Month: June 2025
-
Breaking News
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാത: കോടതിയുടെ കടുത്ത പരാമര്‍ശത്തിനും പുല്ലുവില; മൂന്നാം നാളും ടോള്‍ പിരിവ് ഉഷാര്‍; കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ രൂക്ഷമായ പരാമര്‍ശങ്ങള്‍; ടോള്‍ നിരക്ക് 40 ശതമാനം കുറയ്ക്കാന്‍ കഴിയുമെന്ന സുപ്രീം കോടതി വിധിയും കോടതിക്കു മുന്നില്‍
തൃശൂര്‍: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ അടിപ്പാതകളുടെ നിര്‍മണത്തെത്തുടര്‍ന്നുള്ള ഗതാഗതക്കുരുക്കുനെതിരേ ഹൈക്കോടതിയുടെ രൂക്ഷമായ പരാമര്‍ശം ഉയര്‍ന്നിട്ടും പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവിനു മുടക്കമില്ല. ടോള്‍ നല്‍കുന്നവര്‍ക്കു മികച്ച സേവനത്തിന് അവകാശമില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം. ദേശീയപാത 544ല്‍ ചിറങ്ങര- കൊരട്ടി- മുരിങ്ങൂര്‍ റൂട്ടിലെ ആറര കിലോമീറ്റര്‍ ഭാഗത്താണ് കുരുക്കു രൂക്ഷം. മണിക്കൂറുകള്‍ കാത്തുകിടന്നാണ് ഇവിടം കടന്നുപോകുന്നത്. പാലിയേക്കരയിലെ ടോള്‍ പിരിവുകൂടിയാകുമ്പോള്‍ കിലോമീറ്ററുകള്‍ വാഹനങ്ങളുടെ നിര നീളും. ആംബുലന്‍സുകളും മറ്റ് അടിയന്തര സര്‍വീസുകളും ബ്ലോക്കില്‍ പെടുന്നു. കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ അഗ്നിശമന സേനയുടെ വാഹനങ്ങള്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടി. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയത്. കേന്ദ്ര സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. നിലപാടറിയിക്കാന്‍ കേന്ദ്രം സമയം തേടിയതോടെ ഹര്‍ജി 25 ലേക്കു…
Read More » -
Breaking News
ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും സയീദ് ഇസാദിയും മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടത് ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ
ടെൽഅവീവ്: ഇറാന്റെ മുതിർന്ന രണ്ട് കമാൻഡർമാരെ വധിച്ചതായി ഇസ്രയേൽ. ക്വോമിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോറിന്റെ (ഐആർജിസി) പലസ്തീൻ വിഭാഗം മേധാവി സയീദ് ഇസാദിയും പടിഞ്ഞാറൻ ഇറാനിൽ യാത്ര ചെയ്യുകയായിരുന്ന ഐആർജിസി ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ ബെഹ്‌നാം ഷഹരിയാരിയും കൊലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. എക്‌സിലൂടെ ഐഡിഎഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരാണെന്നും ഇസ്രയേൽ. ‘ഖുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ കമാൻഡറും ഇറാനിയൻ ഭരണകൂടത്തെയും ഹമാസിനെയും തമ്മിൽ ഏകോപിപ്പിക്കുന്ന പ്രധാന കണ്ണിയും ഒക്ടോബർ 7-ലെ കൂട്ടക്കൊലയുടെ പ്രധാന ആസൂത്രകരിലൊരാളുമായിരുന്നു ഇസാദി. ഐആർജിസിയിലെ മുതിർന്ന കമാൻഡർമാരും ഇറാനിയൻ ഭരണകൂടവും ഹമാസിലെ പ്രധാന നേതാക്കളുമായി സൈനിക ഏകോപനം നടത്തുന്നതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു,’ ഐഡിഎഫ് എക്സിൽ പറഞ്ഞു. ഇരുവരേയും കൃത്യമായ ടാർഗറ്റ് ആക്രമണത്തിലൂടെയാണ് കൊലപ്പെടുത്തിയതെന്നും ഇസ്രയേൽ അറിയിച്ചു. ഇറാനിൽനിന്നുള്ള ആയുധങ്ങൾ പലസ്തീനിലും ലബനനിലും മറ്റു രാജ്യങ്ങളിലും എത്തിക്കുന്നതിന്റെ ചുമതല വഹിച്ചിരുന്നത് ഷഹരിയാരി ആണെന്നാണ്…
Read More » -
Breaking News
‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’, പിണറായി ഫേസ്ബുക്കിൽ കുറിച്ചു….
