
തൃശൂര്‍: അമേരിക്കന്‍ പിന്തുണയോടെ പശ്ചിമേഷ്യയെ യുദ്ധക്കളമാക്കുന്ന ഇസ്രായേല്‍ നടപടി അവസാനിപ്പിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി സി.പി.എം പന്നിത്തടം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ സാമ്രാജ്യത്വ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും നടത്തി. പന്നിത്തടം ലോക്കല്‍ സെക്രട്ടറി ഫ്രാന്‍സിസ് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ.എം നൗഷാദ് ഉദ്ഘാടനം ചെയ്തു.
ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എ ഉണ്ണികൃഷ്ണന്‍, പി.എസ് പുരുഷോത്തമന്‍ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണന്‍ സ്വാഗതവും കെ.വി ഗില്‍സണ്‍ നന്ദിയും പറഞ്ഞു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.കെ ശശിധരന്‍, കെ.കെ റഹീം, സുബിന്‍ എ.എസ്, കെ.കെ മണി, ടി.പി ലോറന്‍സ്, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.എ തങ്കപ്പന്‍, പ്രണവ് പി.എസ്, മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
