Month: June 2025
-
Breaking News
സാമ്പത്തിക ഇടപാടുകള്‍ ഇല്ല, റസീനയെ പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി; ആരോപണങ്ങള്‍ തളളി ആണ്‍സുഹൃത്ത്
കണ്ണൂര്‍: കായലോട്ട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തളളി ആണ്‍സുഹൃത്ത്. 40 കാരിയായ റസീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആണ്‍സുഹൃത്ത് പൊലീസില്‍ മൊഴി നല്‍കി. ഇന്‍സ്റ്റഗ്രാം വഴിയാണ് റസീനയെ പരിചയപ്പെട്ടതെന്നും ആണ്‍സുഹൃത്ത് പറഞ്ഞു. ഇന്ന് രാവിലെയാണ് ഇയാള്‍ പിണറായി പൊലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായത്. സദാചാര ഗുണ്ടായിസത്തില്‍ മനംനൊന്താണ് റസീന ജീവനൊടുക്കിതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുകൊണ്ടുത്തന്നെ ഈ കേസില്‍ ആണ്‍സുഹൃത്തിന്റെ മൊഴി നിര്‍ണായകമാകും. സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ വിസി മുബഷിര്‍, കെഎ ഫൈസല്‍, വികെ റഫ്‌നാസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവര്‍ക്കെതിരെ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നുപേരെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നത് അറസ്റ്റിലായവര്‍ ഉള്‍പ്പെടെയുള്ള സംഘം ചോദ്യം ചെയ്തിരുന്നു. യുവതിയെ…
Read More » -
Breaking News
‘ട്രംപിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കണം’, ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത് പാകിസ്ഥാന്‍
പാകിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങളില്‍ പ്രസിഡന്റ് ട്രംപ് നടപ്പാക്കിയ പ്രായോഗിക നയതന്ത്രം ഫലപ്രദമായ സമാധാനം സ്ഥാപിക്കാന്‍ സഹായിച്ചെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ തയ്യാറാണെന്ന ട്രംപിന്റെ വാഗ്ദാനങ്ങളെ പാകിസ്ഥാന്‍ സ്വാഗതം ചെയ്യുന്നു, ഇത് അഭിനന്ദനാര്‍ഹമാണെന്നും പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറിന്റെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് പാകിസ്ഥാന്‍ ട്രംപ് അനുകൂല നിലപാട് ശക്തമാക്കുന്നത്. അഞ്ച് ദിവസത്തെ യുഎസ് സന്ദര്‍ശനത്തിന് എത്തിയ പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിന് വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണം ഒരുക്കിയായിരുന്നു ട്രംപ് സ്വീകരിച്ചത്. മുതിര്‍ന്ന സിവിലിയന്‍ ഉദ്യോഗസ്ഥരില്ലാതെ ഒരു യുഎസ് പ്രസിഡന്റും പാക്കിസ്ഥാന്‍ സൈനിക മേധാവിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. താന്‍ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്ന് ട്രംപും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ”എനിക്ക് അത് നാലോ അഞ്ചോ തവണ നൊബേല്‍ പുരസ്‌കാരം ലഭിക്കേണ്ടതായിരുന്നു, അവര്‍ എനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കില്ല, കാരണം അവര്‍ അത് ലിബറലുകള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ.’ എന്നായിരുന്നു ട്രംപിന്റെ…
Read More » -
Breaking News
പൂമാലയിട്ട് സ്വീകരിച്ചവര്‍ എവിടെ? കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയതിന് സവാദ് വീണ്ടും അറസ്റ്റില്‍; ആദ്യം പിടിയിലായത് നെടുമ്പാശേരിയില്‍ ബസില്‍ വച്ച്
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ പരാതിയില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് അറസ്റ്റിലായത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതി അന്നുതന്നെ തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു. 2023ല്‍ കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിയായിരുന്നു അന്ന് അതിക്രമം നേരിട്ടത്. രണ്ട് യുവതികള്‍ക്കിടയില്‍ ഇരുന്നിരുന്ന സവാദ് നഗ്നതാപ്രദര്‍ശനം നടത്തിയെന്നും, ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമായിരുന്നു ആരോപണം. യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തതോടെ ബസില്‍ നിന്നും ഇറങ്ങിയോടിയ ഇയാളെ കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പുെടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിഷയം വലിയ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയതും വാര്‍ത്തയായിരുന്നു.
