളും ഫോണ്‍ രേഖകളും പരിശോധിക്കും. ഏറെ നാളായി ജോസ് ഫ്രാങ്ക്ളിന്‍ അമ്മയെ ബുദ്ധിമുട്ടിച്ചിരുന്നതായും രാത്രി വൈകിയും ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും മകന്‍ പറഞ്ഞു. ജോസ് ഫ്രാങ്ക്ളിന്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ലോണ്‍ എടുത്ത് നല്‍കാന്‍ സലിതയെ ലൈംഗിക ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു എന്നും…

    Read More »
  • അടിയേറ്റ് ഷാഫി പറമ്പിലിന്റെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിന്‍ ; പൊലീസ് മര്‍ദനത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി

    കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അടിയേറ്റ് ഷാഫി പറമ്പിലിന്റെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും പറയുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. ഇന്നലെ വൈകുന്നേരം പേരാമ്പ്രയില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. പേരാമ്പ്രയില്‍ വൈകിട്ട് അഞ്ച് മണിയോടെ എല്‍ഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധമുണ്ടായിരുന്നു ഹര്‍ത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറുമണിക്ക് ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് വിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്. പേരാമ്പ്രയില്‍ നടന്ന കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍…

    Read More »
  • ഒറിജിനല്‍ പോലും ഇത്ര വ്യൂസ് ഇല്ല; ഇത്രയ്ക്കു വേണ്ടായിരുന്നു: ശരീരം മോശമായി കാണിച്ചതിന് എതിരേ ലിച്ചി; വീഡിയോ എഡിറ്റ് ചെയ്ത് ശരീരം വികലമാക്കിയെന്ന് പരാതി

    കൊച്ചി: തന്‍റെ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി അന്ന രാജൻ (ലിച്ചി). വെള്ള സാരി ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ലിച്ചിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ വിഡിയോ എഡിറ്റ് ചെയ്ത് ശരീരം വികലമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് താരം രംഗത്തെത്തിയത്. ‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വിഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.’–  അന്ന രാജൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ‘ഇതാണ് യഥാർഥ ഞാൻ’ എന്നുപറഞ്ഞ് മറ്റൊരു റീൽലും ലിച്ചി പങ്കുവച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിടെയാണ് അന്ന അഭിനയരംഗത്തേക്ക് വന്നത്. ഈ സിനിമയില്‍ ലിച്ചി എന്ന കഥാപാത്രത്തെയാണ് അന്ന അവതരിപ്പിച്ചത്. ഈ വേഷം വൈറലായതോടെയാണ് താരത്തെ എല്ലാവരും ലിച്ചി എന്ന് വിളിച്ചുതുടങ്ങിയത്.  അയ്യപ്പനും കോശിയും, വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലും ലിച്ചി അഭിനയിച്ചിട്ടുണ്ട്.

    Read More »
  • ഇന്ത്യന്‍താരം ഹര്‍ദിക് പാണ്ഡ്യയ്ക്ക് പുതിയ പ്രണയബന്ധം ; മഹിയേക ശര്‍മ്മയുമായുള്ള പ്രണയം പരസ്യമാക്കി ; ഇന്‍സ്റ്റാഗ്രാമില്‍ ചൂടേറിയ ബീച്ച ചിത്രങ്ങള്‍, ആരാധകരുടെ കമന്റ്

    ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ ഫാഷന്‍ ഐക്കണായ ഹാര്‍ദിക് പാണ്ഡ്യയും പുതിയ കാമുകി മഹിയേക ശര്‍മ്മയും പ്രണയം ഔദ്യോഗികമാക്കി. ഇന്‍സ്റ്റാഗ്രാമില്‍ അനേകം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് പാണ്ഡ്യ ഇക്കാര്യത്തിന് സ്ഥിരീകരണം നല്‍കിയത്. ഇരുവരുടെയും പ്രണയം ആരാധകരെ അറിയിക്കുന്ന ബീച്ച് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്്. ഹാര്‍ദിക് പാണ്ഡ്യ മോഡലായ മഹിയേക ശര്‍മ്മയുമായി പുതിയ ബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരം ഈ ബന്ധം ഇന്‍സ്റ്റാഗ്രാം വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചതായാണ് ഇന്റര്‍നെറ്റ് ലോകം വിശ്വസിക്കുന്നത്. ആദ്യ ചിത്രത്തില്‍, ഇരുവരും കടല്‍ത്തീരത്ത് വിശ്രമിക്കുന്നതും, ഹാര്‍ദിക് മഹിയേകയുടെ തോളില്‍ കൈ വെച്ചിരിക്കുന്നതും കാണാം. മറ്റൊരു ചിത്രത്തില്‍, രാത്രിയില്‍ പുറത്തുപോകാനായി അണിഞ്ഞൊരുങ്ങിയ നിലയിലാണ് ഇരുവരും. ഹാര്‍ദിക് വലിയ ഷര്‍ട്ടും ജീന്‍സും ധരിച്ചപ്പോള്‍, മഹിയേക കറുത്ത ഗ്ലാമറസ് വസ്ത്രത്തില്‍ അതീവ സുന്ദരിയായി കാണപ്പെട്ടു. മഹിയേകയും തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി നല്‍കി. ഹാര്‍ദിക് പാണ്ഡ്യ മുമ്പ് മോഡലായ നടാഷ…

    Read More »
  • സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായി ; ഒപ്പമുണ്ടായിരുന്ന പുരുഷസുഹൃത്ത് ഓടി രക്ഷപ്പെട്ടു ; അജ്ഞാതസംഘം ബലംപ്രയോഗിച്ച് കാട്ടിലേക്ക് കൊണ്ടുപോയി ആക്രമണം

    കൊല്‍ക്കത്ത: ബംഗാളില്‍ സ്വകാര്യ മെഡിക്കല്‍കോളേജുമായി ബന്ധപ്പെട്ട് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. ബംഗാളിലെ ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് സമീപത്ത് വെച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുമായി പുറത്തുപോയി വന്ന യുവതിയെ അഞ്ജാതര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയായിരുന്നു ബലാത്സംഗം. സുഹൃത്ത് ഓടിപ്പോയെന്നും ഇയാള്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് ഇരയുടെ കുടുംബത്തിന്റെ ആരോപണം. ദുര്‍ഗാപൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരയുടെ മൊഴി രേഖപ്പെടുത്തി. ഇരയുടെ സുഹൃത്ത് അടക്കമുള്ള നിരവധിപേരെ പോലീസ് ഇതിനകം ചോദ്യം ചെയ്തതായിട്ടാണ് വിവരം. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങള്‍ ആശുപത്രി സന്ദര്‍ശിച്ചിട്ടുണ്ട്. അക്രമികള്‍ മകളുടെ മൊബൈല്‍ഫോണ്‍ തട്ടിയെടുത്തെന്നും അവളില്‍ നിന്നും 5000 രൂപ കൈപ്പറ്റിയതായും ഇരയുടെ പിതാവ് ആരോപിച്ചു. സുഹൃത്ത് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് മന:പ്പൂര്‍വ്വം കൊണ്ടുപോയതാണെന്നാണ് പിതാവ് പരാതിയില്‍ വ്യക്തമാക്കുന്നത്. അതേസമയം ബംഗാളില്‍ കോളേജ് ക്യാംപസുകള്‍ ബലാത്സംഗത്തിന്റെ കേന്ദ്രമായി മാറുകയാണ്. ജൂലൈയില്‍ കൊല്‍ക്കത്തയിലെ കസ്ബ പ്രദേശത്തെ സൗത്ത് കൊല്‍ക്കത്ത…

    Read More »
  • ഷാഫി പറമ്പിലിന് പരിക്കേറ്റതില്‍ പ്രതിഷേധിച്ച് നടത്തിയ കോണ്‍ഗ്രസ്പ്രകടനം ; 75,000 രൂപയുടെ നഷ്ടം കണക്കാക്കി പോലീസ് ; ടി.സിദ്ദിഖ് എംഎല്‍എയടക്കം 100 പേര്‍ക്കെതിരേ കേസ്