മലയാളത്തിലെ അതുല്യ കലാകാരൻ നടൻ ജഗതി ശ്രീകുമാറിനെ യാത്രയ്ക്കിടെ കണ്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് നടനെ കണ്ടുമുട്ടിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ചിത്രത്തിൽനിന്ന് വ്യക്തമാകുന്നത്. പിണറായി കുറിച്ചതിങ്ങനെ- ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’, 2012-ലെ വാഹനാപകടത്തിൽ പരുക്കേറ്റ ജഗതി ശ്രീകുമാർ പൂർണ്ണമായും അതിന്റെ ആരോഗ്യപ്രശ്‌നങ്ങളിൽനിന്ന് മുക്തനായിട്ടില്ല. അപകടത്തെത്തുടർന്ന് അദ്ദേഹം സിനിമകളിൽനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. 2022-ൽ ‘സിബിഐ 5: ദി ബ്രെയിൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ‘ഗഗനചാരി’ സിനിമയുടെ സംവിധായകൻ അരുൺ ചന്ദു ഒരുക്കുന്ന ‘വല’ എന്ന സിനിമയാണ് ജഗതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിൽ അങ്കിൾ ലൂണ എന്നറിയപ്പെടുന്ന പ്രൊഫസർ അമ്പിളി എന്ന കഥാപാത്രത്തേയാണ് ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്നത്. അതേസമയം ജഗതിയെ കുറിച്ച് സംവിധായകൻ ലാൽ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ജഗതി സംവിധായകൻ നിർദ്ദേശിക്കുന്നതിനപ്പുറം കയ്യിൽനിന്നിട്ട് അഭിനയിക്കും.…
Read More » -
Breaking News
ഉപജീവനത്തിനായി ആക്രി ശേഖരിച്ചു..; പ്രാരാബ്ധങ്ങളോട് പോരാടിയ ആ മാതാപിതാക്കളുടെ മകൾ അഞ്ജലി ഇനി ഡോക്ടർ..!!
കാസർകോട്: കുഞ്ഞുനാളിൽ അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ഒപ്പമിരുന്ന് ആക്രി സാധനങ്ങൾ വേർതിരിക്കുമ്പോൾ അഞ്ജലിയുടെ മനസ് നിറയെ സ്‌തെതസ്കോപ്പും പരിശോധന ചിട്ടവട്ടങ്ങളുമായിരുന്നു. ഒരു ഡോക്ടർ ആകണമെന്ന ആഗ്രഹം. വർഷങ്ങൾക്കിപ്പുറം 2025 ജൂണിൽ ആ മോഹം അഞ്ജലി സാക്ഷാത്കരിച്ചിരിക്കുന്നു. ആക്രി ശേഖരിച്ച് ജീവിതവും കുടുംബവും പുലർത്തിയ മുത്തുവിനും മാരിമുത്തുവിനും ജീവിത സാഫല്യം. രണ്ടര പതിറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽ നിന്നും തൃക്കരിപ്പൂർ മടിവയലിൽ എത്തിയതാണ് മുത്തുവും മാരിമുത്തുവും. ആക്രി ശേഖരിച്ചാണ് കുടുംബം പുലർത്തിയത്. ഈ വിഷമങ്ങൾക്കിടയിലും മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി. ബുദ്ധിമുട്ടുകളിൽ പതറാതെ അവർ മക്കളെ പഠിപ്പിച്ചു. ആ നിശ്ചയദാർഢ്യത്തിന്റെ കൂടി ഫലമാണ് മുത്തുവിന്റെയും മാരിമുത്തുവിന്റെയും മകൾ അഞ്ജലി ഇപ്പോൾ ഡോ. അഞ്ജലിയായി മാറിയത്. ചെന്നൈ എം ജി ആർ യൂണിവേഴ്സിറ്റിയുടെ കോയമ്പത്തൂർ ക്യാമ്പസിൽ നിന്നും അഞ്ജലി എം ബി ബി എസ് ബിരുദം ഉന്നത നിലയിൽ പാസായി. പഠന കാലയളവിൽ അഞ്‌ജലിയും സഹോദരങ്ങളും അച്ഛനമ്മമാരെ സഹായിക്കുമായിരുന്നു. ഈ സമയമൊക്കെ നല്ല ഡോക്ടർ ആകുക…
Read More » -
Breaking News
ക്രംപസര്‍ ഉപയോഗിച്ച് സ്വകാര്യഭാഗത്തേയ്ക്ക് കാറ്റടിപ്പിച്ചു; കുടല്‍ പൊട്ടിയ യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
എറണാകുളം: പെരുമ്പാവൂര്‍ കുറുപ്പംപടി പ്ലൈവുഡ് കമ്പനിയില്‍ സുഹൃത്തുക്കള്‍ കംപ്രസര്‍ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിപ്പിച്ചതിനെ തുടര്‍ന്ന് അതിഥിത്തൊഴിലാളി ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണു (27) പരിക്കേറ്റത്. കുടല്‍ പൊട്ടിയ നിലയിലാണ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 18ന് ഓടക്കാലിയിലെ സ്മാര്‍ട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. പണി കഴിഞ്ഞ് ശരീരത്തിലെ മരപ്പൊടി കംപ്രസര്‍ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്. അതിനിടെയാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ(47), ബയാഗ് സിങ് (19) എന്നിവര്‍ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. കുറുപ്പംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Breaking News
പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനം ജയതിലക് അട്ടിമറിച്ചു; മുഖ്യമന്ത്രിയുടെ നിര്‍ദേശം പോലും പാലിച്ചില്ല
തിരുവനന്തപുരം: മാസങ്ങളായി സസ്പെന്‍ഷനില്‍ തുടരുന്ന എന്‍ പ്രശാന്തിനെ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയത്. ജയതിലകിനെതിരായ വിമര്‍ശനത്തിന്റെ പേരിലാണ് എന്‍ പ്രശാന്ത് സസ്പെന്‍ഷനിലായത്. ചീഫ് സെക്രട്ടറിയാണ് സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍. കഴിഞ്ഞ ഏപ്രില്‍ 24ന് തന്നെ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അദ്ധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ നല്‍കിയത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ബിശ്വന്ത് സിന്‍ഹയും കെആര്‍ ജ്യോതിലാലുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. എന്നാല്‍, ശാരദ മുരളീധരന്‍ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എന്‍ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാല്‍, സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെയെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍,…
Read More » -
Breaking News
വാല്‍പ്പാറയില്‍ പുലിപിടിച്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി; ശരീരം പകുതി ഭക്ഷിച്ച നിലയില്‍
തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറയില്‍ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. വാല്‍പ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടംതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകള്‍ റോഷ്‌നിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പകുതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായതിനു പിന്നാലെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെല്ലാം ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തിരച്ചില്‍ പുലര്‍ച്ചെ മൂന്നുമണിവരെ തുടര്‍ന്നിരുന്നു. പിന്നീട് ശനിയാഴ്ച രാവിലെ ആറുമണിക്ക് തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. പോലീസിന്റെ കഡാവര്‍ നായയെ ഉള്‍പ്പെടെ എത്തിച്ചായിരുന്നു തിരച്ചില്‍. മുഴുവന്‍ തോട്ടം തൊഴിലാളികളും അവധിയെടുത്ത് തിരച്ചിലില്‍ പങ്കുചേര്‍ന്നിരുന്നു. ഒടുവില്‍ കുട്ടിയുടെ വീട്ടില്‍നിന്ന് 300 മീറ്റര്‍ മാത്രം അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തില്‍നിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. തേയില നുള്ളിയിരുന്ന തൊഴിലാളികള്‍ ബഹളംവച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിലേക്ക് മറഞ്ഞു. പ്രദേശവാസികള്‍ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജും…
Read More » -
Kerala
വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; തെരച്ചില്‍ തുടര്‍ന്ന് അധികൃതര്‍
തൃശൂര്‍: ചാലക്കുടി വാല്‍പ്പാറയില്‍ പുലി കടിച്ചുകൊണ്ടുപോയ പെണ്‍കുട്ടിക്കായി തെരച്ചില്‍ തുടര്‍ന്ന് അധികൃതര്‍. ഇന്നലെ രാത്രി വൈകിയും തെരച്ചില്‍ തുടര്‍ന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വാല്‍പ്പാറ ടൗണിനോടു ചേര്‍ന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനില്‍ തോട്ടം തൊഴിലാളിയായ ജാര്‍ഖണ്ഡ് ദമ്പതികളുടെ മകള്‍ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. തേയിലത്തോട്ടത്തിലേക്ക് കുട്ടിയെ പുലി കൊണ്ടുപോയെന്നാണ് അമ്മ പൊലീസിന് നല്‍കിയ മൊഴി. രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. വലിയ രീതിയില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്. തൊട്ടടുത്ത തേയിലത്തോട്ടത്തില്‍നിന്നും പുലി എത്തി കുട്ടിയെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. മറ്റു തൊഴിലാളികളാണ് കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ടത്. ഇതോടെ തോട്ടത്തില്‍ മുഴുവനും തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പല സംഘങ്ങളായി തിരിഞ്ഞാണ് കുട്ടിക്കായുള്ള തെരച്ചില്‍ നടത്തുന്നത്. മാതാപിതാക്കള്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ജാര്‍ഖണ്ഡില്‍നിന്നും വാല്‍പ്പാറയില്‍ ജോലിക്കെത്തിയത്.…
Read More » -
Breaking News
ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ: SDPI ഓഫീസിലെ ദൃശ്യങ്ങള്‍ പുറത്ത്, നടന്നത് മധ്യസ്ഥ ചര്‍ച്ചയെന്ന് വിശദീകരണം
കണ്ണൂര്‍: പിണറായിയില്‍ ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ന്യായീകരണവുമായി എസ്ഡിപിഐ. പാര്‍ട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് എസ്.ഡി.പി.ഐയുടെ വാദം. മധ്യസ്ഥ ചര്‍ച്ച എന്ന നിലയിലാണ് എസ്.ഡി.പി.ഐ. ഓഫീസില്‍ വേദിയൊരുക്കിയതെന്നാണ് വിശദീകരണം. ഓഫീസിലെ ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് ആരോപണവിധേയരായവര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കേസില്‍ ആരോപിക്കപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേസമയം, റസീനയുടെ ആണ്‍സുഹൃത്തിനെതിരെ മാതാവ് തലശ്ശേരി എ.എസ്.പി. ഓഫീസിലെത്തി പരാതി നല്‍കി. കേസില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ആള്‍ക്കൂട്ടവിചാരണയ്ക്കു പിന്നാലെ കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയില്‍ റസീന മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ പിണറായി പോലീസ് അറസ്റ്റുചെയ്തു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.…
Read More » -
Breaking News
സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനില്‍ ഭൂചലനം; 10 KM താഴ്ചയില്‍ പ്രകമ്പനം, ആണവപരീക്ഷണം നടത്തിയതോ?
ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. സംനാന്‍ നഗരത്തിന് തെക്കുപടിഞ്ഞാറ് 37 കിലോമീറ്റര്‍ അകലെ പത്തുകിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇറാന്‍ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായാണോ ഈ പ്രകമ്പനമെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ആളപായമില്ലെന്നും നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണുള്ളതെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘ഇര്‍ന’ റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാന്റെ സൈന്യം നടത്തുന്ന സംനാന്‍ മിസൈല്‍ കോംപ്ലക്സും സംനാന്‍ ബഹിരാകാശ കേന്ദ്രവും സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേലിന്റെ ആക്രമണമെന്നതിനാല്‍ ആ തരത്തിലുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്ന നിരീക്ഷണമുണ്ട്. ലോകത്ത് കൂടുതല്‍ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നത്. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 2,100 ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്നു. ഇതില്‍ ഏകദേശം 15 മുതല്‍ 16 വരെ ഭൂകമ്പങ്ങള്‍ 5.0-ലോ അതില്‍ക്കൂടുതലോ തീവ്രതയില്‍ അനുഭവപ്പെടുന്നതാണ്.…
Read More »