Read More » -
Crime
പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിച്ചു; പ്രതി അറസ്റ്റില്‍
മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മങ്ങാട്ടുപുലത്തെ കല്ലന്‍കുന്നന്‍ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാള്‍ ആഡംബര ബൈക്കുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങും. പെണ്‍കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും വശീകരിച്ച് ബൈക്കില്‍കയറ്റി കൊണ്ടുപോവുകയും ചെയ്യും. വൈകാതെ അവരെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള വാടകമുറികളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കും. ഇതിന്റെ പേരില്‍ പിന്നീട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സാമ്പത്തികത്തട്ടിപ്പ് നടത്തുകയാണ് പതിവ്. അവിവാഹിതനാണെന്നുപറഞ്ഞാണ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയും ഒട്ടേറേ പെണ്‍കുട്ടികളെ പറ്റിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കല്‍ഷോപ്പില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നല്‍കി ഗര്‍ഭം അലസിപ്പിച്ചു. ഈ കേസില്‍ ഇയാള്‍ കുറേക്കാലം ഒളിവിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കൂടുതല്‍…
Read More » -
Breaking News
ഇറാനിലെ ബുഷെഹര്‍ ആണനിലയം തകര്‍ത്താല്‍ വന്‍ ദുരന്തം; സൂക്ഷിച്ചിരിക്കുന്നത് ആയിരക്കണക്കിനു കിലോ ഇന്ധനം; റേഡിയേഷനില്‍നിന്ന് രക്ഷപ്പെടാന്‍ നൂറു കണക്കിന് കിലോമീറ്ററുകള്‍ ഒഴിപ്പിക്കേണ്ടിവരും; ഗള്‍ഫ് രാജ്യങ്ങളും പരിധിയില്‍; കടുത്ത മുന്നറിയിപ്പുമായി ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍
ന്യൂയോര്‍ക്ക്: ഇറാന്റെ ബുഷെഹര്‍ ആണവനിലയത്തെ ഇസ്രായേല്‍ ലക്ഷ്യമിട്ടാല്‍ വരാനിരിക്കുന്നത് വന്‍ ആണവ ദുരന്തമെന്ന മുന്നറിയിപ്പുമായി യുഎന്‍ ആണവ നിരീക്ഷണ സമിതിയുടെ തലവന്‍. ഇതുവരെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണങ്ങളൊന്നും ആണവച്ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ബുഷെഹറിനെതിരായ ആക്രമണം വിനാശകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി അടിയന്തര യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞതാനായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ കഴിഞ്ഞ മണിക്കൂറുകളില്‍ നേരിട്ടു ബന്ധപ്പെട്ടിട്ടുണ്ടെന്നും ബുഷെഹര്‍ ആണവ നിലയത്തെക്കുറിച്ച് ഗുരുതര ആശങ്കയറിയിച്ചിട്ടുണ്ടെന്നും ഗ്രോസി പറഞ്ഞു. നിലയത്തിനെതിരേ നേരിട്ടുള്ള ആക്രമണമുണ്ടായാല്‍ അത് ഉയര്‍ന്നതോതിലുള്ള ആണവ വികിരണത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 13ന് ആക്രമണം ആരംഭിച്ചശേഷം സംഘര്‍ഷം അതിവേഗം വര്‍ധിക്കുകയാണ്. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളെയും ഉന്നത ജനറല്‍മാരെയുമാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നത്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഇറാനിയന്‍ മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് 263 സാധാരണക്കാര്‍ ഉള്‍പ്പെടെ 657 പേര്‍…
Read More » -
India
ബ്രിട്ടീഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റിയില്ല, എയര്‍ ഇന്ത്യയുടെ വാഗ്ദാനം നിരസിച്ചു; നീക്കം സാങ്കേതിക രഹസ്യം ചോരാതിരിക്കാന്‍
തിരുവനന്തപുരം: സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം ഹാങ്ങറിലേക്ക് (വിമാനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന കെട്ടിടം) മാറ്റാതെ ബ്രിട്ടീഷ് നാവികസേന. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും വിലയേറിയ യുദ്ധവിമാനങ്ങളില്‍ ഒന്നായ അമേരിക്കന്‍ നിര്‍മിത ‘എഫ് 35 ബി’ വിമാനത്തിന്റെ സാങ്കേതിക രഹസ്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതിരിക്കാനാവാം ബ്രിട്ടീഷ് നാവികസേന ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. വിമാനം പാര്‍ക്ക് ചെയ്യാന്‍ എയര്‍ ഇന്ത്യ ഹാങ്ങര്‍ സൗകര്യം വാഗ്ദാനം ചെയ്തിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് ബ്രിട്ടന്‍ താല്‍പര്യപ്പെടുന്നുണ്ടാകില്ല എന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ അവസാനവട്ട പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി വിമാനം ഹാങ്ങറിലേക്കു നീക്കുന്ന കാര്യം പരിഗണിക്കൂ. ഇന്തോ പസിഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ ‘എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സി’ല്‍നിന്നു പറന്നുയര്‍ന്ന യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. വിമാനത്തിന്റെ അറ്റകുറ്റപ്പണി ഇവിടെ നടക്കാതെ വന്നാല്‍ യുകെയിലേക്കു വിമാനം…
Read More » -
Local
യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും
തൃശൂര്‍: അമേരിക്കന്‍ പിന്തുണയോടെ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന ഇസ്രായേല്‍ നടപടി അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി സി.പി.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ സാമ്രാജ്യത്വ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി. പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എ ഉണ്ണികൃഷ്ണന്‍, പി.എസ് പുരുഷോത്തമന്‍ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണന്‍ സ്വാഗതവും കെ.വി ഗില്‍സണ്‍ നന്ദിയും പറഞ്ഞു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.കെ ശശിധരന്‍, കെ.കെ റഹീം, സുബിന്‍ എ.എസ്, കെ.കെ മണി, ടി.പി ലോറന്‍സ്, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എ തങ്കപ്പന്‍, പ്രണവ് പി.എസ്, മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Read More » -
Breaking News
ഓപ്പറേഷന്റ സിന്ദൂറിന്റെ തുടര്‍ച്ചയായി വീണ്ടും വിദേശയാത്ര; റഷ്യ, ഗ്രീസ്, യുകെ എന്നിവിടങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ച; തുടര്‍ യാത്രയും പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം
ദില്ലി: ശശി തരൂരിന്റെ വിദേശയാത്ര ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയെന്ന് വിവരം. തുടർയാത്രയും പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. റഷ്യ, യുകെ, ഗ്രീസ് എന്നിവിടങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്കൊപ്പം അതാത് സർക്കാരുകളുമായി ചർച്ച നടത്താനാണ് യാത്ര. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് തരൂരിന്‍റെ നയതന്ത്ര നീക്കം. ശശി തരൂരിന്‍റെ നയതന്ത്രം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ആ ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് ഓപ്പറേഷൻ സിന്ദൂറിന്‍റെ തുടര്‍ദൌത്യങ്ങളും തരൂര്‍ ഏറ്റെടുത്തിരിക്കുന്നത് എന്ന് വേണം മനസിലാക്കാൻ. യുകെ, ഗ്രീസ്, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളിലേക്കാണ് പോകുന്നത്. പരമാവധി രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്ക് ഉറപ്പിക്കുക എന്ന ദൌത്യം കൂടി ശശി തരൂരിനുണ്ട് എന്ന സൂചനയുമുണ്ട്. രണ്ടാഴ്ചത്തേക്കാണ് ദൌത്യം.
Read More » -
Breaking News
എന്തൊരു കഷ്ടം! ആദ്യ കളിയില്‍തന്നെ പിഴവ്; മാച്ച് റഫറി കനിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ നായകന് പിഴ അടയ്‌ക്കേണ്ടിവരും; പണിയായത് ഡ്രസ് കോഡ് ലംഘനം
ലീഡ്സ്: ഇന്ത്യന്‍ ടീമിന്റെ പുതിയ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര തുടക്കമാണ് യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനു ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചറിയോടെയാണ് നായകനായുള്ള അരങ്ങേറ്റം അദ്ദേഹം ആഘോഷിച്ചത്. ഒന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ പുറത്താവാതെ 127 റണ്‍സുമായി ഗില്‍ ക്രീസിലുണ്ട്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം ക്യാപ്റ്റന്റെ ഇന്നിങ്സോടെ ടീമിനെ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. ഈ പ്രകടനത്തോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും താരം കുറിക്കുകയും ചെയ്തു. ആഹ്ലാദിക്കാന്‍ ഒരുപാടുണ്ടെങ്കിലും ഗില്‍ ‘ചെറിയൊരു’ വലിയ നിയമലംഘനം ആദ്യദിനം നടത്തിയെന്നാണു കണ്ടെത്തല്‍. ആദ്യ മത്സരമായതിനാല്‍ ഐസിസി നിയമങ്ങളിലെ അറിവില്ലായ്മയാകും ഇത്തരത്തില്‍ ഡ്രസ് കോഡില്‍ വന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ലീഡ്സ് ടെസ്റ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ്പ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ധരിച്ചത് കറുത്ത നിറമുള്ള സോക്സുകളായിരുന്നു. താരം ക്രീസിലെത്തി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഇതു സൂം ചെയ്തു കാണിക്കുകയും ചെയ്തിരുന്നു. ടെസ്റ്റില്‍ പരമ്പരാഗതമായ വെള്ള സോക്സുകള്‍…
Read More » -
Breaking News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ സൂചിക; അന്‍വറിന്റെ കാര്യത്തില്‍ ലീഗ് മുന്‍കൈ എടുത്തിട്ടില്ല; 8000 വോട്ടിന്റെ ഭൂരിപക്ഷമെന്നും കുഞ്ഞാലിക്കുട്ടി
നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് ഫലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സൂചികയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി്. പി.വി. അന്‍വറിന്റെ കാര്യത്തില്‍ ലീഗ് മുന്‍കൈ എടുത്തിട്ടില്ല. കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്ന് പറഞ്ഞത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, പി.വി.അന്‍വര്‍ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എ.പി.അനില്‍കുമാര്‍ പ്രതികരിച്ചു. അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നതാണ് യുഡിഎഫിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 14 ടേബിളുകളിലായി 20 റൗണ്ടായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കുക. 8,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് ക്യാംപ്. കുറഞ്ഞത് 2,000 വോട്ട് ഭൂരിപക്ഷത്തിലെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുക്യാംപ്. പി.വി.അന്‍വറിന്റെ സാന്നിധ്യമാണ് ഉപതെരഞ്ഞെടുപ്പിനെ കൂടുതല്‍ സജീവമാക്കിയത്. ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇരു മുന്നണികളും.
Read More »