    കോഴിക്കോട് : ഷാഫി പറമ്പിലിന് പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് യൂത്ത്‌കോണ്‍ഗ്ര സിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്ത് പോലീസ്. ടി.സിദ്ദിഖ് എംഎല്‍എയ്ക്കും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ അടക്കം 100 പേര്‍ക്കെതിരേ കേസെടുത്തു. 75000 രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് കാണിച്ച് പിഡിപിപി ആക്ട് പ്രകാരമായിരുന്നു കേസെടുത്തത്. ഡിസിസി ഓഫീസിന് മുന്നില്‍ നിന്നും സിറ്റിപോലീസ് കമ്മീഷണര്‍ ഓഫീസിലേക്കായിരുന്നു പ്രതിഷേധമാര്‍ച്ച് നടന്നത്. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഓഫീസിന്റെ ഗേറ്റ് തര്‍ത്തതായിട്ടും 75,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായും പോലീസ് ഇട്ട എഫ്‌ഐആറില്‍ പറയുന്നു. 100 പേര്‍ക്കെതിരേ കസബ പോലീസാണ് കേസെടുത്തത്. നേരത്തേ ഷാഫിക്ക് പരിക്കേറ്റ സംഭവത്തിന് ആസ്പദമായ പ്രകടനം നടത്തിയതിന്റെ പേരില്‍ പേരാമ്പ്ര പോലീസ് കേസെടുത്തിരുന്നു. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കു മാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ ക്കെതിരെയും…

    Read More »
  • ഇന്ത്യയില്‍ മുസ്ളീങ്ങള്‍ 9.8 ശതമാനത്തില്‍ നിന്നും 26 ശതമാനമായി ; കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ; ബംഗ്ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമെന്ന് അമിത്ഷാ

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ളീങ്ങളുടെ ജനസംഖ്യ കൂടാന്‍ കാരണം പ്രത്യുല്‍പ്പാദന നിരക്കല്ല ബംഗ്ളാദേശില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ”മുസ്ലീം ജനസംഖ്യ 24.6 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു,” വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ ഷാ പറഞ്ഞു. ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഇപ്പോള്‍ പ്രധാനമന്ത്രിയായ മോദി, ‘നുഴഞ്ഞുകയറ്റക്കാര്‍’ ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പറഞ്ഞതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രിയും വിവാദ പരാമര്‍ശവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. 1951 ല്‍ 9.8 ശതമാനമായിരുന്ന ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 2011-ല്‍ 14.2 ശതമാനമായി ഉയര്‍ന്നതായും ഹിന്ദുക്കളെ മറികടക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉത്പാദിപ്പിക്കുന്ന ‘ജനസംഖ്യാ ജിഹാദ്’ എന്ന വലതുപക്ഷ ആവാസവ്യവസ്ഥയുടെ ദീര്‍ഘകാല ഗൂഢാലോചന സിദ്ധാന്തത്തിന് വിരുദ്ധമാണ് അമിത്ഷായുടെ അഭിപ്രായം. 2011 ലെ സെന്‍സസ് പ്രകാരം അസമിലെ മുസ്ലീം ജനസംഖ്യയില്‍ 29.6 ശതമാനം വളര്‍ച്ചയുണ്ടായി. നുഴഞ്ഞുകയറ്റമില്ലാതെ ഇത് സാധ്യമല്ല.…

    Read More »
  • തീ പടര്‍ന്നപ്പോള്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് പുറത്തേക്കോടി ; തീപ്പിടുത്തതില്‍ കണ്‍മുന്നില്‍ കത്തിയമര്‍ന്നത് ഒരു കോടിയുടെ നോട്ടുകള്‍

    തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ കണ്‍മുന്നില്‍ കത്തിയമര്‍ന്നത് ഒരു കോടി രൂപയോളം വിലമതിക്കുന്ന നോട്ടുകള്‍. വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ വെച്ചിരുന്ന കാശുമൊക്കെയാണ് കത്തിപ്പോയത്. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്. തീ പടര്‍ന്നപ്പോല്‍ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് ജീവനക്കാര്‍ പുറ ത്തേക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു തളിപ്പറമ്പ് ബസ്റ്റാന്‍ഡിന് സമീപത്തെ കെവി കോംപ്ലക്‌സിലുള്ള കളിപ്പാട്ട വില്‍പനശാലയില്‍ വന്‍ തീപ്പിടുത്ത മുണ്ടായത്. സമീപത്തെ മറ്റു കടകളിലേക്കും തീ പടരുകയായിരുന്നു. തീപ്പിടുത്തത്തില്‍ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേഗം തീയണയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷന്‍ പണമൊന്നും വ്യാപാരികള്‍ എടുത്തുമാറ്റാതിരുന്നത്. ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് തീ വലിയ രീതിയില്‍ പടര്‍ന്നതോടെ കഷ്ടപ്പെട്ട് പണിയെടുത്ത് സമ്പാദിച്ചതെല്ലാം കണ്‍മുന്നില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു വ്യാപാരികള്‍.

    Read More »
  • ‘രാമരാജ്യം’, ‘ബീഹാര്‍’ എന്നീ വാക്കുകള്‍ മിണ്ടരുത് ; ആര്‍എന്‍എസ് എന്ന സംഘടനയുടെ പേര് മൂടണം ; ‘പ്രൈവറ്റ്’ സിനിമയെയും സെന്‍സര്‍ബോര്‍ഡ് വിട്ടില്ല, ഒമ്പതിടത്ത് കത്തിവെച്ചു

    ന്യുഡല്‍ഹി: മലയാളത്തില്‍ നിന്നും മറ്റൊരു സിനിമയ്ക്ക് കൂടി സെന്‍സര്‍ബോര്‍ഡിന്റെ ക ത്തി. ഹാലിന് പിന്നാലെ ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘പ്രൈവറ്റ്’ സിനിമയ്ക്കും സെന്‍സര്‍ബോര്‍ കട്ട് പറഞ്ഞു. സിനിമ രാജ്യവിരുദ്ധമാണെന്ന് പറഞ്ഞ് ഒമ്പതി ലധികം കട്ടുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിനിമയില്‍ മൊത്തം മൂന്ന് മിനിറ്റോളം വരും. സിനിമയില്‍ പറയുന്ന ഒരു സംഘടനയുടെ പേരായ ആര്‍എന്‍എസ് മാസ്‌ക്ക് ചെയ്യണം, പൗരത്വ ബില്ലുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സീനുകള്‍, സിനിമയില്‍ ഹിന്ദിസംസാരി ക്കുന്നവര്‍, ബീഹാര്‍ എന്നും രാമരാജ്യം എന്ന് പറയുന്നതും മ്യൂട്ട് ചെയ്യണം. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിപ്പിക്കുന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ എന്ന വാക്കും പറയരുത്. ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയ ബില്ലിന് മേല്‍ ഉണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ എന്ന് പറയുന്നതും ഗൗരീലങ്കേഷിന് ആദരം നല്‍കിക്കൊണ്ട് വരുന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലും മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 1 ന് തീയേറ്ററില്‍ എത്തേണ്ടിയിരുന്ന സിനിമ സെന്‍സര്‍ബോര്‍ഡ് വിലക്കിയതിനാല്‍ ഇന്നലെയാണ് തീയേറ്ററില്‍ എത്തിയത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ്…

    Read More »
  • ആര്‍എസ്എസ് ശാഖയിലെ ലൈംഗികപീഡനം : പരാതി നല്‍കി ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി ; പോക്‌സോനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യം

    കോട്ടയം: ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനമെന്ന ആരോപണം നടത്തിയ ശേഷം യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈ എഫ്‌ഐ. കോട്ടയം തമ്പലക്കാട് സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പോക്സോവകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്് പൊന്‍കുന്നം സ്‌റ്റേഷനി ലാണ് പരാതി നല്‍കിയിരിക്കുന്നത്. ആര്‍ എസ് എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി ഇന്‍സ്റ്റഗ്രാമിലൂടെ എഴുതി ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് യുവാവ് ജീവനൊടുക്കിയത്. ആര്‍എസ്എസു കാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും സംഘടനയിലെ പലരില്‍ നിന്നും ലൈംഗികപീഡനം നേരിടേണ്ടിവന്നെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. ആര്‍എസ്എസിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി ഡിവൈഎഫ്‌ഐ. പൊന്‍കുന്നം സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ആര്‍എസ്എസിന്റെ മനുഷ്യവിരുദ്ധ മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം…

    Read More »
Back to top button
error: